വാഷിംഗ്ടണ്‍: കമ്മ്യൂണിസ്റ്റുകാര്‍ക്ക് അവര്‍ ഏറ്റവുമധികം എതിര്‍ക്കുന്ന മുതലാളിത്ത രാജ്യമായ അമേരിക്കയോട് ഒരു തരം വീക്ക് നെസ്സാണ്. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ചികിത്സയ്‌ക്ക് ഏറ്റവുമധികം ആശ്രയിക്കുന്നത് അമേരിക്കയെയാണ്. വിദ്യാഭ്യാസത്തിനും ശേഷമുള്ള തൊഴില്‍ കണ്ടെത്തലിനും സഖാക്കള്‍ മക്കളെ അമേരിക്കയിലേക്ക് വിടുന്ന പതിവുണ്ട്.
ഇപ്പോഴിതാ നമ്മള്‍ സാമ്പത്തികമായി ഏറെ മുന്നേറിയ കമ്മ്യൂണിസ്റ്റ് രാഷ്‌ട്രം എന്ന് വിളിക്കുന്ന കമ്മ്യൂണിസ്റ്റ് ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും അദ്ദേഹത്തിന്റെ മകളെ അമേരിക്കയിലാണ് വിട്ടിരിക്കുന്നത് വാര്‍ത്ത വന്നിരിക്കുന്നു. യുഎസ് കോണ്‍ഗ്രസ് പ്രതിനിധി വിക്കി ഹാര്‍ട് സ് ലറാണ് ഷീ ജിന്‍പിങ്ങിന്റെ ഒരേയൊരു മകള്‍ അമേരിക്കയില്‍ ജീവിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ ഈയിടെ നടത്തിയത്.
ഷീ മിങ്സെ എന്നാണ് മകളുടെ പേര്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും അമേരിക്കയുടെ ഉന്നത വിദ്യാഭ്യാസത്തെ രക്ഷിക്കാനുള്ള നിയമം എന്ന ബില്‍ ഈയിടെ വിക്കി ഹാര്‍ട് സ് ലര്‍ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു. ഈ ബില്‍ പ്രകാരം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കോണ്‍ഗ്രസില്‍ (ഇവിടുത്തെ പൊളിറ്റ് ബ്യൂറോയ്‌ക്ക സമം) അംഗമായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഗവേഷണത്തിനോ വിദ്യാര്‍ത്ഥിയാവാനോ അമേരിക്കന്‍ വിസ നല്‍കുന്നത് തടയാനുള്ള നിയമമാണിത്. ആ ബില്‍ അവതരണനാളുകളിലാണ് യൂട്യൂബിലൂടെ വിക്കി ഹാര്‍ട് സ് ലര്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ശക്തനായ നേതാവിന്റെ മകള്‍ അമേരിക്കയിലുള്ള വിവരം വെളിപ്പെടുത്തിയത്. ചൈനയുടെ സമകാലിക പ്രശ്നങ്ങളുടെ വ്യാഖ്യാതാവായ എയ്ന്‍ ടാംഗനും യുഎസ് പ്രതിനിധി നടത്തിയ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ചിരുന്നു.
ഷീ ജിന്‍പിങ്ങിന്റെ രണ്ടാമത്തെ ഭാര്യയായ സുപ്രസിദ്ധ നാടന്‍പാട്ട് കലാകാരി പെങ് ലിയുവനിലുള്ള മകളാണ് ഷി മിങ്സെ. 1992 ജൂണ്‍ 27ന് ജനിച്ച 20 വയസ്സുകാരി മിങ്സെ ഹങ്ഷൂവിലെ ഫോറിന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫ്രഞ്ചാണ് പഠിച്ചത്. പിന്നീട് 2010ല്‍ മസാച്ചുസെറ്റിലെ ഹാര്‍വാഡ് സര‍്വ്വകലാശാലയില്‍ ഉപരിപഠനം നടത്താന്‍ അമേരിക്കയിലേക്ക് പോയി. വ്യാജപ്പേരിലായിരുന്നു അമേരിക്കയിലേക്ക് പോയത്. 2012 വരെ മിങ്സെയെക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു.
ഇപ്പോഴും കേംബ്രിഡ്ജ് നഗര പരിസരത്ത് ഗവേഷണ വിദ്യാര്‍ത്ഥിയായി മിങ്സെ അമേരിക്കയില്‍ തന്നെ ജീവിക്കുന്നതായി വിക്കി ഹാര്‍ട് സ് ലര്‍ പറയുന്നു. നേരത്തെ മിങ്സെയുടെ സ്വകാര്യ വിവരങ്ങള്‍ (താമസിക്കുന്ന സ്ഥലവും പഠിക്കുന്ന സര്‍വ്വകലാശാലയും മറ്റും) പുറംലോകത്തെ അറിയിച്ച ചൈനക്കാരനായ നിയു ടെങ്യു എന്ന വെബ് സൈറ്റ് ടെക്നീഷ്യനെ ചൈനീസ് സര്‍ക്കാര്‍ 14 വര്‍,ം ജയിലില്‍ അടച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: