Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാഷണല്‍ഹെറാള്‍ഡ്, യംഗ് ഇന്ത്യ ഓഫീസുകള്‍ സീല്‍വെച്ചിട്ടും കോണ്‍ഗ്രസിന് പ്രതികരണമില്ല; പകരം തെരുവില്‍ കോണ്‍ഗ്രസിന്റെ സമരനാടകം വീണ്ടും

നാഷണല്‍ ഹെറാള്‍ഡ് കമ്പനിയും യംഗ് ഇന്ത്യയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സീല്‍ വെച്ചശേഷം റിപ്പബ്ലിക് ടിവി ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ കോണ്‍ഗ്രസ് നേതാക്കളോട് പ്രതികരണം ചോദിക്കുന്നുണ്ടെങ്കിലും ആരും മറുപടി പറയുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2022, 08:47 pm IST
inIndia

ന്യൂദല്‍ഹി:നാഷണല്‍ ഹെറാള്‍ഡ് കമ്പനിയും യംഗ് ഇന്ത്യയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സീല്‍ വെച്ചശേഷം റിപ്പബ്ലിക് ടിവി ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ കോണ്‍ഗ്രസ് നേതാക്കളോട് പ്രതികരണം ചോദിക്കുന്നുണ്ടെങ്കിലും ആരും മറുപടി പറയുന്നില്ല. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രധാനനേതാക്കളുടെ ഇക്കാര്യത്തിലുള്ള മൗനം കൂടുതല്‍ സംശയം ജനിപ്പിക്കുന്നതായി റിപ്പബ്ലിക് ടിവി പറയുന്നു.  

ചില ഷെല്‍ കമ്പനികളും ഹവാല ഇടപാടുകാരും നാഷണല്‍ ഹെറള്‍ഡ് ഇടപാടില്‍ ഉണ്ടായിരുന്നതായി റിപ്പബ്ലിക് ടിവി പറയുന്നു. ഇന്നലെയും റിപ്പബ്ലിക് ടിവി ചില ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ പ്രധാനമന്ത്രി മോദിയ്‌ക്കും എന്തും ചെയ്യാം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറപുടി. തങ്ങള്‍ക്ക് ഒന്നും മറച്ചുവെയ്‌ക്കാനില്ലെങ്കില്‍ ഏജന്‍സിക്ക് മുന്‍പില്‍ ഹാജരാകുന്നതിന് പ്രശ്നമെന്താണ്? ഇപ്പോഴും രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ഇഡി ഓഫീസില്‍ ചോദ്യം ചെയ്യുന്നതിനെ കോണ‍്ഗ്രസ് എതിര്‍ക്കുകയാണ്. പക്ഷെ കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള ഒരു കേസില്‍ ഇഡി അവരുടെ സ്വാഭാവിക രീതികള്‍ പിന്തുടരുക മാത്രമാണ് ചെയ്യുന്നതെന്ന് പറയുന്നു. സാധാരണ ഇത്തരം കേസുകളില്‍ ഒന്നുകില്‍ ഇഡി ആസ്ഥാനത്തോ അതല്ലെങ്കില്‍ പ്രതികള്‍ ഉള്ള സ്ഥലത്തിന് തൊട്ടടുത്തുള്ള ഇഡി ഓഫീസിലോ ആണ് ചോദ്യം ചെയ്യുക പതിവ്. അതുതന്നെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ കാര്യത്തിലും ഇഡി പിന്തുടരുന്നത്.  

ഇഡി കേസില്‍ പ്രതികരിക്കുന്നതിന് പകരം ഓരോ ദിവസവും ഇഡി ചോദ്യം ചെയ്യുമ്പോള്‍ വ്യത്യസ്തമായ സമരമാര്‍ഗ്ഗങ്ങളുമായി കോണ്‍ഗ്രസ് തെരുവില്‍ ഇറങ്ങുന്നതാണ് കാണുന്നത്. വെള്ളിയാഴ്ച കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും എതിരായിട്ടായിരുന്നു സമരം. ഈ സമരം ഇഡി ചോദ്യം ചെയ്യലിനോടുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധം പ്രകടിപ്പിക്കലാണെന്ന് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ പറയുന്നു. തെരുവില്‍ ഒരു തരം നാടകം കളിക്കലാണ് നടക്കുന്നതെന്നും റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ പറയുന്നു. ബാംഗ്ലൂരില്‍ കോണ‍്ഗ്രസുകാര്‍ ഒരു കാര്‍ കത്തിച്ചിരുന്നു. സോണിയയെ ഇഡി ചോദ്യം ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വാഭാവികമായി പ്രതികരിച്ചതെന്നാണ് പറഞ്ഞ് കേട്ടത്. എന്നാല്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സ്വന്തം കാര്‍ കത്തിച്ച് നാടകീയ നിമിഷങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.  

