Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘നമസ്തസൈ്യ നമോ നമഃ…’

ശക്തിയെ സംബന്ധിക്കുന്നത് ശാക്തേയം. ഇച്ഛ-ജ്ഞാന-ക്രിയാശക്തികള്‍തന്നെയാണ് ഈ പിണ്ഡാണ്ഡത്തിനും ബ്രഹ്മാണ്ഡത്തിനും കാരണഭൂതങ്ങള്‍. പിണ്ഡാണ്ഡം ദേഹം (മൈക്രോ). ബ്രഹ്മാണ്ഡം വിശ്വം (മാക്രോ). ഈ ശക്തിത്രയങ്ങളുടെ ആധാരഭൂമികയത്രെ കുണ്ഡലിനി. ജീവന്റെ ശക്തി, ജീവന്റെ ജീവത്വം എന്നൊക്കെയാണ് കുണ്ഡലിനിയ്‌കര്‍ത്ഥം.

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Oct 2, 2022, 06:00 am IST
inSamskriti

വൈഷ്ണവം, ശൈവം, ശാക്തേയം എന്നിങ്ങനെ ഭക്തിയുടേയും വിശ്വാസത്തിന്റെയും ആരാധനയുടെയും മൂന്നുപുഴകള്‍. പുഴകള്‍ മൂന്നെങ്കിലും പ്രവാഹം ഒന്നുമാത്രം. മൂന്നും കൂടിച്ചേര്‍ന്നാല്‍ പുഴ ഒന്ന്.

‘ശ്’ ശബ്ദത്തിന് ഐശ്വര്യമെന്നും ‘ക്തി’ എന്നതിന് പരാക്രമമെന്നും അര്‍ത്ഥമുണ്ട്. ഐശ്വര്യവും പരാക്രമവും സ്വരൂപമായിരിക്കുന്നവള്‍ ശക്തി. ജ്ഞാനം, സമൃദ്ധി, സമ്പത്തി, യശസ്സ്, ബലം, ഭഗം- ഇവകൂടിച്ചേര്‍ന്നവള്‍ ഭഗവതി. അതിനാല്‍ ശക്തി എന്ന പദത്തിന് ഭഗവതി, പാര്‍വതി, ദേവി, അംബിക എന്നെല്ലാം നാമരൂപങ്ങള്‍. ദേവീഭാഗവതം പഞ്ചമസ്‌കന്ധം, നവമസ്‌കന്ധം ‘ശക്തി’യുടെ വീരകഥകളും അത്ഭുതകഥകളും വിസ്തരിക്കുന്നു.

ശക്തിയെ സംബന്ധിക്കുന്നത് ശാക്തേയം. ഇച്ഛ-ജ്ഞാന-ക്രിയാശക്തികള്‍തന്നെയാണ് ഈ പിണ്ഡാണ്ഡത്തിനും ബ്രഹ്മാണ്ഡത്തിനും കാരണഭൂതങ്ങള്‍. പിണ്ഡാണ്ഡം ദേഹം (മൈക്രോ). ബ്രഹ്മാണ്ഡം വിശ്വം (മാക്രോ). ഈ ശക്തിത്രയങ്ങളുടെ ആധാരഭൂമികയത്രെ കുണ്ഡലിനി. ജീവന്റെ ശക്തി, ജീവന്റെ ജീവത്വം എന്നൊക്കെയാണ് കുണ്ഡലിനിയ്‌കര്‍ത്ഥം. സുഷുമ്‌നാനാഡിയുടെ അവസാനഭാഗമായ മൂലാധാരമാണ് കുണ്ഡലിനിശക്തിയുടെ ആവാസമന്ദിരം. ജഗത്മാതാവിന്റെ മരീചിമാലകളാണ് ഷഡ്ചക്രങ്ങള്‍. അതിസൂക്ഷ്മദൃഢതന്ത്രീരൂപങ്ങളായ നാഡികള്‍ സചേതനമാക്കുന്ന ദേഹശക്തികള്‍ക്ക് മൂലസ്ഥാനം ഷഡ്ചക്രങ്ങളാകുന്നു.

