Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന; പിടിച്ചെടുത്തതില്‍ 27 കോടി രൂപയുടെ ഒരു വാച്ച് അടക്കം 28 കോടി വിലവരുന്ന വാച്ചുകളും ആഢംബര വസ്തുക്കളും

ദല്‍ഹി വിമാനത്താവളത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ കസ്റ്റംസ് വേട്ടയാണിതെന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് കമ്മീഷണര്‍ സുബൈര്‍ റിയാസ് കാമിലി അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2022, 05:05 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയില്‍ 28 കോടി രൂപ വിലവരുന്ന വാച്ചുകളും ആഢംബര വസ്തുക്കളും പിടികൂടി.  ചൊവ്വാഴ്ച ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. വജ്രം പതിച്ച ഒരു വാച്ചിന് മാത്രം 27 കോടി രൂപ വില വരും. ഇതുകൂടാതെ വിലപിടിപ്പുള്ള മറ്റ് ആറ് വാച്ചുകളും ഏഴ് ടൈംപീസുകളും വൈരക്കല്ലുകള്‍ പതിച്ച ബ്രേസ്‌ലെറ്റും ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 14 പ്രോയും പിടിച്ചെടുത്തിട്ടുണ്ട്.

പ്രമുഖ അമേരിക്കന്‍ വാച്ച് നിര്‍മ്മാതാക്കളായ ജേക്കബ് ആന്‍ഡ് കമ്പനിയാണ് 27,09,26,051 വിലവരുന്ന വാച്ച് നിര്‍മ്മിച്ചത്. 18 കാരറ്റ് വൈറ്റ് ഗോള്‍ഡും വജ്രവും ഉപയോഗിച്ചുള്ള ഈ വാച്ച് പ്രത്യേക ആവശ്യപ്രകാരമാണ് നിര്‍മിച്ചത്. 76 വജ്രങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. മാന്വല്‍ വൈന്‍ഡിങ് സംവിധാനമുള്ള വാച്ചാണിത്. ഇതിന്റെ സ്‌കെലിറ്റന്‍ ഡയലിലും വജ്രങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. യാത്രക്കാരനില്‍ നിന്ന് പിടികൂടിയ മറ്റ് വാച്ചുകളില്‍ സ്വിസ് ലക്ഷ്വറിയുടെ 31 ലക്ഷം രൂപ വിലയുള്ള ഒരു പിയാഗെറ്റ് ലൈംലൈറ്റ് സ്‌റ്റെല്ല വാച്ചും അഞ്ച് റോളക്‌സ് വാച്ചുകളും ഉള്‍പ്പെടുന്നു. റോളക്‌സ് വാച്ചുകള്‍ക്ക് ഓരോന്നിനും 15 ലക്ഷം രൂപ വിലവരും.

വിലകൂടിയ സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ അടയ്‌ക്കേണ്ടി വരുന്ന നികുതി വെട്ടിക്കാനാണ് യാത്രക്കാരന്‍ വാച്ചുകള്‍ ഉള്‍പ്പെടെ കടത്താനുള്ള ശ്രമം നടത്തിയത്.  ദല്‍ഹി വിമാനത്താവളത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ കസ്റ്റംസ് വേട്ടയാണിതെന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് കമ്മീഷണര്‍ സുബൈര്‍ റിയാസ് കാമിലി  അറിയിച്ചു. 60 കിലോ സ്വര്‍ണം പിടിച്ചെടുക്കുന്നതിന് തുല്യമായ വസ്തുക്കളാണ് പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു. വന്‍തിരക്കുള്ള സമയത്ത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാണ്ടാക്കാതെയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതെന്ന് ദല്‍ഹി കസ്റ്റംസ് സോണിന്റെ ചീഫ് കമ്മിഷണര്‍ സുര്‍ജിത് ഭുജാപല്‍ പറഞ്ഞു. കള്ളക്കടത്ത് തടയുന്നതിലൂടെ സാമ്പത്തിക അതിര്‍ത്തികള്‍ സംരക്ഷിക്കുന്നത് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കസ്റ്റംസ് കസ്റ്റഡിയിലെടുത്ത യാത്രക്കാരനും അമ്മാവനും ദുബായില്‍ ഉള്‍പ്പെടെ ആഢംബര വാച്ചുകളുടെ റീട്ടെയില്‍ സ്‌റ്റോര്‍ നടത്തുന്നുണ്ടെന്നാണ് കസ്റ്റംസിന് നല്‍കിയ വിവരം. ദല്‍ഹിയിലെ ഒരു ഉപഭോക്താവിനായി കൊണ്ടു വന്നതായിരുന്നു വാച്ചുകള്‍. എന്നാല്‍ ഉപഭോക്താവു മായുള്ള കൂടിക്കാഴ്ച നടന്നില്ല. ഉപഭോക്താവിന്റെ പേര് വെളിപ്പെടുത്താന്‍ പ്രതി തയ്യാറായിട്ടില്ല.  

Tags: delhiകസ്റ്റംസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

India

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

India

ദൽഹിയിലെ നെഹ്‌റു പ്ലേസിൽ പട്ടാപ്പകൽ രണ്ട് പെൺകുട്ടികളെ ലൈംഗികമായി ആക്രമിച്ചു: ഫഹദ്, ഷാവേസ്, ആരിഫ്, ഫഹീം എന്നിവർ അറസ്റ്റിൽ

India

ദൽഹിയിൽ പ്രൊഫ. യശ്വന്ത്റാവു ഖേൽക്കർ അനുസ്‌മരണ പരിപാടി സംഘടിപ്പിച്ച് എബിവിപി

India

ദൽഹി വിവേക് ​​വിഹാറിലെ ആറ് ഫ്ലാറ്റുകളിൽ വൻ തീപിടുത്തം, 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് : മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വീതം വർദ്ധിപ്പിച്ചു

ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ?

കുലദേവതയായ ഭദ്രകാളിയുടെ അവതാര ലക്ഷ്യവും ലോകപരിപാലനവും

സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 8905 പാമ്പുകളെ

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

അനധികൃത സ്വത്ത്: രാഹുലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വൈറല്‍ താരത്തിന്റെ വിവാഹം: വി. സജിത് കുമാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍

ചെങ്കോട്ട സ്‌ഫോടനം: കുറ്റപത്രം സമര്‍പ്പിച്ചു

11 കോടി വരുമാനം, 60 കോടി ചെലവ്!; രാഹുലിന്റെ വിദേശയാത്രകളില്‍ ദുരൂഹത: ബിജെപി

കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.