എജെഎല്ലിന്റെ സ്വത്ത് മുഴുവന്‍ മൂന്ന് മാസത്തെ ഇടപാടുകള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ദല്‍ഹിയുടെ ഹൃദയഭാഗത്തുള്ള കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 800കോടിയുടെ സ്വത്ത് എജെഎല്‍ എന്ന കോണ്‍ഗ്രസ് സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബങ്ങള്‍ക്ക് ഓഹരി ഉടമസ്ഥതയുള്ള ഈ കമ്പനിക്കുണ്ടായിരുന്നു. എന്നാല്‍ ഇത് പിന്നീട് രാഹുല്‍ഗാന്ധിയ്‌ക്കും സോണിയാഗാന്ധിയ്‌ക്കും പ്രധാന ഉടമസ്ഥാവകാശമുള്ള യംഗ് ഇന്ത്യന്‍ എന്ന കമ്പനി വെറും 50 ലക്ഷം രൂപ നല്‍കി സ്വന്തമാക്കുകയായിരുന്നു. നേരത്തെ എജെഎല്ലിന്റെ ബാധ്യതകള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി 90 കോടി നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം മാറ്റിവെച്ച് പിന്നീട് എജെഎല്ലിനെ വെറും 50 ലക്ഷം രൂപയ്‌ക്ക് യംഗ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി സ്വന്തമാക്കുകയായിരുന്നു. ഈ പണം യംഗ് ഇന്ത്യയ്‌ക്ക് നല്‍കിയത് കൊല്‍ക്കത്തയിലെ കടലാസ് കമ്പനിയാണ്. ആരാണ് ഈ കടലാസ് കമ്പനിയുടെ ഉടമ എന്ന ചോദ്യവും ഉയരുന്നു. യംഗ് ഇന്ത്യയില്‍ 76 ശതമാനം ഓഹരികള്‍ രാഹുലിനും സോണിയാഗാന്ധിയ്‌ക്കുമാണ്. യംഗ് ഇന്ത്യ എജെഎല്‍ ഏറ്റെടുത്ത ശേഷം എജെഎല്‍ കെട്ടിടം വന്‍തുകയ്‌ക്ക് ടിസിഎസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് വാടകയ്‌ക്ക് നല്‍കി ഇവര്‍ സ്വത്ത് സമ്പാദിച്ചതായും ആരോപിക്കപ്പെടുന്നു.  

കൊല്‍ക്കൊത്തയിലെ‍ ഒരു ഷെല്‍ കമ്പനി (കടലാസ് കമ്പനി)യാണ് ഒരു കോടി ഇറക്കിയത്. ഏകദേശം 800 കോടി രൂപയുടെ സ്വത്ത് എജെഎല്‍ സ്വന്തമാക്കിയതിലൂടെ രാഹുലും സോണിയയും സ്വന്തമാക്കിയെന്നതാണ് നാഷണല്‍ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ്. നാഷണല്‍ ഹെറാള്‍ഡ് എന്ന സ്വാതന്ത്ര്യസമരകാലം മുതലുള്ള ദേശീയ ദിനപത്രവും അതിന്റെ കോടികള്‍ വിലമതിക്കുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും ഒരു കാലത്ത് കോണ്‍ഗ്രസിന് സ്വന്തമായിരുന്നു. അത് ഗാന്ധികുടുംബം സ്വന്തമാക്കി എന്നതാണ് ഈ കേസ്. 

കോണ്‍ഗ്രസ് നേതാക്കള്‍ ഈ കേസില്‍ ഇന്ത്യ സര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരുകളെയും വഞ്ചിച്ച് നാഷണല്‍ ഹെറാള്‍ഡ് എന്ന ഒരു ദിനപത്രം നടത്തുന്ന എന്ന വ്യാജേന വിവിധ പ്രദേശങ്ങളിലെ കണ്ണായ സ്ഥലങ്ങളും കെട്ടിടങ്ങളും സോണിയയും രാഹുല്‍ഗാന്ധിയും മുഖ്യ ഉടമകളായ കമ്പനി സ്വന്തമാക്കുകയായിരുന്നുവെന്ന് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നു. ഈ സ്ഥലങ്ങള്‍ ചിലതെല്ലാം മാളുകള്‍ പണിയാന്‍ നല്‍കി, മറ്റ് ചില കെട്ടിടങ്ങള്‍ കനത്ത വാടകയ്‌ക്ക് വിവിധ കമ്പനികള്‍ക്ക് നല്‍കിയെന്നും സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നു. ഭൂപീന്ദര്‍ ഹുഡ എന്ന കോണ്‍ഗ്രസ് നേതാവ് ഹരിയാന മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോടികള്‍ വിലമതിക്കുന്ന പ്രധാന സ്ഥലമാണ് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന് നല്‍കിയത്. തുച്ഛവിലയ്‌ക്കാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രം പ്രസിദ്ധീകരിക്കാന്‍ കണ്ണായ സ്ഥലങ്ങളില്‍ കോടികള്‍ വിലമതിക്കുന്ന സ്വത്ത് എജെഎല്‍ എന്ന നാഷണല്‍ ഹെറാള്‍ഡ് ഉടമസ്ഥരായ കമ്പനികള്‍ക്ക് നല്‍കിയത്. എന്നാല്‍ എജെഎല്ലിനെ യംഗ് ഇന്ത്യ സ്വന്തമാക്കിയതോടെ ഇതെല്ലാം രാഹുലിന്റെയും സോണിയയുടെയും അധികാരപരിധിയില്‍ ആയി.- സുബ്രഹ്മണ്യം സ്വാമി പറയുന്നു. 

Tags: അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്Rahul GandhiഇഡിSonia GandhiRepublic TVനാഷണല്‍ ഹെറാള്‍ഡ് കേസ്നാഷണല്‍ ഹെറാള്‍ഡ് അഴിമതിയംഗ് ഇന്ത്യയംഗ് ഇന്ത്യന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.