Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

മണ്ണില്‍ പൊന്ന് വിളയിച്ച് …യുവതലമുറയ്‌ക്ക് മാതൃകയായി റിതുല്‍, മികവിന് അംഗീകാരമായി ഏറ്റവും മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡ് സമ്മാനിച്ചു

2021-22 ലെ അരിമ്പൂര്‍ പഞ്ചായത്തിലെ മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡ് റിതുലിനായിരുന്നു. കൊറോണ സമയത്ത് 6000 കിലോയിലധികം മരച്ചീനി ഈ യുവ കര്‍ഷകന്‍ വിളവെടുത്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2022, 12:30 pm IST
in Agriculture

കാഞ്ഞാണി: മണ്ണില്‍ അധ്വാനിച്ച് പൊന്ന് വിളയിക്കുകയാണ് റിതുല്‍ എന്ന ചെറുപ്പക്കാരന്‍. ഇതിനകം നിരവധി കാര്‍ഷിക പുരസ്‌കാരങ്ങള്‍ നേടിയ എറവ് ചാലിശ്ശേരി കുറ്റൂക്കാരന്‍ റിതുലി (27) ന്റെ മികവിന് അംഗീകാരമായി കഴിഞ്ഞ ദിവസം ലഭിച്ചത് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് തലത്തിലെ ഏറ്റവും മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡാണ്.  

ഡിഗ്രി വരെ പഠിച്ച റിതുല്‍ പെയിന്റിങ്ങ് ജോലിക്കിടെ കൃഷിയിലും ഒരു കൈ നോക്കുകയായിരുന്നു. മണ്ണിനെ സ്നേഹിക്കാനും കൃഷിയിടത്തില്‍ തന്റെ മികവു തെളിയിക്കാനും ഈ യുവാവ് തുനിഞ്ഞിറങ്ങിയത് വെറുതെയായില്ല. 2021-22 ലെ അരിമ്പൂര്‍ പഞ്ചായത്തിലെ മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡ് റിതുലിനായിരുന്നു. കൊറോണ സമയത്ത് 6000 കിലോയിലധികം മരച്ചീനി ഈ യുവ കര്‍ഷകന്‍ വിളവെടുത്തിരുന്നു. അവയെല്ലാം പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്കും കൊറോണ സെന്ററുകളിലേക്കും സൗജന്യമായി നല്‍കി. നേന്ത്രവാഴ, പൂവന്‍, ഞാലിപ്പൂവന്‍, പാളയംകോടന്‍, റോബസ്റ്റ, ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ് എന്നിവയും റിതുല്‍ കൃഷി ചെയ്യുന്നുണ്ട്. കൊടയാട്ടി പാടശേഖരത്ത് 18 പറ നിലത്ത് കൃഷിയും ചെയ്തുവരുന്നുണ്ട്.

അരിമ്പൂര്‍ കൃഷിഭവനു കീഴില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സനായും റിതുല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റിതുലിന്റെ തോട്ടത്തില്‍ നിന്നും വിളവെടുത്ത 40 കിലോയിലധികം വരുന്ന മരച്ചീനി പഞ്ചായത്തിന്റെ രുചിക്കൂട്ട് പ്രദര്‍ശന വില്‍പനശാലയില്‍ എത്തിയപ്പോള്‍ കൗതുകമായിരുന്നു. 250 കടയിലധികം മരച്ചീനിയാണ് ആ സമയം വിപണിയിലെത്തിച്ചത്.

റിതുലിന് കൃഷി കാര്യങ്ങളില്‍ വേണ്ട പ്രോത്സാഹനം നല്‍കുന്നത് മാതാപിതാക്കളായ ദേവസിയും എല്‍സിയുമാണ്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാര്‍ മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡ് റിതുലിന് കൈമാറി. വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി.ആര്‍. രമേഷ് അധ്യക്ഷനായി. അഞ്ച് പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും കൃഷി ഓഫീസര്‍മാരും ചടങ്ങില്‍ പങ്കെടുത്തു. തന്റെ ജന്മദിനത്തില്‍ തന്നെ കിട്ടിയ ഈ അവാര്‍ഡ് പിറന്നാള്‍ സമ്മാനമാണെന്നും റിതുല്‍ പറഞ്ഞു. എറവ് സെ. തെരേസാസ് കപ്പല്‍ പള്ളി വികാരി ഫാ. റോയ് ജോസഫ് വടക്കന്‍ റിതുലിനെ അഭിനന്ദനങ്ങള്‍ അറിയിച്ചു.

Tags: krishiFarmingRithul
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Agriculture

കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

Vicharam

വികസിത ഭാരതത്തിന്റെ അടിത്തറ; പരീക്ഷണശാലയില്‍ നിന്ന് കൃഷിഭൂമിയിലേക്ക് എന്ന മന്ത്രം യാഥാര്‍ത്ഥ്യമാക്കാന്‍ വികസിത് കൃഷി സങ്കല്‍പ് അഭിയാന്‍

Kerala

ഗോഞ്ചിയൂരില്‍ വിശ്വസേവാഭാരതിയുടെ ജലസേചന പദ്ധതിക്ക് തുടക്കം; ഗ്രാവിറ്റി ഇറിഗേഷന്‍ വഴി കൃഷിയിടത്തിലേക്കും വീടുകളിലേക്കും വെള്ളമെത്തി

പുതിയ വാര്‍ത്തകള്‍

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.