Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശക്തിധാരയുടെ സാധനാ നിയമങ്ങള്‍

(ഗായത്രിയുടെ 24 ശക്തിധാരകള്‍ - ഉപസംഹാരം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2022, 06:00 am IST
in Samskriti

ഗായത്രി മഹാമന്ത്രം ഒന്നാണ്. എങ്കില്‍തന്നെ പരമാണുവിനെപ്പോലെ അതിന്റെ ഉള്ളില്‍ അനേകം ഘടകങ്ങളുണ്ട്. ഈ ഓരോ ഘടകവും തനതായ വിശിഷ്ടശക്തി വഹിച്ചുകൊണ്ടുതന്നെ മൗലികമായി ഒരേ ശക്തികേന്ദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതില്‍നിന്നുതന്നെ പോഷണം നേടുകയും ചെയ്യുന്നു. ഹൃദയം ഒന്നാണ്, നാഡികള്‍ അനേകവും. ഓരോ നാഡിക്കും തനതായ സ്വരൂപവും പ്രവര്‍ത്തനമേഖലയും ഉത്തരവാദിത്തവും ഉണ്ട്. എന്നിരിക്കലും അവയെല്ലാം ഒരേ കേന്ദ്രവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഗായത്രിയെ ഹൃദയമായും അതിന്റെ 24 ശക്തികളെ 24 ശക്തിവാഹിനികളായും പരിഗണിക്കാം.  

ഗായത്രി ഹിമാലയമാണ്. അതില്‍നിന്നും ഉത്ഭവിക്കുന്ന സരിത്തുക്കളുടേതുപോലെ തന്നെ വിശിഷ്ടതയാര്‍ന്ന ശക്തികളാണ് ഗായത്രിയുടേതും. സംസാരം സൃഷ്ടിക്കുകയും  പുലര്‍ത്തുകയും ചെയ്യുന്ന ശക്തി ഒന്നാണ് മഹാപ്രകൃതി. അതില്‍ ജഡവും ചേതനവുമായ അനേകം ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹീറ്റ് (ഊഷ്മാവ്), ലൈറ്റ് (പ്രകാശം), മോഷന്‍ (ചലനം), ഗ്രാവിറ്റി (ഗുരുത്വാകര്‍ഷണം), ഇന്റലക്ട് (ബുദ്ധിശക്തി), ഇലക്ട്രിസിറ്റി (വിദ്യുച്ഛക്തി) എന്നിങ്ങനെ കോസ്മിക് പ്രകൃതിയുടെ അനേകം ശക്തികള്‍ അതാതു മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. പ്രാണശക്തിയില്‍ത്തന്നെ നിര്‍ണയശക്തി, ഭാവന, വിശ്വാസം, ശീലങ്ങള്‍ മുതലായ എത്രയോ ധാരകളാണുള്ളത്. എന്നിരിക്കിലും ഒരേ സ്രോതസ്സില്‍നിന്നാണ് ഇവയെല്ലാം പോഷണം നേടുന്നത്. വിശ്വചേതനയ്‌ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സകല ശക്തിപ്രവാഹങ്ങളുടെയും ഉറവിടം ആദ്യശക്തിയായ ഗായത്രിതന്നെയാണെന്ന് ധരിക്കണം.  

ഇതിന്റെ ശീതളച്ഛായയില്‍ വസിച്ചുകൊണ്ട് സകല ദേവീദേവന്മാരും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിക്കൊണ്ട് തങ്ങളുടെ കര്‍മ്മമേഖലകളെ നിയന്ത്രിക്കുന്നു.

സമഗ്ര ഗായത്രീസാധനയുടെ സ്വരൂപം മൂന്നാണ്.  

1. നിത്യകര്‍മ്മങ്ങളിലെ നിത്യസാധന

2. വിശിഷ്യാലുള്ള ഉപാസന  അനുഷ്ഠാനങ്ങളും പുരശ്ചരണങ്ങളും.  

