Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കന്നട വിദ്യാര്‍ത്ഥികളോടുള്ള അവഗണ: ഭാഷ അറിയാത്ത അദ്ധ്യാപികയെ നിയമിക്കാൻ നീക്കം, രക്ഷിതാക്കളുടെ പ്രതിഷേധം ശക്തം

ഹൈസ്‌കൂള്‍ വിഭാഗം കന്നട മീഡിയത്തില്‍ സോഷ്യല്‍ സയന്‍സില്‍ കന്നട ഭാഷ അറിയാത്ത അദ്ധ്യാപികയെ നിയമിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെയാണ് കന്നട മീഡിയ കുട്ടികളുടെ രക്ഷിതാക്കള്‍ ഒന്നടങ്കം പ്രതിഷേധവുമായി സ്‌കൂളിലെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2022, 02:46 pm IST
inKasargod

ഉദുമ: ഉദുമ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കന്നട വിഭാഗം കുട്ടികളോടുള്ള അവഗണിക്കെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം. കന്നട മീഡിയത്തില്‍ മലയാളം അദ്ധ്യാപകരെ നിയമിച്ച അധികൃതര്‍ കുട്ടികളുടെ ഭാവി ആശങ്കയിലാക്കുന്നുവെന്നാണ് രക്ഷിതാക്കളുടെ പ്രധാന പരാതി. ഹൈസ്‌കൂള്‍ വിഭാഗം കന്നട മീഡിയത്തില്‍ സോഷ്യല്‍ സയന്‍സില്‍ കന്നട ഭാഷ അറിയാത്ത അദ്ധ്യാപികയെ നിയമിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെയാണ് കന്നട മീഡിയ കുട്ടികളുടെ രക്ഷിതാക്കള്‍ ഒന്നടങ്കം പ്രതിഷേധവുമായി സ്‌കൂളിലെത്തിയത്.  

ഇതുവരെ ഇവിടെ കന്നട മീഡിയത്തില്‍ സോഷ്യല്‍ സയന്‍സ് പഠിപ്പിക്കുന്ന അദ്ധ്യാപകനെ സ്ഥലം മാറ്റിയാണ് ഈ നീക്കം എന്നും ആരോപണമുണ്ട്. രണ്ടുവര്‍ഷം മുമ്പ് ഇതേ വിഷയത്തില്‍ ഇതേ നീക്കം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. അന്നും രക്ഷിതാക്കളുടെ ഇടയില്‍ നിന്നും വലിയതോതിലുള്ള പ്രതിഷേധം ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു. അന്ന് ഹോസ്ദുര്‍ഗ് ഗവ.ഹൈസ്‌ക്കൂളില്‍ സമാനമായ രീതിയില്‍ നിയമനം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ അത്തരമൊരു നിയമനം പിന്നീട് ഹോസ്ദുര്‍ഗ് സ്‌കൂളിലെ കന്നട വിഭാഗം നിര്‍ത്തലാക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചേര്‍ന്ന കാര്യമാണ് ഇപ്പോള്‍ ഈ രക്ഷിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഭാഷ അറിയാത്ത അദ്ധ്യാപിക ജോലിക്കെത്തിയ ദിവസം തന്നെ പ്രതിഷേധവുമായി രക്ഷിതാക്കളും കുട്ടികളും എത്തിയതോടെ ഉച്ചതിരിഞ്ഞ് ജോലിയില്‍ പ്രവേശിച്ച അദ്ധ്യാപിക അപ്പോള്‍ തന്നെ ശൂന്യവേതന അവധിയില്‍ പോയി. മൈസൂരില്‍ 10 മാസത്തെ ഒരു കന്നട ഭാഷ പഠന കോഴ്‌സ് ഉണ്ട്. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് കന്നട മീഡിയ അദ്ധ്യാപകരായി നിയമനം നേടിയത്. കന്നട ഭാഷ തീരേ അറിയാതെ അദ്ധ്യാപകരായി നിയമിക്കുമ്പോള്‍ കുട്ടികളുടെ പഠനം അവതാളത്തിലാക്കുന്നു, എന്ന് മാത്രമല്ല ഭാവി ആശങ്കയിലാക്കുവെന്നും രക്ഷിതാക്കള്‍ പറയുന്നു.  

ഇത്തരം നീക്കത്തിനെതിരെ അഞ്ചു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന 69 ഓളം കന്നട വിഭാഗം കുട്ടികളും ഇവരുടെ രക്ഷിതാക്കളുമാണ് പ്രതിഷേധവുമായി സ്‌കൂളിലെത്തിയത്. ജോലിയില്‍ പ്രവേശിച്ചയുടനെ ഭാഷയറിയാത്ത അദ്ധ്യാപിക അവധിയില്‍ പോയതിനാല്‍ ഇപ്പോള്‍ ഈ വിദ്യാലയത്തിലെ കന്നട മീഡിയം ഹൈസ്‌കൂളിലെ സോഷ്യല്‍ സയന്‍സ് തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ അപ്രതീക്ഷിതവും അനാവശ്യവുമായി കാസര്‍കോട് ബിആര്‍സി കോഡിനേറ്ററായി സ്ഥലം മാറ്റിയ പഴയ അദ്ധ്യാപകനെ തിരികെ കൊണ്ടുവന്ന് പരിഹാരം കാണണമെന്നാണ് രക്ഷിതാക്കളും കുട്ടികളും ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ താല്‍ക്കാലികമായി ദിവസ വേതന അടിസ്ഥാനത്തില്‍ ഭാഷ അറിയാവുന്ന ഒരു അദ്ധ്യാപകനെ നിയമിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.  

മനമോഹന്‍ നെക്ലി, സദാനന്ദ ബട്ടത്തൂര്‍, ജയറാം ബട്ടത്തൂര്‍, മണി മൈലാട്ടി, സുലോചന ഞെക്ലി, സാവിത്രി ഞെക്ലി തുടങ്ങിയ രക്ഷിതാക്കളാണ് മക്കളുടെ ഭാവിയില്‍ പ്രതിഷേധവുമായി സ്‌കൂളിലെത്തിയത്. ഇവരുടെ ആവശ്യം ന്യായമാണെന്നും ഭാഷ അറിയാത്ത തിരുവനന്തപുരത്ത് നിന്നുള്ള അദ്ധ്യാപികയെ നിയമിച്ചത് അന്യായമാണെന്ന് സ്‌കൂള്‍ പിടിഎയുടേയും അഭിപ്രായം.

Tags: teacherLanguageകന്നഡUduma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

Kerala

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

India

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

പുതിയ വാര്‍ത്തകള്‍

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.