ഷഡ്ചക്രപ്രതിപാദനം ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയിലെ ഉദാത്തമായ കവിതയാകുന്നു. മൂലാധാരചക്രത്തില്‍ പൃഥ്വീതത്വം. സ്വാധിഷ്ഠാനചക്രത്തില്‍ അഗ്നിതത്വം. മണിപൂരകചക്രത്തില്‍ ജലതത്വം. വായുതത്വം അനാഹതചക്രത്തില്‍. വിശുദ്ധിചക്രത്തില്‍ ആകാശതത്വം. അങ്ങനെ നാം ശ്രീചക്രരൂപിയായ സഹസ്രദളകമലത്തിലെത്തുകയായി. ഇതത്രെ ബിന്ദു. ബിന്ദുവിന്റെ പരിണാമമാണ് വിശ്വമണ്ഡലം. ശ്രീചക്രം ശിവശക്തികളുടെ വാസസ്ഥലം. അണുപ്രപഞ്ചവും വിരാട്പ്രപഞ്ചവും ഒന്നെന്ന അഭേദചിന്തയില്‍ നാം എത്തിച്ചേരുകയായി. ഈ ഭാരതീയദര്‍ശനത്തെ ആധുനികശാസ്ത്രവും ഇപ്പോള്‍ അംഗീകരിക്കുന്നു.പരാശക്തിയുടെ ആരാധനം മൂന്നുവിധത്തിലാണ്- കൗളം, സമയം, മിശ്രകം. സ്വര്‍ണം, വെള്ളി മുതലായ ലോഹങ്ങളില്‍ ശ്രീചക്രത്തെ ലേഖനം ചെയ്ത് ജഗന്മാതാവിനെ ധ്യാനിച്ചു നടത്തുന്ന ഉപചാരപൂജയാണ് കൗളം. പൂര്‍വകൗളം, ഉത്തരകൗളം എന്ന് കൗളമതം രണ്ടുവിധം. രണ്ടിലേയുമുപാസകര്‍ ബാഹ്യപൂജയില്‍ പഞ്ചമകാരങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്. താന്ത്രികന്മാരുടെ പഞ്ചമകാരങ്ങള്‍ മദ്യം, മാംസം മത്സ്യം, മുദ്ര, മൈഥുനം എന്നിവയത്രെ. ശിവന് ‘ആനന്ദഭൈരവന്‍’ എന്നും ‘നവാത്മാ’ എന്നും കൗളമതത്തില്‍ നാമങ്ങള്‍. ശക്തിയെ ‘ആനന്ദഭൈരവി’, ‘കൗളിനി’ എന്നും വിളിക്കുന്നു. നവവ്യൂഹങ്ങളുടെ അധിപനാണ് നവാത്മാ. കാലവ്യൂഹം, കുലവ്യൂഹം, നാമവ്യൂഹം, ജ്ഞാനവ്യൂഹം, ചിത്തവ്യൂഹം, നാദവ്യൂഹം, ബിന്ദുവ്യൂഹം, കലാവ്യൂഹം, ജീവവ്യൂഹം എന്നിവയത്രെ നവവ്യൂഹങ്ങള്‍.

വസിഷ്ഠസംഹിത, ശുകസംഹിത, സനന്ദനസംഹിത, സനകസംഹിത, സനല്‍കുമാരസംഹിത എന്നിവയ്‌ക്ക് ശുഭാഗമപഞ്ചകം അഥവാ തന്ത്രപഞ്ചകം എന്നുവിളിപ്പേര്. ഇവയില്‍ പ്രതിപാദിച്ചിട്ടുള്ള ആചാരമാണ് ‘സമയം’. യോഗിയുടെ ചിത്തവൃത്തിനിരോധിതമായ ഹൃദയഭൂമികയാണ് ചിദാകാശം. സമയമതത്തില്‍ ശ്രീചക്രം സൃഷ്ടിക്രമത്തിലാണ് ആലേഖനം ചെയ്യുന്നത്. സമയസിദ്ധാന്തത്തില്‍ ശ്രീചക്രത്തിന് ഇരുപത്തിനാല് മര്‍മങ്ങളും നാല്പത്തിമൂന്ന് കോണങ്ങളും ഇരുപത്തിനാലുസന്ധികളുമാണുള്ളത്. ശക്തിപൂജയില്‍ ഏറെ പ്രാധാന്യം സമയമതത്തിനാണ്.

കൗളസിദ്ധാന്തവും സമയസിദ്ധാന്തവും ഒന്നുചേര്‍ന്നതാണ് മിശ്രകം. ‘മിശ്രകം കൗളമാര്‍ഗം ച പരിത്യാജ്യം’ (മിശ്രകവും കൗളവും പരിത്യജിക്കേണ്ടതാകുന്നു) എന്ന് ശാക്ത്യന്‍ ദേവിയോടുതന്നെ പ്രാര്‍ത്ഥിക്കുന്നുണ്ട്.  

നാനാത്വദര്‍ശനമവസാനിക്കുമ്പോഴേ ദേവീദര്‍ശനസാഫല്യമുണ്ടാവുകയുള്ളൂ. അതിനായി നാം പ്രാര്‍ത്ഥിക്കുക: ‘നമസ്തസൈ്യ നമസ്തസൈ്യ നമസ്തസൈ്യ നമോ നമഃ.’

(തുടരും)

Tags: ഹിന്ദു ദൈവങ്ങള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Main Article

മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട

Samskriti

അദൈ്വത ജ്ഞാനശാസ്ത്രം: ജീവിതത്തിന്റെ വിജ്ഞാനശാസ്ത്രം

Vasthu

ഐശ്വര്യമുള്ള അടുക്കള പണിയാം…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

പുതിയ വാര്‍ത്തകള്‍

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.