Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തൃക്കാക്കരയിലെ തിരുവോണ മഹിമ

തിരുകാട്(കാല്‍)ക്കരൈ എന്ന് അറിയപ്പെട്ടിരുന്ന തൃക്കാക്കര, തമിഴ് വൈഷ്ണവ ആരാധകരായ ആഴ്‌വാര്‍മാരുടെ നൂറ്റിയെട്ടു തിരുപ്പതികളില്‍ ഒന്നായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ എഴുതപ്പെട്ട സ്‌ത്രോത്രങ്ങളില്‍ മാത്രമല്ല, വൈഷ്ണവ ഭക്തര്‍ പാടി നടക്കുന്ന വിഷ്ണു സ്തുതികളിലും കേള്‍ക്കാം തൃക്കാക്കര വാമനമൂര്‍ത്തിയെ പ്രകീര്‍ത്തിക്കുന്ന വരികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2022, 06:00 am IST
in Samskriti

ശിവപ്രസാദ് കൊടുങ്ങല്ലൂര്‍

തൃക്കാക്കര പൂ പോരാഞ്ഞ്, തിരുനക്കര പൂ പോരാഞ്ഞ്, തിരുമാന്ധാം കുന്നിലെത്തിയ തെക്കന്‍ കാറ്റേ… എന്ന വയലാര്‍ രാമവര്‍മയുടെ വരികള്‍ തൃക്കാക്കരയെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യമായിരിന്നു. പൂക്കളുടെ ഉത്സവമായ ഓണത്തിന്റെ നാട് തൃക്കാക്കര തന്നെയായിരുന്നുവെന്നതിന് തെളിവായിരുന്നു നാടന്‍ പുഷ്പങ്ങളുള്‍പ്പെടെ ഇവിടെയുണ്ടായിരുന്ന ജൈവവൈവിധ്യം.

കേരള ചരിത്രം തുടങ്ങുന്നതു തന്നെ ഒരു പക്ഷെ തൃക്കാക്കര വാമനമൂര്‍ത്തി മഹാക്ഷേത്തിനൊപ്പമായിരിക്കും.  

തിരുകാട്(കാല്‍)ക്കരൈ എന്ന് അറിയപ്പെട്ടിരുന്ന തൃക്കാക്കര, തമിഴ് വൈഷ്ണവ ആരാധകരായ  ആഴ്‌വാര്‍മാരുടെ നൂറ്റിയെട്ടു തിരുപ്പതികളില്‍ ഒന്നായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ എഴുതപ്പെട്ട സ്‌ത്രോത്രങ്ങളില്‍ മാത്രമല്ല, വൈഷ്ണവ ഭക്തര്‍ പാടി നടക്കുന്ന വിഷ്ണു സ്തുതികളിലും കേള്‍ക്കാം തൃക്കാക്കര വാമനമൂര്‍ത്തിയെ പ്രകീര്‍ത്തിക്കുന്ന വരികള്‍.

ക്ഷേത്രത്തിന് രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്നാണ് ക്ഷേത്രത്തിനു സമീപത്തു നിന്നും കണ്ടെടുത്ത ശിലാലിഖിതങ്ങള്‍ സൂചിപ്പിക്കുന്നത്. കുലശേഖര ചക്രവര്‍ത്തിമാരുടെ ആസ്ഥാനമായിരുന്നു തൃക്കാക്കരയെന്നാണ് അനുമാനം. അക്കാലത്ത് തൃക്കാക്കര ക്ഷേത്രത്തില്‍ പല സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും നടന്നു വന്നിരുന്നു. ഓണമഹോത്സവത്തിന്റെ ഉത്ഭവവും അങ്ങനെയാവാം. കുലശേഖര രാജാവിന്റെ കീഴിലുള്ള നാടുവാഴികളുമായി പരസ്പര ബന്ധം ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ചിങ്ങത്തില്‍ തിരുവോണ മഹോത്സവം നടത്തിയിരുന്നത്. .