3. ഉന്നതതലത്തിലുള്ള തപസ്സാധന. പഞ്ചകോശങ്ങളുടെ അനാവരണം, കുണ്ഡലീനീജാഗരണം ഇവയ്‌ക്കായി ദക്ഷിണമാര്‍ഗപരവും വാമമാര്‍ഗപരവുമായ  യോഗത്തിന്റെയും തന്ത്രത്തിന്റെയും  സാധനാവിധാനങ്ങള്‍ പ്രയോഗിക്കപ്പെടുന്നു.

പ്രത്യേക പ്രയോജനങ്ങള്‍ക്കുവേണ്ടി ഗായത്രിയുടെ 24 ശക്തിധാരകളില്‍വെച്ച് ആവശ്യാനുസരണം ഏതിന്റെയും സാധന വിശേഷിച്ചു ചെയ്യാവുന്നതാണ്. ഇതിനായി ഓരോന്നിനും പ്രത്യേകം വിധികളും വിധാനങ്ങളും നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ ഓരോന്നിനും വ്യത്യസ്ത ബീജമന്ത്രമാണുള്ളത്.  

ഇവ ഗായത്രീമന്ത്രത്തിലെ വ്യാഹൃതിക്കുശേഷവും’തത് സവിതുര്‍വരേണ്യ’ത്തിനുശേഷവും പ്രയോഗിക്കപ്പെടുന്നു. ദക്ഷിണമാര്‍ഗത്തില്‍ പ്രതിമകളെ ഉപയോഗിക്കുന്നു. ഇവയുടെ ആകൃതിയും വാഹനങ്ങളും ആയുധങ്ങളും വ്യത്യസ്തമാണ്. തന്ത്രമാര്‍ഗത്തില്‍ പ്രതിമകള്‍ക്കുപകരം ‘യന്ത്ര’ങ്ങള്‍ പ്രയോഗിക്കപ്പെടുന്നു. ഇവയ്‌ക്കു രേഖാചിത്രങ്ങള്‍ എന്നും പറയാം. ഇവയെ കേന്ദ്രീകരിച്ചാണ് സാധന അനുഷ്ഠിക്കുന്നത്. എപ്രകാരം ത്രിപദാഗായത്രിക്കു ബ്രാഹ്മി, വൈഷ്ണവി, ശാംഭവി എന്നീ മൂന്നുരൂപങ്ങളും അവയ്‌ക്കു വ്യത്യസ്തമായ സാധനാകാലങ്ങളും പൂജാവിധികളും ഉണ്ടായിരിക്കുന്നുവോ, അതുപോലെതന്നെ 24 അക്ഷരങ്ങള്‍ ചേര്‍ന്ന ഗായത്രിയുടെ ഓരോ അക്ഷരത്തിന്റെയും പൂജാവിധി വ്യത്യസ്തമാണ്.

ഓരേ വിധാനങ്ങളുടെ തന്നെ പ്രക്രിയ എല്ലാവര്‍ക്കും ഒരു പോലെ പ്രയോഗിക്കാനാവില്ല. ഇതേപ്പറ്റി തീരുമാനെമെടുക്കുമ്പോള്‍ സാധകന്റെ സ്വഭാവം, സംസ്‌കാരം, അഭാവം (ഇല്ലായ്‌മകള്‍) ഇവയെല്ലാം കണക്കിലെടുത്ത് വേണ്ടതായ വിധികള്‍ പാലിക്കുകയാണു വേണ്ടത്. വ്യത്യസ്ത വ്യക്തികളുടെ നിലയും ആവശ്യങ്ങളുമനുസരിച്ച് ഒരേ ശക്തിധാരയുടെ തന്നെ വ്യത്യസ്തവിധാനങ്ങള്‍ നിര്‍ണ്ണയിക്കുകയാണു ചെയ്യുന്നത്.  

