Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന് ഇന്ന് പത്ത് വയസ്സ്; നീറുന്ന ഓര്‍മ്മകളുമായി ചാലനിവാസികള്‍, ഇന്നും ഭീതിവിതച്ച് ടാങ്കര്‍ ലോറികള്‍ ചീറിപ്പായുന്നു

ഉഗ്രസ്‌ഫോടനത്തില്‍ ടാങ്കിന്റെ പാര്‍ട്‌സുകള്‍ ആകാശത്ത് കിലോമീറ്റര്‍ താണ്ടി പതിച്ചു. അഗ്‌നിഗോളം സമീപത്തെ വീടുകളെയും കടകളെയും വിഴുങ്ങി. ഉഗ്രസ്‌ഫോടനം കേട്ട് പുറത്തിറങ്ങിയ പലരെയും അഗ്‌നി വിഴുങ്ങി. മിനിറ്റുകളോളം ആര്‍ക്കും പ്രവേശിക്കാനാവാത്തവിധം പ്രദേശം നിന്നു കത്തി.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 27, 2022, 01:13 pm IST
inKerala

കണ്ണൂര്‍: ചാല ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന് ഇന്ന് പത്ത് വയസ്സ്. 2012 ആഗസ്റ്റ് 27ന് രാത്രി 11 മണിയോടെയായിരുന്നു മംഗലാപുരത്തുനിന്നും ചാല വഴി കോഴിക്കോട്ടേ ചേളാരിയിലേക്ക് പാചകവാതകം കൊണ്ടുപോകുന്ന ടാങ്കര്‍ലോറി ചാലയിലെ റോഡിലുള്ള ഡിവൈഡറില്‍ തട്ടി മറിഞ്ഞ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ 20 പേര്‍ മരിക്കുകയും 50ഓളം പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ടാങ്കര്‍ ഡിവൈഡറില്‍ തട്ടിമറിയുകയും പിന്നീട് പൊട്ടിത്തെറിക്കുകയുമായിരുന്നു. ഉത്രാട നാളിലായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ബസിനെ മറികടക്കുന്നതിനിടെ മീഡിയനില്‍ കയറുകയും അമിതവേഗതയിലായിരുന്ന ടാങ്കര്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. താരതമ്യേന തിരക്ക് കുറഞ്ഞ റോഡും തിരുവോണത്തലേന്നുമായതിനാല്‍ തന്നെ അപകടത്തില്‍പ്പെട്ട ടാങ്കറിന്റെ രക്ഷയ്‌ക്ക് പെട്ടെന്ന് ആരുമെത്തിയില്ല. ഡ്രൈവറെ ക്യാബിനില്‍ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും സേഫ്റ്റി വാള്‍വ് വഴി ഗ്യാസ് ലീക്കായി തുടങ്ങിയിരുന്നു. 

അപകടം മനസ്സിലാക്കിയ ഡ്രൈവറുടെ നിര്‍ദ്ദേശപ്രകാരം അവിടെ ഉണ്ടായിരുന്നവര്‍ നാട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് ഇലക്ട്രിസിറ്റി ബന്ധം വിച്ഛദിക്കുകയും ചെയ്തു. പിന്നീട് ഫയര്‍ ഫോഴ്‌സ്, പോലീസ് തുടങ്ങിയവരെ അപകടവിവരം അറിയിച്ച് നാട്ടുകാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കവേയാണ് ടാങ്കറിന് പെട്ടെന്ന് തീ പിടിച്ചത്. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സിനും പോലീസിനും സംഭവസ്ഥലത്തേക്ക് ആളുകള്‍ പ്രവേശിക്കുന്നത് തടയുക അല്ലാതെ വേറൊന്നും പിന്നീട് ചെയ്യാനുണ്ടായിരുന്നില്ല. ടാങ്കറിനകത്തേക്ക് പടര്‍ന്ന തീ വഴി ടാങ്കര്‍ പൊട്ടിത്തെറിച്ച് അഗ്‌നിഗോളുമായി രൂപാന്തരപ്പെട്ടു. 

ഉഗ്രസ്‌ഫോടനത്തില്‍ ടാങ്കിന്റെ പാര്‍ട്‌സുകള്‍ ആകാശത്ത് കിലോമീറ്റര്‍ താണ്ടി പതിച്ചു. അഗ്‌നിഗോളം സമീപത്തെ വീടുകളെയും കടകളെയും വിഴുങ്ങി. ഉഗ്രസ്‌ഫോടനം കേട്ട് പുറത്തിറങ്ങിയ പലരെയും അഗ്‌നി വിഴുങ്ങി. മിനിറ്റുകളോളം ആര്‍ക്കും പ്രവേശിക്കാനാവാത്തവിധം പ്രദേശം നിന്നു കത്തി. തീ അടങ്ങിയശേഷം അവിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ക്ക് കാണാനായത് പൊള്ളലേറ്റ ശരീരങ്ങളും കത്തിക്കരിഞ്ഞ ജഡങ്ങളുമായിരുന്നു. പ്രദേശം ശ്മശാനഭൂമിയായി മാറിയിരുന്നു. രക്ഷാപ്രവര്‍ത്തനം നാട്ടുകാരുടെയും സിവില്‍ ഡിഫന്‍സിന്റെയും മറ്റ് സന്നദ്ധ രാഷ്‌ട്രീയ സംഘടനകളുടെയും കൈമയ്യ് മറന്ന ശ്രമഫലമായി പുലര്‍ച്ചെ വരെ നീണ്ടു. അഗ്‌നി ഒരു നാടിനെ വിഴുങ്ങിയതിന്റെ യഥാര്‍ത്ഥചിത്രം ജനം അറിഞ്ഞത് പിറ്റേന്നാണ്.

