തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച ആസാദി കാ അമൃത് മഹോത്സവ്‌ന്റെ ഭാഗമായി നിയമസഭാ മ്യൂസിയത്തിന്റെയും നിയമസഭാ ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി നിയമസഭാ സമുച്ചയത്തിനുള്ളില്‍ മുന്‍വശത്തായി സംഘടിപ്പിച്ചു വരുന്ന വീഡിയോ-ഫോട്ടോ-പുസ്തക പ്രദര്‍ശനം ഓഗസ്റ്റ് 24 വരെ ദീര്‍ഘിപ്പിച്ചു.
(പ്രദര്‍ശന സമയം: രാവിലെ 8.30 മുതല്‍ രാത്രി 8.30 വരെ പൊതു അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ) പ്രദര്‍ശനത്തിനെത്തുന്ന സന്ദര്‍ശകര്‍ക്ക് നിയമസഭാ റിസപ്ഷന്‍ കൗണ്ടറില്‍ നിന്ന് ലഭിക്കുന്ന സൗജന്യ പാസ് വഴി പ്രദര്‍ശന ഹാളില്‍ പ്രവേശിക്കാം. പ്രദര്‍ശനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് നിയമസഭാ ചേംബറും നിയമസഭാ മ്യൂസിയവും സന്ദര്‍ശിക്കാം.
















