Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അഞ്ച് മുഖ്യപ്രതികളുടെ വീട്ടില്‍ ഒരേ സമയം ഇഡി റെയ്ഡ്; തെരച്ചില്‍ നടത്തുന്നത് കൊച്ചിയില്‍ നിന്നുള്ള പ്രത്യേക സംഘം

മുഖ്യപ്രതികളായ ബിജോയി, സുനില്‍ കുമാര്‍ ,ജില്‍സ്, ബിജു കരീം എന്നിവരുടെ വീട്ടിലാണ് പരിശോധന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2022, 09:54 am IST
inKerala

തൃശൂര്‍ : കോടികളുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടപടികള്‍ കടുപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിലെ പ്രതികളുടെ വീട്ടില്‍ ഇഡി തെരച്ചില്‍ തുടങ്ങി. മുഖ്യപ്രതികളായ അഞ്ച് പേരുടേയും വീട്ടില്‍ ഒരേ സമയത്താണ് തെരച്ചില്‍ നടത്തുന്നത്.  

കൊച്ചിയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് പ്രതികളുടെ വീട്ടില്‍ തെരച്ചില്‍ നടത്തുന്നത്. മുഖ്യപ്രതികളായ ബിജോയി, സുനില്‍ കുമാര്‍ ,ജില്‍സ്, ബിജു കരീം എന്നിവരുടെ വീട്ടിലാണ് പരിശോധന. കേസില്‍ ആദ്യം അറസ്റ്റിലായ ആറുപ്രതികളില്‍ നാലുപേരും ഇപ്പോള്‍ പുറത്തിറങ്ങി. അറസ്റ്റിലായ 10 ഭരണസമിതിയംഗങ്ങളും പുറത്തിറങ്ങി. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടിയില്ല.  

കരുവന്നൂരില്‍ 219.34 കോടിയുടെ തട്ടിപ്പുനടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ബാങ്ക് ജീവനക്കാരനായ കിരണ്‍ സി- ക്ലാസ് അംഗത്വമെടുത്ത് 52 ആളുകളുടെപേരില്‍ 36.33 കോടി വായ്‌പയെടുത്തു. ബാങ്ക് അക്കൗണ്ടന്റായ സി.കെ. ജില്‍സിന് ബാങ്കില്‍ മൂന്ന് സി- ക്ലാസ് അംഗത്വമെടുത്ത് 5.49 കോടിയും റബ്കോ ഏജന്‍സിയുടെ കമ്മിഷന്‍ ഏജന്റായിരുന്ന ബിജോയി 35.09 കോടിയും തട്ടിയെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. കേസില്‍ ആദ്യം അറസ്റ്റിലായ ആറുപ്രതികളില്‍ നാലുപേരും പുറത്തിറങ്ങി. അറസ്റ്റിലായ 10 ഭരണസമിതിയംഗങ്ങളും പുറത്തിറങ്ങി. എന്നാല്‍ ആരോപണ വിധേയരായ ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടിയുണ്ടായിട്ടില്ല.  

അതേസമയം താന്‍ വെറും ഉേദ്യാഗസ്ഥന്‍ മാത്രമാണ് ബാങ്ക് സെക്രട്ടറിയും ഭരണസമിതിയും ചേര്‍ന്നാണ് പണം കൈകാര്യം ചെയ്തിരുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് കണ്ടിട്ടില്ല. ബാങ്ക് സെക്രട്ടറിയുടേയും ഭരണ സമിതിയുടേയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകമാത്രമാണ് ചെയ്തിട്ടുള്ളതെന്നും ജില്‍സ് അടുത്തിടെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. 

അതിനിടെ ബാങ്കില്‍ ലക്ഷങ്ങള്‍ നിക്ഷേപമുണ്ടായിട്ടും അടിയന്തിര ആവശ്യങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് പണം നല്‍കുന്നില്ല. പണം പിന്‍വലിക്കണമെങ്കില്‍ ആവശ്യക്കാര്‍ ആഴ്ചകളോളം ബാങ്കില്‍ കയറി ഇറങ്ങണം. അതും 10,000ല്‍ കൂടുതല്‍ പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും ആരോപണമുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന്റെ കുറ്റപത്രം ഒരു വര്‍ഷമായിട്ടും സമര്‍പ്പിച്ചിട്ടില്ല.  

Tags: കേസ്ഇഡികരുവന്നൂര്‍ സഹകരണബാങ്ക്സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണബാങ്ക്Karuvannur Bank
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ ബാങ്ക് ബ്രിട്ടാസിന് ഓകെ…ഇന്ത്യയിലെ ബാങ്കുകള്‍ അപകടത്തിലാണെന്ന് ധനമന്ത്രിക്ക് കത്തയച്ച് ബ്രിട്ടാസ്

Kerala

സുരേഷ് ഗോപിയുടെ തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിജയം ആധികാരികമെന്ന് ഇടത് ചായ് വുള്ള മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ 

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കെ. രാധാകൃഷ്ണന്‍ എംപിക്ക് ഇ.ഡി നോട്ടീസ്

Kerala

കണ്ടുകെട്ടിയ പണം ഇരകള്‍ക്ക്: കരുവന്നൂര്‍ ബാങ്ക് സഹകരിക്കുന്നില്ലെന്ന് ഇ ഡി

Kerala

കരുവന്നൂര്‍ ബാങ്കിനെ രക്ഷിക്കാന്‍ നല്കിയ തുകയിലും വെട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.