Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വനവാസികളുടെ ക്ഷേത്രനിര്‍മാണത്തിനെതിരെ കള്ള പരാതി: നിര്‍മ്മാണം തടഞ്ഞ് അധികൃതര്‍, സ്ഥലം സ്വന്തമാക്കാൻ ജിഹാദികളുടെ പരോക്ഷ ശ്രമം

മഞ്ചേശ്വരം താലൂക്കില്‍ വൊര്‍ക്കാടി പഞ്ചായത്തില്‍ കഞ്ചിലക്കട്ടയിലെ പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട കൊറഗ സമൂഹം വര്‍ഷങ്ങളായി ആരാധിച്ചുവരുന്ന ആല്‍ത്തറയുടെ പുനരുദ്ധാരണത്തിനെതിരെയാണ് ജിഹാദികള്‍ രംഗത്ത് വന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2022, 12:55 pm IST
inKasargod

കാസര്‍കോട്: വനവാസികളുടെ ക്ഷേത്രനിര്‍മാണത്തിനെതിരെ കള്ള പരാതിയുമായി ജിഹാദികള്‍. വനവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി അനുവദിച്ച ഭൂമിയിലെ ക്ഷേത്രനിര്‍മ്മാണത്തിനെതിരെയാണ് ജിഹാദികള്‍ പരോക്ഷമായി രംഗത്ത് വന്നത്. ആചാര സംരക്ഷണത്തിനായി ഏതറ്റം വരെ പോകാന്‍ തയ്യാറാണെന്ന് വനവാസികള്‍ വ്യക്തമാക്കി. സ്ഥലം സന്ദര്‍ശിച്ച വില്ലേജ് ഓഫീസര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെട്ടു.

 മഞ്ചേശ്വരം താലൂക്കില്‍ വൊര്‍ക്കാടി പഞ്ചായത്തില്‍ കഞ്ചിലക്കട്ടയിലെ പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട കൊറഗ സമൂഹം വര്‍ഷങ്ങളായി ആരാധിച്ചുവരുന്ന ആല്‍ത്തറയുടെ പുനരുദ്ധാരണത്തിനെതിരെയാണ് ജിഹാദികള്‍ രംഗത്ത് വന്നിരിക്കുന്നത്. സ്ഥലത്ത് അനധികൃത നിര്‍ മ്മാണം നടക്കുന്നുവെന്ന കള്ളപ്പരാതി കൊടുത്തും നിരന്തരം ഭീഷണിപ്പെടുത്തിയും നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ഭൂമി സ്വന്തമാക്കാനാണ് ജിഹാദികളുടെ ലക്ഷ്യം. അതിന് റവന്യൂ അധികാരികള്‍ കൂട്ടുനില്‍ക്കുന്നതായി ആരോപണം ശക്തമാണ്.

 2009ല്‍ പാവൂര്‍വില്ലേജില്‍പ്പെട്ട കൊറവിഭാഗത്തിന് ട്രൈബല്‍പുനരധിവാസ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 45 ഏക്ര സ്ഥലവും 45 വീടുകളും അനുവദിച്ചിരുന്നു. അതില്‍ 32 കുടുംബങ്ങളാണ് ഇപ്പോള്‍ താമസിക്കുന്നത്. 18 പേര്‍ക്കാണ് പട്ടയം നല്‍കിയിട്ടുള്ളത്.   500 വര്‍ഷങ്ങള്‍ക്ക് മുമ്പെ ആരാധിക്കുന്ന സ്വാമി കൊറഗജ ദൈവമാണ് ഇവിടെ കുടിരുത്തപ്പെട്ടിട്ടുള്ളത്.  വര്‍ഷങ്ങളായി പൂജയും ആരാധനയും നടക്കുന്നുണ്ട്. ആചാരത്തറ(കട്ട) പുതുക്കി പണിയുന്നതിനായി കഴിഞ്ഞ മൂന്ന് വര്‍ഷം മുമ്പ്  ജീര്‍ണ്ണോദ്ധാരണ കമ്മറ്റി രൂപീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. 2019ല്‍ നിര്‍മ്മാണം പുരോഗമിക്കയാണ് റവന്യൂ അധികൃതര്‍ക്ക് പരാതി ലഭിച്ചതായി പറയപ്പെടുന്നത്.

 നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെ പോലീസും റവന്യൂ വഅധികൃതര്‍ ഇടക്കിടെ വന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നും നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നതിനെതിരെ പരാതിയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ആരാണ് പരാതിക്കാരനെന്ന്‌ വ്യക്തമാക്കാതെ പോലീസും റവന്യു അധികൃതരുംസംഭവസ്ഥലത്ത് എത്തുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുന്നത്.

ക്ഷേത്ര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ദേവസ്വംമന്ത്രി, മുഖ്യമന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ജീര്‍ണ്ണോദ്ധാരണ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. തങ്ങളുടെ ആരാധന സ്വാതന്ത്രത്തെ നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ഗോത്രവാസികള്‍ അറിയിച്ചു.

ആരാണ് പരാതി നല്‍കിയെതെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ഗോത്ര അവകാശ സംരക്ഷണ സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളിലടക്കം രമ്യഹര്‍മ്മങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി കൊടുക്കുമ്പോള്‍ ജില്ലയിലെ പ്രാക്തന ഗോത്രവര്‍ഗ്ഗമായ കൊറഗ സമുദായത്തിന് ആചാര തറകെട്ടാന്‍ അനുമതി കൊടുക്കാത്ത റവന്യു അധികാരികള്‍ക്കെതിരെ പ്രതിഷേധം ഉയരുകയാണ്.

 വര്‍ഷങ്ങളായി ആരാധന നടത്തുന്ന ദൈവസ്ഥാനം സംരക്ഷിക്കാന്‍ ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഗോത്ര അവകാശ സംരക്ഷണ സമിതി കണ്ണൂര്‍ വിഭാഗ് സംയോജക് ഷിബു പാണത്തൂര്‍ പറഞ്ഞു. ഊര് മൂപ്പന്‍ ഉമാനാഥ, ജില്ല ശ്രദ്ധാ ജാഗരണ്‍ പ്രമുഖ് സുകുമാരന്‍ കുറ്റിക്കോല്‍,സംസ്ഥാന ശിക്ഷ പ്രമുഖ് രാധാകൃഷ്ണന്‍ മാസ്റ്റര്‍,ജില്ല ഗോത്രകല പ്രമുഖ് സി.പി.രാമന്‍ കുറ്റിക്കോല്‍, ശശീന്ദ്ര കെദുംപാടി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Tags: forക്ഷേത്രംcomplaintconstruction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

India

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

Kottayam

നഴ്സിംഗ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി: നാഗമ്പടത്തെ സ്ഥാപനത്തിനെതിരെ കേസ്

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.