ആ പ്രദേശത്തെ കിലോമീറ്ററുകള്‍ പരിധിയില്‍ എല്ലാം കരിഞ്ഞുണങ്ങിയിരിക്കുന്നു. പക്ഷി മൃഗാദികള്‍ എല്ലാം കരിഞ്ഞുവീണിരിക്കുന്നു. ഒരു പുതുനാമ്പുപോലും ശേഷിക്കാതെ ചാല കത്തിയെരിഞ്ഞു. പൊട്ടിയ സിലിണ്ടര്‍ ടാങ്കിന്റെ ഒരു പകുതി ഭാഗം ചെന്ന് പതിച്ചത് ഒന്നര കിലോമീറ്റര്‍ ദൂരെയായിരുന്നു. പോയി വീണ വഴിയിലെ നൂറോളം തെങ്ങുകളുടെ മുകള്‍ ഭാഗം മുറിച്ചു താഴെയിട്ട സിലിണ്ടര്‍ വയലും വാഴത്തോപ്പെല്ലാം കത്തിച്ചാമ്പലാക്കിയാണ് പോയത്. 

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 20 പേര്‍ ദുരന്തത്തില്‍ മരിച്ചു. അഞ്ചുവീടുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. മുപ്പതോളം വീടുകള്‍ക്ക് കേടുപറ്റി. 60 ലേറെ പേര്‍ക്ക് പരിക്കേറ്റു. കാര്‍ഷികവിളകള്‍ കത്തിക്കരിയുകയും വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തു. ദുരന്തത്തില്‍ മൂന്ന് കുടുംബങ്ങള്‍ നാമാവശേഷമായി. ഉറ്റവരുടെ മൃതദേഹങ്ങള്‍ കാണാനോ ഏറ്റെടുക്കാനോ ആരുമില്ലാത്ത വീടുകള്‍. തുടര്‍ന്നുളള ഏതാനും നാളുകള്‍ ഓരോ ദിവസവും കേട്ടത് ഓരോ മരണ വാര്‍ത്തകളായിരുന്നു. 

അതി ജീവനത്തിന്റെ വഴിയിലൂടെ ചാല ഇന്ന് ഏറെ മാറി. പ്രത്യക്ഷത്തില്‍ ദുരന്തത്തിന്റെ ഒരു ശേഷിപ്പും ഇന്ന് പ്രദേശത്തില്ല. പക്ഷേ ചാലയിലൂടെ കടന്നുപോവുന്ന ഏതൊരാളും ഇന്നും ആ ദുരന്തത്തെ ഓര്‍ക്കും. ദുരന്തത്തിനുശേഷം ടാങ്കറുകള്‍ക്ക് ശക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരിശോധനകളും ഏതാനും മാസങ്ങള്‍ തകൃതിയായി നടന്നു. പിന്നീട് എല്ലാം പഴയപോലെ. അതിനുശേഷം ദേശീയപാതയില്‍ നിരവധി ടാങ്കര്‍ അപകടങ്ങളുണ്ടായി. 

സംസ്ഥാനത്തെ തിരക്കേറിയ റോഡുകള്‍ ഗ്യാസ് ടാങ്കറുകള്‍ക്ക് ഒട്ടും അനുയോജ്യമല്ലാത്തതിനാല്‍ കഴിവതും ട്രെയിന്‍ മാര്‍ഗമോ ജലമാര്‍ഗമോ കൊണ്ടുപോകാന്‍ നടപടിയെടുക്കണമെന്ന് വ്യാപകമായി ചാല ദുരന്തത്തെ തുടര്‍ന്ന് അഭിപ്രായമുയര്‍ന്നിരുന്നെങ്കിലും ഇന്നും രാപകല്‍ വ്യത്യാസമില്ലാതെ ഭീതിവിതച്ച് ടാങ്കര്‍ ലോറികള്‍ ദേശീയപാതയിലൂടെ കുതിക്കുകയാണ്. ഇത്തരത്തില്‍ ഇനിയൊരു അപകടം ഉണ്ടാകല്ലെ എന്ന പ്രാര്‍ത്ഥനയോടെ ജനങ്ങളും. 

Tags: kannurTragedyChalaGas Tanker
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.