Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുറമുഖ നിര്‍മാണത്തിനെതിരെ ലത്തീന്‍സഭ; പ്രശ്‌നമുണ്ടാക്കുന്നത് പുറത്തുനിന്നുള്ളവരെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍; നിര്‍മാണം നിര്‍ത്തിവെച്ചു

ലത്തീന്‍സഭയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ തുറമുഖകവാടം ഉപരോധിച്ചതോടെ നിര്‍മാണ സാധനങ്ങള്‍ തുറമുഖത്തിനകത്തേക്കു കൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ലത്തീന്‍ അതിരൂപതയിലെ വൈദികരടക്കമുള്ളവര്‍ നിര്‍മാണം നടക്കുന്ന സ്ഥലത്തെത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2022, 09:47 pm IST
inKerala

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ഉപരോധത്തെത്തുടര്‍ന്ന് വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ചു. പുറത്തുനിന്നുള്ളവരാണ് തുറമുഖ നിര്‍മാണത്തില്‍ പ്രശ്‌നമുണ്ടാക്കുന്നതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തത്ക്കാലത്തേക്കു നിര്‍ത്തിവയ്‌ക്കുന്നുവെന്ന് അദാനി പോര്‍ട്‌സ്.

ലത്തീന്‍സഭയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ തുറമുഖകവാടം ഉപരോധിച്ചതോടെ നിര്‍മാണ സാധനങ്ങള്‍ തുറമുഖത്തിനകത്തേക്കു കൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ലത്തീന്‍ അതിരൂപതയിലെ വൈദികരടക്കമുള്ളവര്‍ നിര്‍മാണം നടക്കുന്ന സ്ഥലത്തെത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി. തുറമുഖ കവാടത്തില്‍ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ പ്രതിഷേധക്കാര്‍ എടുത്തുമാറ്റിയതു സംഘര്‍ഷത്തിനിടയാക്കി.

തീരശോഷണത്തിന് കാരണമായ അന്താരാഷ്‌ട്ര തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് ശാസ്ത്രീയപഠനം നടത്തുക വീടും വസ്തുക്കളും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം അടിയന്തരമായി നല്‍കുക എന്നിങ്ങനെ ഏഴിനം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തിരുവനന്തപുരം ലത്തീന്‍ രൂപതയിലെ ആയിരത്തിലധികം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ സമരത്തിനെത്തിയത്. അതിരൂപതയിലെ  115 ഓളം പള്ളികളില്‍ പ്രതിഷേധ സൂചകമായി രാവിലെ കരിങ്കൊടി ഉയര്‍ത്തി. പരുത്തിയൂര്‍ പള്ളി വികാരി ജേക്കബ് സ്‌റ്റെല്ലസിന്റെയും കൊല്ലംകോട് ഇടവക വികാരി ആന്റോ ജ്യോതിസ്, സഹവികാരി നിതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സമരക്കാരെത്തിയത്. പ്രതിഷേധക്കാരെ മുല്ലൂര്‍ കലുങ്ക് നടയില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത് പോലീസ് തടഞ്ഞു.

തത്ക്കാലത്തേയ്‌ക്ക് നിര്‍മാണം നിര്‍ത്തുകയാണെന്നും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദാനി പോര്‍ട്‌സ് അധികൃതര്‍ അറിയിച്ചു. ഇടവകകളുടെ നേതൃത്വത്തിലാണ് സമരം. പൊഴിയൂര്‍ ഭാഗത്തുനിന്നുള്ളവരാണ് ഇന്നലെ സമരത്തില്‍ പങ്കെടുത്തത്. ഇന്ന് മറ്റുള്ള ഇടവകകളില്‍നിന്നു സമരക്കാരെത്തും. തുറമുഖ നിര്‍മാണം കാരണം വീടുകള്‍ നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിന് 17 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. തുറമുഖ നിര്‍മാണത്തിനു ദേശീയ ഹരിത െ്രെടബ്യൂണലിന്റെയും സുപ്രീംകോടതിയുടെയും അനുമതിയുള്ളതിനാലും കേന്ദ്രവും കേസില്‍ കക്ഷിയായതിനാലും സംസ്ഥാനത്തിനുമാത്രമായി തീരുമാനമെടുക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

അവിടെയുള്ള ആളുകള്‍ക്ക് സമരത്തില്‍ പങ്കില്ലെന്നും പുറത്തുനിന്നുള്ളവരാണ് സമരം നടത്തുന്നതെന്നും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. തദ്ദേശീയരോട് സര്‍ക്കാര്‍ നേരത്തെ ചര്‍ച്ച ചെയ്തിരുന്നതാണെന്നും ഇപ്പോള്‍ പുറത്തുനിന്നുള്ളവരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നുമാണ് മന്ത്രി പറയുന്നത്. ആരുമായും ചര്‍ച്ചയ്‌ക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിക്കു ബോധക്ഷയം സംഭവിച്ചിരിക്കുകയാണെന്നു സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര കളിയാക്കി.

Tags: ക്രിസ്ത്യന്‍ പള്ളിവിഴിഞ്ഞം തുറമുഖം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടയ്ക്കയുമായി ഫാ. റോയ് ജോസഫ് വടക്കന്‍ എറവ് കപ്പല്‍ പള്ളിക്കു മുന്നില്‍
Thrissur

അള്‍ത്താര സംഗീതത്തിലേക്ക് ഇടയ്‌ക്കയും… പരീക്ഷണത്തിനൊരുങ്ങി വൈദികന്‍

പാലയൂര്‍ മാര്‍ തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ നടന്ന തര്‍പ്പണ തിരുനാള്‍
Thrissur

പാലയൂര്‍ തര്‍പ്പണ തിരുനാള്‍ വര്‍ണമനോഹരവും ഭക്തിസാന്ദ്രവുമായി

India

മണിപ്പൂരില്‍ ഹിന്ദു-ക്രിസ്ത്യന്‍ ഏറ്റുമുട്ടലെന്നത് നുണ; തകര്‍ത്ത 100ല്‍ പരം പള്ളികള്‍ മെയ്തികളുടേത്; മെയ്തി ക്ഷേത്രങ്ങളും തകര്‍ത്തു: റോഹെന്‍ ഫിലെം

Kerala

ജനകീയ വിഷയങ്ങള്‍ പറയുമ്പോള്‍ സഭാ നേതൃത്വത്തെ ആക്ഷേപിക്കുന്നത് ധാര്‍ഷ്ട്യം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

Kerala

ക്ഷേത്രത്തിന് സമീപം അനധികൃതമായി പള്ളി നിര്‍മ്മിച്ച് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമം; പരാതിപ്പെട്ടിട്ടും വേണ്ട നടപടിയെടുക്കാതെ അധികൃതര്‍

പുതിയ വാര്‍ത്തകള്‍

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.