Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ വടക്കത്ത് തറവാട്

സ്വയം സമര്‍പ്പിച്ച് വീണയില്‍ സാധകം ചെയ്തിരുന്ന കമലാക്ഷിഅമ്മ(ചെന്നൈ) മുതല്‍ അബുഅബ്രഹാമിന്റെ മകള്‍ ആയിഷയെ വിവാഹം ചെയ്ത സത്യജിത്തും ബ്രിത്തിനെ പരിണയിച്ച ഇന്ദുധരനും ഉള്‍പ്പെടെ ആറാം തലമുറയിലേക്ക് നീളുമ്പോഴും തനിമയില്‍ ജീവിക്കുന്നതില്‍ അഭിമാനിക്കുന്നവരുടെ ഇടം.

രഘു പെരുമണ്ണൂര്‍byരഘു പെരുമണ്ണൂര്‍
Jul 29, 2022, 06:04 pm IST
inKerala
ആനക്കര വടക്കത്ത് തറവാട്‌

ആനക്കര വടക്കത്ത് തറവാട്‌

സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന ആനക്കര വടക്കത്ത് തറവാട് 120 വര്‍ഷം പിന്നിടുകയാണ്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ കൂട്ടുകുടുംബം പാര്‍ത്തയിടം. എ.വി. കുട്ടികൃഷ്ണമേനോന്‍, എ.വി. ഗോപാലമേനോന്‍, കുട്ടിമാളുഅമ്മ, അമ്മുസ്വാമിനാഥന്‍, ക്യാപ്റ്റന്‍ ലക്ഷ്മി….. രാഷ്‌ട്രസേവകരുടെ പരമ്പര പിറന്നുവളര്‍ന്നയിടം. 93-ാം വയസിലും സംഗീതത്തിന്  

സ്വയം സമര്‍പ്പിച്ച് വീണയില്‍ സാധകം ചെയ്തിരുന്ന കമലാക്ഷിഅമ്മ(ചെന്നൈ) മുതല്‍ അബുഅബ്രഹാമിന്റെ മകള്‍ ആയിഷയെ വിവാഹം ചെയ്ത സത്യജിത്തും ബ്രിത്തിനെ പരിണയിച്ച ഇന്ദുധരനും ഉള്‍പ്പെടെ ആറാം തലമുറയിലേക്ക് നീളുമ്പോഴും തനിമയില്‍ ജീവിക്കുന്നതില്‍ അഭിമാനിക്കുന്നവരുടെ ഇടം.

ലണ്ടനിലും മദ്രാസിലും കാറോടിച്ച് യാത്ര ചെയ്ത ആദ്യത്തെ ഭാരതീയ വനിത അമ്മുസ്വാമിനാഥനായിരിക്കണം. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന ഏടുകളിലൊന്നായിരുന്നു ആ ജീവിതം. ആറുമാസം പ്രായമുളള മീനാക്ഷിയെ ഒക്കത്തേറ്റി ജയില്‍ വാസം അനുഷ്ഠിച്ച എ.വി. കുട്ടിമാളുഅമ്മ, അമ്മു സ്വാമിനാഥന്റെ പിന്‍തുടര്‍ച്ചയാണ്. ഈ തിരിയില്‍ നിന്ന് കൊളുത്തിയ തീപ്പന്തമായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പാതയില്‍ നടന്ന ക്യാപ്റ്റന്‍ ലക്ഷ്മി.  

1931 ല്‍ മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പരീക്ഷ ജയിച്ച് പ്രാക്ടീസിനായി സിംഗപ്പൂരില്‍ പോയ ലക്ഷ്മി ഐഎന്‍എയുടെ തലപ്പത്തേക്കാണ് നടന്നുകയറിയത്. പിന്നീട് ഐഎന്‍എയിലെ സഹപ്രവര്‍ത്തകനും പഞ്ചാബിയുമായ പ്രേംകുമാര്‍ സൈഗാളിനെ വിവാഹം ചെയ്ത് കാണ്‍പൂരില്‍ താമസമാക്കുകയായിരുന്നു.  

അമ്മുസ്വാമിനാഥന്റെ മറ്റൊരു മകള്‍ മൃണാളിനി സാരാബായി നൃത്തവേദിയില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തി. ഇന്ത്യന്‍ ശാസ്ത്ര രംഗത്തെ അഭിമാനമായ ഡോ.വിക്രംസാരാബായിയെ നാടിന്റെ മരുമകനാക്കി. ആനക്കര വടക്കത്ത് തറവാടിന്റെ പ്രൗഢമായ പാരമ്പര്യം ഇങ്ങനെ രാജ്യത്തിന്റെ അഭിമാനത്തോട് ചേര്‍ന്നുകിടക്കുന്നു.  

പെരുമ്പിലാവില്‍ ഗോവിന്ദമേനോനാണ് ഈ വീടിന്റെ  നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. ഓടും മരങ്ങളും കൊണ്ട് നിര്‍മ്മിച്ച ഇരുനിലയുള്ള വീടിന് 5500 സ്വകയര്‍ഫീറ്റാണ് വിസ്തൃതി.  വക്കീല്‍ കെ. ഗോപിനാഥമേനോന്റെ മകനും റാവു ബഹദൂര്‍ എ.വി. ഗോവിന്ദമേനോന്റെ പൗത്രനുമായ ജി. ചന്ദ്രശേഖരന്‍ അന്തരിച്ചതോടെ  തറവാടും നിശ്ശബ്ദമായി.

പരിഷ്‌കൃതവാഹനങ്ങളുടെ പെരുക്കമില്ലാത്ത ഈ വീട്ടുമുറ്റത്ത് പഴയൊരു വാഹനം സൂക്ഷിച്ചിട്ടുണ്ട്. ഞൊറികളുള്ള ജമുകാളന്‍ വിരിയും മേലാപ്പുമുളള ഈ മഞ്ചലില്‍ യാത്ര ചെയ്യാന്‍ മോഹിച്ച്  മദ്രാസ് ഗവര്‍ണറുടെ ഭാര്യയായ ലേഡി ആര്‍ച്ച് ബോള്‍ഡ് ഇവിടെയെത്തിയതും ആ ആഗ്രഹം സാധിച്ചതും ചരിത്രം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

India

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

പുതിയ വാര്‍ത്തകള്‍

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

ബധിരനായ ഗായകന്‍ സുനില്‍ ലോധി വിമാനത്തില്‍ ഹനുമാന്‍ അംശ് എന്ന സിനിമയില്‍ ആലപിച്ച ഹനുമാന്‍ ഭക്തിഗാനം ആലപിക്കുന്നു (ഇടത്ത്) ഹനുമാന്‍ അംശ് എന്ന സിനിമയുടെ പോസ്റ്റര്‍ (വലത്ത്)

നീം കരോളി ബാബയെക്കുറിച്ചുള്ള ‘ഹനുമാന്‍ അംശ്’ എന്ന സിനിമയിലെ ഗാനത്തിന് 43 ലക്ഷം കേള്‍വിക്കാര്‍…ഗാനം വിമാനത്തില്‍ പാടി ഗായകന്‍

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരൻ മുഹമ്മദ് കൈഫിനെതിരെ ബലാത്സംഗ കേസ് : മറ്റൊരു സഹോദരനെതിരെ വധഭീഷണിക്കും കേസെടുത്തു

കല്യാണ സദ്യ നല്‍കാഞ്ഞ സംഭവം ഞെട്ടിപ്പിക്കുന്നത്, ബുക്ക് ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേറ്ററേഴ്സ് അസോ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.