പുരാതനകാലത്ത് തൃക്കാക്കര ക്ഷേത്രസമുച്ചയത്തില്‍, പ്രധാന ഉപാസന മൂര്‍ത്തിയായ മഹാവിഷ്ണുവിനെ കൂടാതെ  ഇരുപത്തിയേഴ് ദേവീദേവന്‍മാരുടെ പ്രതിഷ്ഠയും, ഓരോ പ്രതിഷ്ഠയ്‌ക്കും ശ്രീകോവിലിലും തിടമ്പുമുണ്ടായിരുന്നു.  തിടമ്പുകളേറ്റി ഉത്സവത്തിന് എഴുന്നള്ളിപ്പുകള്‍ വെവ്വേറെ ഉണ്ടായിരുന്നുവെന്നത് അക്കാലത്തെ തിരുവോണാഘോഷങ്ങളുടെ പൊലിമ വ്യക്തമാക്കുന്നു. ഇന്നതെല്ലാം അസ്തമിച്ചമട്ടിലാണ് ക്ഷേത്രത്തിന്റെയും, ഓണ മഹോത്സവത്തിന്റേയും സ്ഥിതി.  

ഇടപ്പള്ളി രാജാവ് എന്നറിയപ്പെടുന്ന എളങ്ങല്ലൂര്‍ സ്വരൂപത്തിലെ ബ്രാഹ്മണരായിരുന്നു പണ്ട് തൃക്കാക്കര ക്ഷേത്രത്തിലെ മേല്‍ശാന്തിമാര്‍. ചരിത്രത്തിന്റെ വഴികളില്‍ എളങ്ങല്ലൂര്‍ സ്വരൂപത്തിന് ഇടപ്പള്ളി ദേശത്തിന്റെ ഭരണാധികാരം ലഭിച്ചു. കൊച്ചിയും, സാമൂതിരിയും തമ്മിലുള്ള അധികാര വടംവലിയില്‍, ഇടപ്പള്ളി രാജാവ് സാമൂതിരിയുടെ കൂടെ നിന്നതോടുകൂടി, ഓണാഘോഷത്തിലെ കൊച്ചി രാജാവിന്റെ പങ്ക്, തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തില്‍ ഒതുങ്ങി. ഭരണപരമായ, അകല്‍ച്ച അഞ്ഞൂറു കൊല്ലം മുമ്പേ ഉടലെടുത്തിട്ടും, എഴുപതു വര്‍ഷം മുമ്പു വരെ അത്തച്ചമയ ഘോഷയാത്ര, തൃക്കാക്കരയിലെ  വാമനമൂര്‍ത്തിയെ ലക്ഷ്യമാക്കി വന്ന്, ഉപചാര പൂര്‍വ്വം, ഇത്തവണ ഓണമില്ല എന്ന ഒരു രാജകീയ പ്രഖ്യാപനത്തോടെ മടങ്ങുന്ന ഒരു രീതിയായിരുന്നു. ജനകീയ ഭരണം വന്നതോടെ അത്തച്ചമയവും തൃക്കാക്കരയപ്പനും തമ്മിലുള്ള ബന്ധം നിലച്ചു. തിരുവോണ മഹോത്സവം തീര്‍ത്തും ജനകീയ ഉത്സവമാക്കി മാറ്റുക വഴി അത്തച്ചമയത്തിന്റെ ഈശ്വരീയതയില്‍ അധിഷ്ഠിതമായ അനുഷ്ഠാനം എന്ന നിലയും ഇല്ലാതെയായി.  

ഇങ്ങല്ലൂര്‍ സ്വരൂപവും (ഇടപ്പിളളി രാജാവ്)  കൊച്ചി രാജാവും ക്ഷേത്രത്തെ കൈവിട്ടതോടെ, ക്ഷേത്രത്തില്‍ മേലുള്ള അധികാരം തിരുവിതാംകൂര്‍ രാജാവിനു കൈവന്നു. ഈ അധികാര കൈമാറ്റം തൃക്കാക്കര മഹാക്ഷേത്രത്തിന്റെ അസ്തിത്വത്തെ സാരമായി ബാധിച്ചു.  

കേരള സംസ്ഥാന രൂപീകരണത്തിനു ശേഷവും തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. എങ്കിലും ഗതകാല പ്രൗഢിയുടേയും, അനുഷ്ഠാനങ്ങളുടേയും സ്മരണകള്‍ പേറുന്ന, പരമ്പരാഗത വിധിപ്രകാരമുള്ള ചില ഉത്സവാചാരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു.

