Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുപ്രീംകോടതി വരെ പോയി തോറ്റു; ആര്‍എസ്എസിനെതിരെ തെറ്റായ ലേഖനത്തില്‍ മാതൃഭൂമി ഖേദം പ്രകടിപ്പിച്ചു

2011 ഫെബ്രുവരി 27, മാര്‍ച്ച് അഞ്ച് ലക്കങ്ങളില്‍ 'ആര്‍എസ്എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോ'യെന്ന കവര്‍പേജ് തലക്കെട്ടോടെ 'ഭീകരതയുടെ വൈറസ്' എന്ന ലേഖനം പ്രസിദ്ധീകരിച്ചതിനാണ് പത്രാധിപര്‍ ഖേദപ്രകടനം നടത്തിയിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2022, 08:42 am IST
inKerala

കോഴിക്കോട്: ആര്‍എസ്എസിനെതിരെ തെറ്റായ വസ്തുതകള്‍ പ്രസിദ്ധീകരിച്ചതില്‍ മാതൃഭൂമി ഖേദം പ്രകടിപ്പിച്ചു. നിലപാട് ശരിയെന്ന് വാദിച്ച് സുപ്രീം കോടതിവരെ പോയി വാദിച്ച് അവിടെയും തോറ്റശേഷമാണ് മാതൃഭൂമിയുടെ ഖേദപ്രകടനം എന്നതാണ് ഏറ്റവും ശ്രദ്ധേയം.  

2022 ഒക്‌ടോബര്‍ ഒമ്പത് ലക്കം മാതൃഭൂമി വാരികയിലാണ് ഖേദംപ്രകടിപ്പിച്ചത്. 2011 ഫെബ്രുവരി 27, മാര്‍ച്ച് അഞ്ച് ലക്കങ്ങളില്‍ ‘ആര്‍എസ്എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോ’യെന്ന കവര്‍പേജ് തലക്കെട്ടോടെ ‘ഭീകരതയുടെ വൈറസ്’ എന്ന ലേഖനം പ്രസിദ്ധീകരിച്ചതിനാണ് പത്രാധിപര്‍ ഖേദപ്രകടനം നടത്തിയിരിക്കുന്നത്. ബദ്രി റെയ്‌നയുടേതായിരുന്നു ലേഖനം. ഇതിനെതിരെ അന്നത്തെ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഫയല്‍ ചെയ്ത കേസ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ തുടരുന്നതിനിടെയാണ് മാതൃഭൂമിയുടെ ഖേദപ്രകടനം.  

സ്വാമി അസീമാനന്ദ ഹരിയാനയിലെ പഞ്ച്കുള ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയെ അടിസ്ഥാനമാക്കിയെന്ന നിലയില്‍ പ്രസിദ്ധീകരിച്ച ലേഖനം വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് അഡ്വ.കെ.കെ. ബാലറാം 2013 മാര്‍ച്ച് 19 ന് മാതൃഭൂമിക്കെതിരെ വക്കീല്‍നോട്ടീസ് അയച്ചിരുന്നു. ആര്‍എസ്എസ്സിനെ തേജോവധംചെയ്യാന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന ആസൂത്രണമാണ് സ്വാമി അസീമാനന്ദയുടെ പേരില്‍ വ്യാജമൊഴി ഉണ്ടാക്കിയത്. മൊഴി സ്വമേധയാ നല്‍കിയതല്ലെന്നും ബലം പ്രയോഗിച്ച് ഒപ്പിടുവിച്ചതാണെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് 2019 ല്‍ അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ ബദ്രി റെയ്‌ന അന്വേഷണത്തിന്റെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലേഖനമാണെന്നായിരുന്നു മാതൃഭൂമി വക്കീല്‍ നോട്ടീസിന് ആദ്യം മറുപടി നല്‍കിയത്.  

മറുപടി അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍  മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. മാതൃഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ എം.എന്‍. രവിവര്‍മ്മ, മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, അന്നത്തെ എഡിറ്റര്‍ കെ.കെ. ശ്രീധരന്‍നായര്‍, ഡെപ്യൂട്ടി എഡിറ്റര്‍ എം.പി. ഗോപിനാഥ്, അസിസ്റ്റന്റ് എഡിറ്റര്‍ കമല്‍റാം സജീവ്, ലേഖകന്‍ ബദ്രി റെയ്‌ന പരിഭാഷക കെ.പി. ധന്യ തുടങ്ങി ഒമ്പത് പേരെ പ്രതിചേര്‍ത്തായിരുന്നു കേസ്.

കേസ് തള്ളണമെന്നാവശ്യപ്പെട്ട് മാതൃഭൂമി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി അത് തള്ളി. പരാതിക്കാരന് കേസ് ഫയല്‍ ചെയ്യാന്‍ അധികാരമില്ലെന്നും ആര്‍എസ്എസ് നിര്‍വചിക്കപ്പെട്ട സംഘടനയല്ലെന്നുമുള്ള മാതൃഭൂമിയുടെ വാദം കോടതി അംഗീകരിച്ചില്ല. ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാല്‍ സംഘടനയിലെ ആര്‍ക്കും പരാതി ഫയല്‍ചെയ്യാന്‍ അവകാശമുണ്ടെന്നും കേസില്‍  അതിവേഗം നിയമാനുസൃതമായ നടപടിയെടുക്കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് സോഫി തോമസാണ് ജനുവരി ഏഴിന് ഹര്‍ജി തള്ളി സുപ്രധാനവിധി പുറപ്പെടുവിച്ചത്. മാതൃഭൂമി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിവിധി ശരിവച്ചുകൊണ്ട് കേസ് വിചാരണക്കോടതിയില്‍ തുടരാനായിരുന്നു വിധി. ഇതിനെത്തുടര്‍ന്നാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് തുടര്‍ന്നത്.  ഇതിനിടയിലാണ് മാതൃഭൂമി  ഖേദം പ്രകടിപ്പിച്ചുകൊണ്ട് ലേഖനത്തിലെ വസ്തുതകള്‍ ശരിയല്ലെന്ന് അംഗീകരിച്ചിരിക്കുന്നത്.

Tags: ആര്‍എസ്എസ്മാതൃഭൂമി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. കെ.പി.ശശിധരന്‍
Varadyam

ആ ഒറ്റ മറുപടിയില്‍ മാതൃഭൂമി എനിക്ക് ജോലി നിഷേധിച്ചു

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.