അസംഖ്യം പ്രകൃതിക്കാരായ വ്യക്തികള്‍ക്കു ഓരോരുത്തരുടേയും തല്‍ക്കാലസ്ഥിതിയും ആവശ്യവുമനുസരിച്ച് വിധികള്‍ നിര്‍ദ്ദേശിക്കേണ്ടത് വിധികളെപ്പറ്റി ശരിയായ പരിജ്ഞാനമുള്ള വിദ്വാന്മാരാണ്. സാമാന്യസാധന സകലര്‍ക്കും ഒരുപോലെയാണ്. എന്നാല്‍ 24 വിശിഷ്ടപ്രവാഹങ്ങളുടെ സാധനയ്‌ക്കായി അഭ്യസ്തരും പാരംഗതരുമായവരുടെ സഹായവും മാര്‍ഗദര്‍ശനവും ആവശ്യമാണ്. സാധനാപ്രയോഗങ്ങള്‍ക്കുവേണ്ടി ഗുരുവിനെ  അഭ്യസ്തനായ മാര്‍ഗദര്‍ശകനെ  വരിക്കണമെന്നു പറയുന്നതിന്റെ ഉദ്ദേശമിതാണ്. പുസ്തകത്തിന്റെ സഹായത്തോടെ സ്വേച്ഛാനുസരണം ഇത്തരം ഗാംഭീര്യമേറിയ സംഗതികള്‍ തനിയെ ചെയ്യുന്നത് പലപ്പോഴും ഹാനികരമായി ഭവിച്ചേയ്‌ക്കും.

വ്യക്തികളുടെ നിലയും ആവശ്യങ്ങളും പൊരുത്തപ്പെടുത്തി ഉപാസനാവിധികള്‍ തീര്‍ച്ചപ്പെടുത്തുക വളരെ വിശദമായി ചെയ്യേണ്ടുന്ന കാര്യമാണ്. സൂക്ഷ്മാംശങ്ങളെല്ലാം കണക്കിലെടുത്തുവരുമ്പോള്‍ ഈ പദ്ധതി വളരെ വിപുലവും വിശാലവുമാകാന്‍ സാദ്ധ്യതയുണ്ട്.

ഇതെല്ലാം ഇവിടെ എഴുതിച്ചേര്‍ക്കുക സാദ്ധ്യമല്ല. വൈദ്യശാസ്ത്രവും ഔഷധസൗകര്യങ്ങളും ലഭ്യമാണെങ്കില്‍തന്നെയും രോഗിയുടെ സ്ഥിതിയനുസരിച്ച് ചികിത്സ നിശ്ചയിക്കുകയും ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് ചികിത്സയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യേണ്ടത് ആവശ്യമാണല്ലോ. ഇതേപോലെതന്നെ ഗായത്രിയുടെ 24 ശക്തിധാരകളില്‍ ആര്‍ക്ക്, എപ്പോള്‍, ഏത്, എന്തിന്, എങ്ങനെയുള്ള വിധാനങ്ങളാണ് വേണ്ടതെന്നു തീരുമാനിക്കാന്‍ അനുഭവസ്ഥനായ മാര്‍ഗദര്‍ശകന്റെ സഹായം ആവശ്യമാണ്.

ഇത്തരം സഹായം  ഹരിദ്വാറിലെ ശാന്തികുഞ്ജില്‍നിന്നും ലഭിക്കുന്നതാണ്. കത്തിടപാടുകള്‍ മുഖേനയോ നേരില്‍ സന്ദര്‍ശനം നടത്തിയോ സഹായം നേടാവുന്നതാണ്.

Tags: ഹിന്ദു ദൈവങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Main Article

മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട

Samskriti

അദൈ്വത ജ്ഞാനശാസ്ത്രം: ജീവിതത്തിന്റെ വിജ്ഞാനശാസ്ത്രം

Vasthu

ഐശ്വര്യമുള്ള അടുക്കള പണിയാം…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

പുതിയ വാര്‍ത്തകള്‍

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.