ചിങ്ങത്തിലെ തിരുവോണനാള്‍ വരെ അത്തം തൊട്ട് പത്ത് ദിവസമാണ്, വിധി പ്രകാരമമുള്ള ആഘോഷം ക്ഷേത്രത്തില്‍ ഇപ്പോള്‍ നടന്നുവരുന്നത്. വാദ്യമേളക്കാര്‍, സ്വയമേവ ആഘോഷങ്ങളില്‍ പങ്കുകൊള്ളുന്നതുകൊണ്ട്, വാമനമൂര്‍ത്തിയുടെ തിടമ്പു കയറ്റിയുള്ള എഴുന്നള്ളിപ്പുമേളങ്ങള്‍ക്ക് ഗാംഭീര്യമേറും.  

കഥകളി, തിരുവാതിരകളി, കൈകൊട്ടിക്കളി, കുറത്തിയാട്ടം, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ കലാരൂപങ്ങളും ഉത്സവത്തിന് മികവേറ്റുന്നു.

ഉത്രാടപാച്ചിലിനിടയിലും, നാട്ടുകാരും ഉത്സവപ്രേമികളും തിരുവോണത്തലേന്ന് നടക്കുന്ന തൃക്കാക്കര പകല്‍പ്പൂരം ദര്‍ശിക്കാനായി വാമനമൂര്‍ത്തി നടയില്‍ തടിച്ചു കൂടാറുണ്ട്.  

ത്രിവിക്രമനായ വാമനമൂര്‍ത്തിയുടെ തിരുനാളായ തിരുവോണ ദിവസം, സുതലത്തില്‍ നിന്ന് ഭൂതലത്തില്‍ വിരുന്നിനെത്തുന്ന മഹാബലി തമ്പുരാനെ വാമനമൂര്‍ത്തിയുടെ ക്ഷേത്രാങ്കണത്തിലേക്ക് ഉപചാരപൂര്‍വം സ്വീകരിക്കുന്ന  ഭക്തി നിര്‍ഭരമായ ‘എതിരേല്‍ക്കല്‍’ ചടങ്ങ് തൃക്കാക്കര തിരുവോണ ഉത്സവത്തിന്റെ  സവിശേഷതയാണ്. ആനപ്പന്തലില്‍ ഒരുക്കുന്ന തൃക്കാക്കരയപ്പനെ, വാമനമൂര്‍ത്തിയുടെ മണ്ഡപത്തിലേക്ക് ആനയിച്ച് ഇരുത്തുന്നതോടെ, ഭഗവാനും മഹാബലിയും കൊല്ലത്തില്‍ ഒരിക്കല്‍ കൂടി ഒരുമിച്ചാകും. പിന്നീട് ഉഷഃപൂജയും കഴിഞ്ഞ് പ്രജകളുടെ വീടുകള്‍ സന്ദര്‍ശിക്കുമെന്നാണ് സങ്കല്‍പ്പം. വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ ജാതിമത ഭേദമന്യേ ഭക്തര്‍ക്കായി, ഭഗവാന്റെ തിരുസന്നിധിയില്‍ ഒരുക്കുന്ന തിരുമുല്‍ക്കാഴ്ച സമര്‍പ്പണത്തില്‍ സമൂഹത്തിലെ വിവിധ ശ്രേണികളിലുള്ളവര്‍ പങ്കെടുക്കും.

Tags: Onamക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

Thiruvananthapuram

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

Kerala

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റു: സംഭവം എറണാകുളത്തെ കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

Kerala

കയ്‌പേറിയ ജീവിതത്തിലൂടെ തേനീച്ച കര്‍ഷകര്‍; സഹായിക്കാതെ സര്‍ക്കാര്‍

Kerala

തൃശൂർ നഗരത്തെ ആവേശത്തിലാറാടിക്കാൻ ഇന്ന് പുലികളിറങ്ങും; 24 ലക്ഷം രൂപ ഓണസമ്മാനവുമായി കേന്ദ്ര ടൂറിസം മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.