Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

അമ്മയില്‍ നിന്ന് വളരെ നല്ല ഉപദേശം ലഭിക്കുന്നു; മാതാ അമൃതാനന്ദമയി എന്നും പ്രചോദനം; അമൃതപുരിയിലെത്തി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

എങ്ങിനെ പെരുമാറണം, എങ്ങനെ പ്രവര്‍ത്തിക്കണം തുടങ്ങിയ കാര്യങ്ങളില്‍ അമ്മ എല്ലായ്‌പോഴും ഉപദേശങ്ങള്‍ തരും. ഇതെല്ലാം പ്രവര്‍ത്തനത്തിന് പുതിയ പ്രചോദനം നല്‍കുന്നു. അതിനാലാണ് ഞാന്‍ സ്ഥിരമായി ഇവിടെ വന്നു കൊണ്ടിരിക്കുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2022, 08:01 pm IST
inParivar

കരുനാഗപ്പള്ളി: മാതാഅമൃതാനന്ദമയി  എന്നും പ്രചോദനമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കൊല്ലം അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തി അമ്മയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.  

നമ്മുടെ മഹത്തായ പാരമ്പര്യത്തിന്റെയും സംസ്‌കൃതിയുടെയും വെളിച്ചത്തില്‍ എല്ലായ്‌പ്പോഴും വളരെ ലളിതമായ വാക്കുകളില്‍ അമ്മയില്‍ നിന്ന് വളരെ നല്ല ഉപദേശം ലഭിക്കുന്നു. എങ്ങിനെ പെരുമാറണം, എങ്ങനെ പ്രവര്‍ത്തിക്കണം തുടങ്ങിയ കാര്യങ്ങളില്‍ അമ്മ എല്ലായ്‌പോഴും ഉപദേശങ്ങള്‍ തരും. ഇതെല്ലാം പ്രവര്‍ത്തനത്തിന് പുതിയ പ്രചോദനം നല്‍കുന്നു. അതിനാലാണ് ഞാന്‍ സ്ഥിരമായി ഇവിടെ വന്നു കൊണ്ടിരിക്കുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

വൈകിട്ട് 3.45ന് ആശ്രമത്തിലെത്തിയ സര്‍സംഘചാലകിനെ മുതിര്‍ന്ന സ്വാമിമാരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയ അദ്ദേഹം രണ്ടു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്‌ക്കു ശേഷമാണ് മടങ്ങിയത്.

ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് എ. സെന്തില്‍കുമാര്‍, പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍, ക്ഷേത്രീയ സേവാപ്രമുഖ് കെ.പത്മകുമാര്‍, പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍, ക്ഷേത്രീയ വിശേഷസമ്പര്‍ക്ക പ്രമുഖ് എ. ജയകുമാര്‍, പ്രാന്തസഹകാര്യവാഹ് ടി.വി.പ്രസാദ് ബാബു, സഹസമ്പര്‍ക്ക് പ്രമുഖ് സി.സി. ശെല്‍വന്‍, സഹവ്യവസ്ഥാപ്രമുഖ് രാജന്‍ കരൂര്‍, കാര്യകാരി അംഗം വി. മുരളീധരന്‍ എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഉച്ചയോടെയാണ് സര്‍സംഘചാലക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

ഇന്നു രാത്രിയോടെ എറണാകുളത്ത് പ്രാന്തകാര്യാലയമായ മാധവനിവാസിലെത്തിയ അദ്ദേഹം നാളെ രാവിലെ തൃശ്ശൂര്‍ ശങ്കരമഠത്തിലേക്ക് പോകും. നാളെയും മറ്റന്നാളുമായി അവിടെ വിവിധ സംഘടനായോഗങ്ങളില്‍ പങ്കെടുക്കും. സമുഹത്തിലെ വ്യത്യസ്ത മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. 18ന് രാവിലെ മുതല്‍ ഗുരുവായൂര്‍ രാധേയം ആഡിറ്റോറിയത്തില്‍ ചേരുന്ന ആര്‍എസ്എസ് ബൈഠക്കില്‍ പങ്കെടുക്കും. വൈകിട്ട് 5ന് ഗുരുവായൂര്‍ ശ്രീകൃഷ്ണകോളജ് ഗ്രൗണ്ടില്‍ ഗുരുവായൂര്‍ സംഘജില്ലയിലെ പൂര്‍ണഗണവേഷധാരികളായ പ്രവര്‍ത്തകരുടെ സാംഘിക്കില്‍ സംസാരിക്കും.  

Tags: ആര്‍എസ്എസ്മോഹന്‍ ഭാഗവത്kollamഅമൃതാനന്ദമയി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.