Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വിഎസ് നൂറിന്റെ നിറവിലേക്ക്; വേലിക്കെട്ടുകള്‍ അപ്രസക്തമാക്കിയ പോരാളി

വിഎസിന്റെ ജീവിതം പോരാട്ടങ്ങളുടേതാണ്. അതില്ലാത്ത ഒരു ഘട്ടവും ആ ജീവിതത്തില്‍ ഇല്ല. പാര്‍ട്ടിക്കുള്ളിലെ പോരാട്ടത്തില്‍ പലതവണ പരാജയത്തിന്റെ കയ്‌പുനീര്‍ കുടിച്ചിട്ടുണ്ട്. പക്ഷെ അതിനെയെല്ലാം അതിജീവിച്ച് മുന്നേറാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്താലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2022, 09:10 am IST
inArticle

പി. ശിവപ്രസാദ്

കേരളത്തിന്റെ രാഷ്‌ട്രീയ ജാഗ്രതയുടെ മറുപേരായ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നൂറു വയസിന്റെ നിറവിലേക്ക്. വിഎസിന് ഇന്ന് 99 വയസ് പൂര്‍ത്തിയാകും. പതിവു പോലെ ആഘോഷങ്ങള്‍ ഒന്നുമില്ലാതെയാകും വിഎസിന്റെ ഈ ദിനവും കടന്നു പോകുക. കഴിഞ്ഞ മൂന്നു വര്‍ഷമായി പൂര്‍ണ വിശ്രമത്തിലാണ് അദ്ദേഹം.  1923 ഒക്ടോബര്‍ 20ന് പുന്നപ്ര പറവൂരിലാണ് ജനനം.

വെന്തലത്തറ ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി. എസ്. അച്യുതാനന്ദനെ വേലിക്കകത്താക്കി ഒതുക്കാന്‍ പാര്‍ട്ടി പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെട്ട ചരിത്രമാണുള്ളത്. പാര്‍ട്ടിക്ക് പുറത്തുള്ള ജനമാണ് തന്റെ ശക്തിയെന്ന് പലതവണ തെളിയിച്ച നേതാവാണ് വിഎസ്. സിപിഎമ്മില്‍ എകെജിക്ക് മാത്രമാണ് ഇത്രയധികം ജനപിന്തുണ നേടാന്‍ കഴിഞ്ഞിട്ടുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ തീവെട്ടിക്കൊള്ളയും സ്വജന പക്ഷപാതവും, അഴിമതിയും ആഘോഷമായപ്പോള്‍ വിഎസ് സജീവമായി ഉണ്ടായിരുന്നെങ്കില്‍ എന്ന ചോദ്യമാണ് ഏറ്റവും അധികം ആളുകളില്‍ നിന്നുയര്‍ന്നത്. പ്രായം തളര്‍ത്താത്ത പോരാളിയാണ് വിഎസ്. മുസ്ലീം മതഭീകരവാദവും, ചങ്ങാത്ത മുതലാളിത്തവും അടക്കം അദ്ദേഹം ചൂണ്ടിക്കാട്ടിയതെല്ലാം പിന്നീട് കേരളത്തില്‍ ഭരണകക്ഷിയുടെ പിന്തുണയോടെ പിടിമുറുക്കി.

ആഹാരത്തിന്റെയും, പാര്‍പ്പിടത്തിന്റെയും ഔപചാരിക വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും കാര്യത്തില്‍ ഇത്രയും ദരിദ്രപശ്ചാത്തലമുള്ള രാഷ്‌ട്രീയ നേതാവ് വിരളമാണ്. വിഎസിന് മുന്‍പ് പത്തു പേര്‍ മുഖ്യമന്ത്രി പദവിയില്‍ വന്നിട്ടുണ്ട്. പക്ഷെ ഇത്രയും ഏളിയ പശ്ചാത്തലത്തില്‍ നിന്ന് നിരവധി പ്രതിസന്ധികള്‍ മറികടന്ന് ആ സ്ഥാനത്ത് വന്നവര്‍ ആരുമില്ല. ആ പദവിയില്‍ അദ്ദേഹത്തെ നിയോഗിക്കേണ്ട എന്ന് പാര്‍ട്ടി തന്നെ ആവര്‍ത്തിച്ചു തീരുമാനിച്ചിട്ടും അവസാനം അവിടേക്ക് നിയോഗിക്കേണ്ടി വന്നു. ഇത്തരമൊരു തിരുത്തല്‍ പാര്‍ട്ടിയില്‍ ചരിത്രമാണ്. ജനങ്ങളുടെ തീരുമാനത്തിന് മുന്നില്‍ പാര്‍ട്ടിക്ക് തിരുത്തേണ്ടി വന്നു.

