Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഞ്ഞപ്പിത്ത രോഗത്തെ സംബന്ധിച്ച് പാര്‍ലമെന്റംഗങ്ങള്‍ക്ക് ബോധവത്കരണം; നേതൃത്ത്വം വഹിച്ച് ഉപരാഷ്‌ട്രപതിയും ലോക്‌സഭാ സ്പീക്കറും

'ഹെപ്പറ്റൈറ്റിസ് പരിചരണം നിങ്ങളിലേക്ക് എത്തിക്കുക' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഇന്ത്യന്‍ പാര്‍ലമെന്റും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ & ബൈലിയറി സയന്‍സസും സംയുക്തമായി പാര്‍ലമെന്ററി റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡെമോക്രസീസിലാണ് പരിപാടി സംഘടിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2022, 05:27 pm IST
in India

ന്യൂദല്‍ഹി: 2022ലെ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് പാര്‍ലമെന്റംഗങ്ങളെ മഞ്ഞപ്പിത്ത രോഗത്തെ കുറിച്ച് ബോധവല്‍ക്കരിക്കാന്‍ ഉപരാഷ്‌ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ വെങ്കയ്യ നായിഡുവും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ചേര്‍ന്ന് ഒരു പരിപാടിക്ക് നേതൃത്വം നല്‍കി. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവ്യ സദസ്സിനെ അഭിസംബോധന ചെയ്തു.

‘ഹെപ്പറ്റൈറ്റിസ് പരിചരണം നിങ്ങളിലേക്ക് എത്തിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഇന്ത്യന്‍ പാര്‍ലമെന്റും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ & ബൈലിയറി സയന്‍സസും സംയുക്തമായി പാര്‍ലമെന്ററി റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡെമോക്രസീസിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഹെപ്പറ്റൈറ്റിസ് വിഷയത്തില്‍ ഉപരാഷ്‌ട്രപതി അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുകയും ഹെപ്പറ്റൈറ്റിസ് രഹിത ഇന്ത്യക്കായി എല്ലാ പാര്‍ലമെന്റംഗങ്ങളും തങ്ങളുടെ നിയോജകമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാനും കൂടുതല്‍ കാര്യക്ഷമമാകും വിധം പ്രാദേശിക ഭാഷകളില്‍ സന്ദേശം പ്രചരിപ്പിക്കാനും ആഹ്വാനം ചെയ്തു.

മഞ്ഞപ്പിത്തത്തിനെതിരെ  കൂട്ടായ പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്ത ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, തങ്ങളുടെ നിയോജകമണ്ഡലങ്ങളില്‍ ഹെപ്പറ്റൈറ്റിസ് രോഗികളെ തിരിച്ചറിയുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചികിത്സയ്‌ക്കിടെയും ശേഷവും രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞു.

മഞ്ഞപിത്തം യഥാസമയം ചികിത്സിക്കുന്നതിന് നേരത്തേ തന്നെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം കേന്ദ്ര ആരോഗ്യമന്ത്രി ഡോ.മന്‍സുഖ് മാണ്ഡവ്യ എടുത്തുപറഞ്ഞു. ഒരു വര്‍ഷത്തില്‍ എച്ച്‌ഐവി ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഒരു ദിവസം ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം എന്ന് ഡോ മാണ്ഡവ്യ എടുത്തുപറഞ്ഞു. ലോകത്ത് ഒരു ദിവസം ഏകദേശം 4000 പേര്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിക്കുന്നു. ഇന്ത്യയില്‍ ഏകദേശം 40 ദശലക്ഷം ആളുകള്‍ ഹെപ്പറ്റൈറ്റിസ് ബി, സി ബാധിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹെപ്പറ്റൈറ്റിസ് വിമുക്ത ഇന്ത്യ ഉറപ്പാക്കാന്‍ പൗരന്മാരെയും ജന സമൂഹങ്ങളെയും ആവേശഭരിതരാക്കാനും പ്രവര്‍ത്തനനിരതരാക്കാനും ലോഗ് ഭാഗിദാരി (ജന പങ്കാളിത്തം) പരമാവധി ഉപ്രയോജനപ്പെടുത്താന്‍ ഡോ. മന്‍സുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളെ ഉദ്‌ബോധിപ്പിച്ചു. പ്രതിരോധം, പരിശോധന, ചികിത്സ എന്നീ ത്രിതല സമീപനം സ്വീകരിച്ച് ഹെപ്പറ്റൈറ്റിസ് നിര്‍മാര്‍ജനം ചെയ്യുന്നതിനും ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനും, ദൗത്യ മാതൃകയില്‍  എല്ലാവരും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മിനികഥ: സ്റ്റാറ്റസ്

Kerala

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

Varadyam

കവിത: അഹല്യ

Varadyam

കവിത: ജീവിതമെന്ന കറി

News

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

പുതിയ വാര്‍ത്തകള്‍

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ ;  7 ദിവസത്തിനുള്ളിൽ മറുപടി നൽകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.