Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പള്ളിക്കൂടങ്ങളില്‍ നിന്ന് പൊതുനിരത്തിലേക്ക്; അടിച്ചമര്‍ത്തലിനിടയിലും ഇറാനില്‍ പ്രക്ഷോഭം കനക്കുന്നു; ഹിജാബ് വലിച്ചെറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥികളും

ടെഹ്‌റാനിലെ പ്രശസ്തമായ ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ കഴിഞ്ഞയാഴ്ച റാലി നടത്തിയ വിദ്യാര്‍ഥികളെ ഇറാന്‍ പോലീസ് മാരകമായാണ് നേരിട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആണും പെണ്ണുമടങ്ങുന്ന വിദ്യാര്‍ഥി പ്രക്ഷോഭകരെ സര്‍വകലാശാലാ കെട്ടിടത്തിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പോലീസ് വലിച്ചിഴച്ചു. സമരം അടിച്ചമര്‍ത്താന്‍ ഭീകരമായ അക്രമം നടത്തുന്നതിനിടെയാണ് ഭരണകൂടത്തെ ഞെട്ടിച്ച് സ്‌കൂള്‍ കുട്ടികളും നിരത്തിലിറങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2022, 05:32 pm IST
inWorld

ടെഹ്റാന്‍: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ കര്‍ശനനടപടികള്‍ തുടരുന്നതിനിടെ നൂറുകണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികളും സമരത്തില്‍ അണിനിരക്കുന്നു. ഹിജാബുകള്‍ വലിച്ചെറിഞ്ഞാണ് പള്ളിക്കൂടങ്ങളില്‍ നിന്ന് പൊതുനിരത്തിലേക്ക് പെണ്‍കുട്ടികള്‍ പ്രതിഷേധവുമായിറങ്ങിയത്. മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിന് ശേഷമാരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഒരു മാസത്തോളമാകുമ്പോഴാണ് സമരം പള്ളിക്കൂടങ്ങളിലേക്കും പടരുന്നത്.  

ടെഹ്‌റാനിലെ പ്രശസ്തമായ ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ കഴിഞ്ഞയാഴ്ച റാലി നടത്തിയ വിദ്യാര്‍ഥികളെ  ഇറാന്‍ പോലീസ് മാരകമായാണ് നേരിട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആണും പെണ്ണുമടങ്ങുന്ന വിദ്യാര്‍ഥി പ്രക്ഷോഭകരെ സര്‍വകലാശാലാ കെട്ടിടത്തിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പോലീസ് വലിച്ചിഴച്ചു. സമരം അടിച്ചമര്‍ത്താന്‍ ഭീകരമായ അക്രമം നടത്തുന്നതിനിടെയാണ് ഭരണകൂടത്തെ ഞെട്ടിച്ച് സ്‌കൂള്‍ കുട്ടികളും നിരത്തിലിറങ്ങിയത്.

ഹിജാബുകള്‍ വലിച്ചെറിഞ്ഞ വിദ്യാര്‍ഥികള്‍ മതമേധാവികളുടെയും ഭരണാധികാരികളുടെയും ചിത്രങ്ങള്‍ പൊതുനിരത്തില്‍ കീറിയെറിഞ്ഞു.  പ്രക്ഷോഭത്തെ അനുകൂലിച്ച് സ്വേച്ഛാധിപതിക്ക് മരണം എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിന്റെ പേരില്‍ തിങ്കളാഴ്ച ടെഹ്‌റാന്‍ പട്ടണത്തിന് പടിഞ്ഞാറ് കരാജിലെ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പളിനെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തട്ടമുപേക്ഷിച്ച, ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ ചിത്രങ്ങള്‍ കീറിയെറിഞ്ഞ് പ്രതിഷേധമുയര്‍ത്തിയത്. നൂറുകണക്കിന് കുട്ടികള്‍ അണിനിരന്ന മാര്‍ച്ചിന്റെ വീഡിയോദൃശ്യങ്ങള്‍ ലോകമാധ്യമങ്ങളില്‍ നിറയുകയാണ്. കരാജിനടുത്ത് ഗോഹര്‍ദാഷ്ടിലും ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യമുയര്‍ത്തി പെണ്‍കുട്ടികള്‍ റാലി നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ഥിനികള്‍ ക്ലാസ് മുറികളില്‍ നിന്ന് പുറത്തിറങ്ങി ഫ്ളാഷ്മോബുകളില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും വ്യാപകമാണ്. ആയത്തുള്ള ഖൊമേനിയുടെ മതസേനയായ ബാസിജിക്കെതിരെയും പെണ്‍കുട്ടികള്‍ മുദ്രാവാക്യം മുഴക്കുന്നുണ്ട്.  

അതേസമയം പതിനാറുവയസ്സുകാരായ കുട്ടികള്‍ സോഷ്യല്‍മീഡിയാ കാമ്പയിനുകള്‍ക്കടിപ്പെട്ടാണ് പ്രതിഷേധത്തിനിറങ്ങിത്തിരിക്കുന്നതെന്ന് ഇറാന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസെരി കുറ്റപ്പെടുത്തി. സര്‍വകലാശാലകളും ശാസ്ത്ര-വിദ്യാഭ്യാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഒരുവിഭാഗത്തിന്റെ നീക്കമെന്ന് വിദ്യാഭ്യാസ മന്ത്രി യൂസഫ് നൂറിയെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍മീഡിയാ ഹാന്‍ഡിലുകളെ കര്‍ശനമായി നിയന്ത്രിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.  

പ്രതിഷേധക്കാരെ നേരിടാന്‍ കൈത്തോക്കുകള്‍ മുതല്‍ കലാഷ്‌നികോവ് റൈഫിളുകള്‍ വരെയാണ് ഉപയോഗിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ചൂണ്ടിക്കാട്ടുന്നു. ഭരണകൂട അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ് കടന്നതായും അവര്‍ ചൂണ്ടിക്കാട്ടി.

Tags: കലാപംiranഹിജാബ് പ്രതിഷേധംമഹ്സ അമിനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.