വിഎസിന്റെ ജീവിതം പോരാട്ടങ്ങളുടേതാണ്. അതില്ലാത്ത ഒരു ഘട്ടവും ആ ജീവിതത്തില്‍ ഇല്ല. പാര്‍ട്ടിക്കുള്ളിലെ പോരാട്ടത്തില്‍ പലതവണ പരാജയത്തിന്റെ കയ്‌പുനീര്‍ കുടിച്ചിട്ടുണ്ട്. പക്ഷെ അതിനെയെല്ലാം അതിജീവിച്ച് മുന്നേറാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്താലാണ്. പാര്‍ട്ടി വഴിതെറ്റിയപ്പോഴൊക്കെ അദ്ദേഹം കലാപക്കൊടി ഉയര്‍ത്തി. എം.വി. രാഘവന്റെ നേതൃത്വത്തില്‍ നടന്ന ബദല്‍രേഖാ വിവാദത്തില്‍ പാര്‍ട്ടിയെ ഉലയാതെ സംരക്ഷിച്ചതില്‍ മുന്നില്‍ വിഎസായിരുന്നു. മദനിയുമായുള്ള അടവുനയത്തിനെതിരെ പരസ്യനിലപാട് സ്വീകരിക്കാനും മടികാണിച്ചില്ല. ഇതിനിടെ കേരളത്തിന്റെ ഫിദല്‍ കാസ്ട്രോ ആയി വാഴ്‌ത്തിയും പാര്‍ട്ടി അദ്ദേഹത്തെ മൂലയ്‌ക്കിരുത്തി. 1996ലെ തെരഞ്ഞെടുപ്പ് വഴിത്തിരിവായിരുന്നു വിഎസിനും, സിപിഎമ്മിനും. അപ്രതീക്ഷിതമായി വിഎസ് മാരാരിക്കുളത്ത് പരാജയപ്പെട്ടു. മുഖ്യമന്ത്രിയാകേണ്ടിയിരുന്ന അച്യുതാനന്ദനെ സ്വന്തം പാര്‍ട്ടിക്കാര്‍ കാലുവാരി. 1965 വോട്ടുകള്‍ക്കായിരുന്നു പരാജയം.  സാധാരണ വിശ്രമജീവിത കാലയളവായ വാര്‍ദ്ധക്യം വിഎസ് കര്‍മ്മനിരതനായിരുന്നു. മുഖ്യമന്ത്രിയാകുന്നത് 82-ാം വയസിലാണ്. ഈ പ്രായത്തില്‍ മുഖ്യമന്ത്രി കേരളത്തിലാദ്യമാണ്. 87-ാം വയസു മുതല്‍ 92 വയസുവരെ പ്രതിപക്ഷ നേതാവായിരുന്നു. ഇതും റെക്കോഡാണ്. പിന്നീടും എംഎല്‍എയും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. വാര്‍ദ്ധക്യ കാലത്ത് ഇത്രയും യുവത്വത്തോടെ പ്രവര്‍ത്തിച്ച നേതാവും അപൂര്‍വമാണ്.

രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി മതന്യൂനപക്ഷ പ്രീണനവും, ഭീകരവാദികളെ കൂട്ടുപിടിക്കുന്നതും അദ്ദേഹം നഖശിഖാന്തം എതിര്‍ത്തു. കേരളത്തെ ഇസ്ലാമിക രാജ്യമാക്കാന്‍ മതതീവ്രവാദികള്‍ നടത്തുന്ന ശ്രമങ്ങളെ തുറന്നു കാട്ടാനും അദ്ദേഹം മടികാണിച്ചില്ല. പലപ്പോഴും പാര്‍ട്ടിയിലെ ഭൂരിപക്ഷ തീരുമാനം അനുസരിച്ച് പല നിലപാടുകളില്‍ നിന്നും പിന്നാക്കം പോകേണ്ടിയും വന്നിട്ടുണ്ട്. ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ സപിഎം പ്രതിസ്ഥാനത്തായപ്പോള്‍ ടിപിയുടെ വീട്ടിലെത്തി ഭാര്യ കെ.കെ.രമയെ ആശ്വസിപ്പിച്ച വിഎസ് താന്‍ പാര്‍ട്ടി ചെയ്ത തെറ്റിനൊപ്പമല്ലെന്ന സന്ദേശമാണ് നല്‍കിയത്. എങ്കിലും ടിപിയുടെ ഘാതകര്‍ക്ക് സിപിഎം സംരക്ഷകരായപ്പോള്‍ വിഎസ് മൗനിയായതും ചരിത്രം.  

ആദ്യമായി പാര്‍ട്ടി നടപടി നേരിട്ടത് സ്വന്തം രാജ്യത്തിന് വേണ്ടി നിലപാട് സ്വീകരിച്ചതിനായിരുന്നു. ചൈന യുദ്ധകാലത്ത് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് രക്തദാനം ചെയ്യണമെന്ന് വിഎസ് നിലപാടെടുത്തു. മാത്രമല്ല, തങ്ങളുടെ ജയില്‍ സമ്പാദ്യം യുദ്ധഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നും ആവശ്യപ്പെട്ടു. ചൈനിസ് ഭക്തന്‍മാരായിരുന്ന നേതൃത്വം വിഎസിനെതിരെ സ്വാഭാവികമായും നടപടിയെടുത്തു. വിഎസിനെ ക്യാപിറ്റല്‍ പണിഷ്മെന്റിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട പുതുതലമുറ സഖാക്കള്‍ രംഗത്തെത്തിയത് വിഭാഗീയത ആഞ്ഞു വിശീയ കാലയളവിലാണ്. ഇന്‍ഡോര്‍ ചെടികളെ പോലെ ഇന്നലത്തെ ശീതളഛായയില്‍ മൂത്ത ഇളംമുറക്കാരാണ് ഇവരെന്നായിരുന്നു വിഎസ് ഇതിനോട് പ്രതികരിച്ചത്.

Tags: cpmമുഖ്യമന്ത്രിBirthdayV.S Achuthanandan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.