Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

നീന്തല്‍ക്കുളത്തിലെ സ്വര്‍ണമീനായി ധിനിദി ദേസിംഗു; പന്ത്രണ്ട് വയസിനുള്ളിൽ 81 മെഡൽ, മത്സരിക്കുന്നത് കര്‍ണാടകയ്‌ക്കുവേണ്ടി

2021-ല്‍ സംസ്ഥാന സബ് ജൂനിയര്‍ ആന്‍ഡ് ഓള്‍ ഇന്ത്യ ഇന്‍വിറ്റേഷന്‍ സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പില്‍ 32 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡും ധിനിദി തിരുത്തിക്കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2022, 11:12 am IST
inAthletics

ആദിത്യ തളിയാടത്ത്

കോഴിക്കോട്: ആരതി സാഹ, സംഗീത പുരി, നിഷ മില്ലെറ്റ്, ശിഖ ടണ്ഠന്‍, ശിവാനി കഠാരിയ, മാന പട്ടേല്‍… ഇവരുടെ പിന്‍തലമുറക്കാരിയായി ഉയരുകയാണ് ഈ പന്ത്രണ്ടുകാരി. മലയാളിയായ അമ്മയുടെയും തമിഴ്‌നാട്ടുകാരനായ അച്ഛന്റെയും മകള്‍. പേര് ധിനിധി ദേസിംഗൂ. അച്ഛനമ്മമാര്‍ക്ക് ജോലി ബെംഗളൂരുവിലായതിനാല്‍ ധിനിദി മത്സരിക്കുന്നത് കര്‍ണാടകയ്‌ക്കുവേണ്ടി.

നീന്തല്‍ക്കുളത്തില്‍നിന്ന് മൂന്നു വര്‍ഷം കൊണ്ട് സംസ്ഥാന, ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നായി ധിനിദി വാരിക്കൂട്ടിയത് 81 മെഡലുകള്‍. അതില്‍ 72 സ്വര്‍ണം. ഒമ്പത് വെള്ളിയും ആ ശേഖരത്തിലുണ്ട്. ഏറ്റവും ഒടുവില്‍ ഗുജറാത്തില്‍ സമാപിച്ച 36-ാമത് ദേശീയ ഗെയിംസിലെ ഒരു സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടും.

ഏഴാം വയസ്സിലാണ് നീന്തല്‍ പഠിക്കാനിറങ്ങുന്നത്. ബെംഗളൂരു ഡോള്‍ഫിന്‍ അക്കാദമിയിലാണ് പരിശീലനം. 2019-ല്‍ കര്‍ണാടക സംസ്ഥാന സബ്ജൂനിയര്‍-ജൂനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച് ആറ് സ്വര്‍ണം നേടിയതോടെയാണ് ഈ മിടുക്കി ദേശീയശ്രദ്ധ പിടിച്ചുപറ്റുന്നത്. അതേ വര്‍ഷം രാജ്‌കോട്ടില്‍ ദേശീയ സബ് ജൂനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും സ്റ്റേറ്റ് റാങ്കിങ് മീറ്റില്‍ അഞ്ച് സ്വര്‍ണം, സംസ്ഥാന ഷോര്‍ട്ട് കോഴ്‌സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് സ്വര്‍ണം. ഓള്‍ ഇന്ത്യ ഇന്റര്‍ ക്ലബ് സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണം, 2020-ല്‍ സൗത്ത് സോണ്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും.

2021-ല്‍ സംസ്ഥാന സബ് ജൂനിയര്‍ ആന്‍ഡ് ഓള്‍ ഇന്ത്യ ഇന്‍വിറ്റേഷന്‍ സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പില്‍ 32 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡും ധിനിദി തിരുത്തിക്കുറിച്ചു. 50 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ 40.37 സെക്കന്‍ഡിന്റെ റിക്കാര്‍ഡ് 39.23 സെക്കന്‍ഡില്‍ നീന്തിയെത്തിയാണ് ധിനിദി ചരിത്രം കുറിച്ചത്.

സ്വര്‍ണക്കൊയ്‌ത്തിനിടയില്‍ വ്യക്തിഗത, റിലേ ഇനങ്ങളിലായി 22 റിക്കാര്‍ഡുകളും ധിനിദി സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

നീന്താനുള്ള മകളുടെ പേടി മാറ്റി വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് അമ്മ ജസിതയാണ്. കോഴിക്കോട് പുതിയാപ്പ വളപ്പില്‍ വീട്ടില്‍ ജസിതയുടെയും തമിഴ്‌നാട് വെല്ലൂര്‍ വാലാജപ്പേട്ട് സ്വദേശി ദേസിംഗൂവിന്റെയും മകളാണ് ധിനിദി. അമ്മ ജസിത ബെംഗളൂരു ഡിആര്‍ഡിഒ ടെക്നിക്കല്‍ ഓഫീസറും അച്ഛന്‍ ദേസിംഗൂ ഗൂഗിളില്‍ എന്‍ജിനീയറുമായി ജോലി ചെയുന്നു. ബെംഗളൂരു ഡിആര്‍ഡിഒ കേന്ദ്രീയ വിദ്യാലയത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ധിനിദി. നാല് വര്‍ഷമായി ബി.എം. മധുകുമാറിന്റെ പരിശീലനത്തിന്‍ കീഴിലാണ് 12 വയസ്സുകാരി നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുന്നത്.

Tags: swimmingDhinidi Desingu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സജി വാലശ്ശേരില്‍ ഭിന്നശേഷിക്കാരനായ കുട്ടിയ്ക്കൊപ്പം (വലത്തേയറ്റം)
India

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് മോദി

Sports

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

Kerala

മുങ്ങിമരണങ്ങള്‍ ഒഴിവാക്കൂ, നീന്തല്‍ അഭ്യസിക്കൂ എന്ന സന്ദേശവുമായി വേമ്പനാട് കായല്‍ നീന്തിക്കടന്ന് 184 പേര്‍

Sports

ക്ഷേത്രക്കുളത്തില്‍ നിന്ന് നീന്തിക്കയറിയത് പോഡിയത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.