Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒരേസമയം ബഹിരാകാശത്തേയ്‌ക്കയച്ചത് 36 ഉപഗ്രഹങ്ങള്‍; സൗരോര്‍ജ്ജ, ബഹിരാകാശ മേഖലയില്‍ ഇന്ത്യ കൈവരിക്കുന്നത് വിപ്ലവകരമായ നേട്ടങ്ങളെന്ന് പ്രധാനമന്ത്രി

നേരത്തെ ഇന്ത്യയിലെ ബഹിരാകാശ മേഖല സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിധിയില്‍ ഒതുങ്ങിയിരുന്നു. ഇപ്പോള്‍ ബഹിരാകാശ മേഖല രാജ്യത്തെ യുവാക്കള്‍ക്കും സ്വകാര്യ മേഖലയ്‌ക്കും തുറന്നട്ടിരിക്കുകയാണ്. സ്വകാര്യ മേഖലക്ക് കൂടി പ്രാതിനിധ്യം നല്‍കിയതോടെ വിപ്ലവകരമായ മാറ്റമാണ് കാണാനായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2022, 01:25 pm IST
inIndia

ന്യൂദല്‍ഹി : സൗരോര്‍ജ്ജ മേഖലയിലും ബഹിരാകാശ മേഖലയിലും ഇന്ത്യ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കാലത്ത് സാങ്കേതിക വിദ്യ നിഷേധിക്കപ്പെട്ട ഇന്ത്യ ഇന്ന് ബഹിരാകാശ മേഖലയില്‍ വിപ്ലവകരമായ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഐഎസ്ആര്‍ഒയുടെ (ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) ഏറ്റവും പുതിയ വിക്ഷേപണത്തിലൂടെ ആഗോള വാണിജ്യ വിപണിയില്‍ ഇന്ത്യ ശക്തമായ സാന്നിധ്യമായി ഉയര്‍ന്നു. ഇന്ത്യയുടെ ഇന്നത്തെ നേട്ടങ്ങള്‍ കണ്ട് ലോകം ആശ്ചര്യപ്പെടുകയാണ്. ‘മുമ്പ് ഇന്ത്യക്ക് ക്രയോജനിക് റോക്കറ്റ് സാങ്കേതികവിദ്യ നിഷേധിക്കപ്പെട്ട സമയത്തെക്കുറിച്ച് താന്‍ ഓര്‍ക്കുന്നു. പിന്നീട് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ തദ്ദേശീയമായി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുക മാത്രമല്ല. ഡസന്‍ കണക്കിന് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് അയക്കുകയും ചെയ്തു.  

നേരത്തെ ഇന്ത്യയിലെ ബഹിരാകാശ മേഖല സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിധിയില്‍ ഒതുങ്ങിയിരുന്നു. ഇപ്പോള്‍ ബഹിരാകാശ മേഖല രാജ്യത്തെ യുവാക്കള്‍ക്കും സ്വകാര്യ മേഖലയ്‌ക്കും തുറന്നട്ടിരിക്കുകയാണ്. സ്വകാര്യ മേഖലക്ക് കൂടി പ്രാതിനിധ്യം നല്‍കിയതോടെ  വിപ്ലവകരമായ മാറ്റമാണ് കാണാനായത്. ഇന്ത്യന്‍ വ്യവസായങ്ങളും സ്റ്റാര്‍ട്ടപ്പുകളും ഈ രംഗത്ത് പുതിയ കണ്ടുപിടുത്തങ്ങളും പുതിയ സാങ്കേതികവിദ്യകളും കൊണ്ടുവരുന്നതിലുള്ള തിരക്കിലാണ്. ഒരേസമയം 36 ഉപഗ്രഹങ്ങളാണ് ഇന്ത്യ ബഹിരാകാശത്തേക്ക് അയച്ചത്. രാജ്യത്തെ യുവാക്കള്‍ക്കുള്ള ദീപാവലി സമ്മാനമായിരുന്നു അത്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ കൊഹിമ വരെയും രാജ്യത്തുടനീളം ഡിജിറ്റല്‍ കണക്റ്റിവിറ്റി കൂടുതല്‍ ശക്തമാക്കും. ബഹിരാകാശ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ കാത്തിരിക്കുന്നുണ്ട്. യുവാക്കള്‍ അവ വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു

ഇന്ത്യ ഇന്ന് അതിന്റെ പരമ്പരാഗത അനുഭവങ്ങളെ ആധുനിക ശാസ്ത്രവുമായി സംയോജിപ്പിക്കുന്നു, അതുകൊണ്ടാണ് ഇന്ന് സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായി നാം മാറിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിതത്തെ സൗരോര്‍ജ്ജം എങ്ങനെ മാറ്റിമറിക്കുന്നു എന്നതും പഠനവിഷയമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗുജറാത്തിലെ മൊദേരയിലുള്ള രാജ്യത്തെ ആദ്യ സൗരോര്‍ജ ഗ്രാമത്തെ കുറിച്ച് നിങ്ങള്‍ കേട്ടുകാണും.  

ഇവിടുത്തെ മിക്ക വീടുകളും സൗരോര്‍ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഇവിടുത്തെ പല വീടുകളിലും മാസാവസാനം കറണ്ട് ബില്ല് ലഭിക്കുന്നില്ല, പകരം, വൈദ്യുതിയില്‍ നിന്നുള്ള വരുമാനത്തിന്റെ ചെക്കാണ് അവര്‍ക്ക് കിട്ടുന്നത്.  

പരിസ്ഥിതിയോടുള്ള സംവേദനക്ഷമത നമ്മുടെ സമൂഹത്തിലെ ഓരോ കണികയിലും ഉള്‍പ്പെട്ടിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം മുഴുവന്‍ ഉഴിഞ്ഞുവച്ച നിരവധി പേര്‍ രാജ്യത്തുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.  

Tags: ISROനരേന്ദ്രമോദിPrime Minister Narendra Modiമന്‍ കി ബാത്ത്ഉപഗ്രഹം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Editorial

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.