Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രത്തിന്റെ കയറ്റുമതി പ്രോത്സാഹന പദ്ധതി: മലബാറിന്റെ സ്വന്തം കൈപ്പാട് അരി: ആദ്യ ചരക്ക് യുഎഇയിലേക്ക് അയച്ചു

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഉപ്പുരസം കൂടുതലുള്ള തീരദേശത്തു ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്തമായ ജൈവ ചുവന്ന അരിയാണ് കൈപ്പാട് അരി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2022, 07:56 pm IST
in India

കണ്ണൂര്‍: കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എപിഇഡിഎ) കണ്ണൂരില്‍ നിന്ന് യുഎഇയിലേക്കുള്ള ജിഐ ടാഗുചെയ്ത കൈപ്പാട് അരിയുടെയും അതിന്റെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെയും ആദ്യ ചരക്ക് ഓണ്‍ലൈനായി ഫ്‌ലാഗ് ഓഫ് ചെയ്തു.സംസ്ഥാനത്തെ 14 ജില്ലകളിലും കയറ്റുമതി പ്രോത്സാഹനത്തിനായി സംസ്ഥാന  കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പുമായി സഹകരിച്ച് എപിഇഡിഎ നടത്തുന്ന പരിപാടികളുടെ ഭാഗമാണിത് .

എപിഇഡിഎ ചെയര്‍മാന്‍.ഡോ. എം അംഗമുത്തു, ഡയറക്ടര്‍ ഡോ. തരുണ്‍ ബജാജ്,കേരള ഗവണ്മെന്റ് അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഇഷിത റോയ് , യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ , സെക്കന്‍ഡ് സെക്രട്ടറി രാജീവ് അറോറ എന്നിവര്‍ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, ഫെയര്‍ എക്‌സ്‌പോര്‍ട്‌സ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ്, മലബാര്‍ കൈപ്പാട് ഫാര്‍മേഴ്‌സ് സൊസൈറ്റി എന്നിവയുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഉപ്പുരസം കൂടുതലുള്ള തീരദേശത്തു ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്തമായ ജൈവ ചുവന്ന അരിയാണ് കൈപ്പാട് അരി.

നവര, പാലക്കാടന്‍ മട്ട, പൊക്കാളി, വയനാടന്‍ ഗന്ധകശാല ജീരകശാല എന്നീ നെല്ലിനങ്ങള്‍ക്ക് പിന്നാലെ മലബാറിന്റെ സ്വന്തം കൈപ്പാട് അരിയും ഭൗമശാസ്ത്ര സൂചികയില്‍ അടുത്തയിടെ ഇടം നേടിയിരുന്നു അന്താരാഷ്‌ട്ര വിപണിയില്‍ അരിയ്‌ക്ക് സവിശേഷ സ്ഥാനം നേടിക്കൊടുക്കുന്നതാണ് ഈ പദവിലബ്ധി.  ഭൂമിശാസ്ത്ര പ്രത്യേകതയുള്ള ഉല്‍പനന്നങ്ങളുടെ ഗുണമേന്‍മയുടെ അടിസ്ഥാനത്തിലുള്ളതാണ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്റ്‌സിന്റെ ആഗോളാംഗീകാരമുള്ള ഈ പട്ടിക. മലബാറിലെ പരമ്പരാഗത കൃഷി രീതിയായ കൈപ്പാട് കൃഷിയിലൂടെയാണ് കൈപ്പാട് അരി ഉല്‍പാദിപ്പാക്കുന്നത്. കടലിനോടോ പുഴയോടോ ചേര്‍ന്നുള്ള ഉപ്പുവെള്ളം നിറഞ്ഞ ചതുപ്പിലാണ് കൈപ്പാട് കൃഷി. ഉപ്പുരസത്തെ അതിജീവിക്കാന്‍ കഴിയുന്ന നെല്ലിനങ്ങള്‍ മാത്രമേ ഈ നിലങ്ങളില്‍ യോജിക്കൂ.  

രാസവളപ്രയോഗമില്ലാതെ ജൈവരീതിയിലാണ് കൈപ്പാട് കൃഷി. നിലങ്ങളിലെ സൂഷ്മജീവികള്‍ മുതല്‍ ദേശാടനക്കിളികള്‍ വരെ കൃഷിയെ സ്വാധീനിക്കുന്നു. വര്‍ഷത്തില്‍ ഒറ്റത്തവണയുള്ള നെല്‍കൃഷി ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ്. നവംബറില്‍ കൊയ്‌ത്ത്. ശേഷം മത്സ്യകൃഷി. ഏപ്രിലിലെ മത്സ്യക്കൊയ്‌ത്തിന് ശേഷം വീണ്ടും നെല്‍കൃഷി. ഇതാണ് കൈപ്പാട് രീതി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി നാലായിരത്തിലധികം ഹെക്ടര്‍ വരുന്ന കൈപ്പാട് നിലങ്ങളില്‍ പകുതിയിലേറെ ഇന്ന് ഉപയോഗശൂന്യമാണ്. ഭൂമിശാസ്ത്ര സൂചികയിലേക്ക് കയറുന്ന കൈപ്പാട് കൃഷി ഭാവിയില്‍ സമൃദ്ധമായ ഒരു കൊയ്‌ത്തുകാലം പ്രതീക്ഷിക്കുന്നു.

 

Agricultural and Processed Food Products Export Development Authority (APEDA) under Union Ministry of Commerce facilitated the flag off of the first consignment of GI Tagged Kaipad Rice and its value-added products from Kannur to UAE virtually. This is part of APEDA’s export promotion drives in 14 districts in Kerala in association with Department of Agriculture Development & Farmers welfare , Government of Kerala.  Dr. M Angamuthu IAS, Chairman, APEDA . Tarun Bajaj, Director, APEDA ,  Dr. Ishita Roy IAS, Agriculture Production Commissioner, Govt of Kerala, Sunjay Sudhir IFS, Ambassador of India to UAE Rajeev Arora, Second Secretary participated in the flag off ceremony.  Representatives from Kerala Agricultural University, Fair Exports India Pvt Limited and Malabar Kaipad Farmers Society also attended the event

Kaipad rice is naturally organic red rice produced in the saline prone coastal rice tract in Kozhikode, Kannur, and Kasargod districts

Tags: UAEKaipad Rice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ നേരിട്ടെത്തണമെന്ന് ഉത്തരവ്

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Gulf

പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന് മോദിയെന്നാൽ സ്വന്തം സഹോദരനെന്ന പോലെ ; ജയ്ശങ്കറിന് ലഭിച്ചത് അത്രമേൽ ആദരവ്

Gulf

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

പുതിയ വാര്‍ത്തകള്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.