Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കേള്‍ക്കേണ്ടത് കേള്‍ക്കുക…

മഹാനായ ചക്രവര്‍ത്തിയായിരുന്നു ദശരഥന്‍. ശബ്ദവേധി എന്നാണ് അദ്ദേഹത്തെ വിളിക്കുക. ശബ്ദം കേള്‍ക്കുന്ന ഭാഗത്തേക്ക് അസ്ത്രമയയ്‌ക്കാന്‍ അദ്ദേഹത്തിന് കഴിയും. പക്ഷേ ആ കഴിവിനെ ദശരഥന്‍ ദുരുപയോഗം ചെയ്തു. നാമെല്ലാം ശബ്ദവേധികള്‍ തന്നെയാണ്. ഈ സിദ്ധി സ്വയം അറിയുന്നില്ല എന്നേയുള്ളൂ. പാത്രത്തില്‍ വെള്ളം നിറയുന്ന ശബ്ദം അദ്ദേഹം കേട്ടില്ല. അതേ സമയം ആന വെള്ളം കുടിക്കുന്ന ശബ്ദമായി അതിനെ തെറ്റിദ്ധരിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2022, 06:00 am IST
inSamskriti

പി. ആര്‍. നാഥന്‍

രാമായണം ശ്രദ്ധിച്ചു വായിക്കുമ്പോള്‍ നമ്മുടെ മനസ്സിനെ ആലോചനാമൃതമാക്കി മാറ്റുന്ന നിരവധി സന്ദേശങ്ങള്‍ ഉണ്ട്. നമ്മുടെ ജീവിതത്തെ ദുഃഖകരമാക്കി മാറ്റുന്ന ചില കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാം.  

നാം പലപ്പോഴും കേള്‍ക്കാന്‍ പാടില്ലാത്തത് കേള്‍ക്കുന്നു. അതായത് അനുകരിക്കാന്‍ പാടില്ലാത്ത കാര്യങ്ങളെ അനുകരിക്കുന്നു. അതേസമയം കേള്‍ക്കേണ്ടത് കേള്‍ക്കുന്നില്ല താനും. എത്രയോ ഗുരുജനങ്ങള്‍ നമ്മെ ഉപദേശിക്കുന്നുണ്ടെങ്കിലും നാമത് ശ്രവിക്കുന്നതേയില്ല. എന്നാല്‍ കേള്‍ക്കേണ്ടാത്ത കാര്യങ്ങളൊക്കെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നു.

മഹാനായ ചക്രവര്‍ത്തിയായിരുന്നു ദശരഥന്‍. ശബ്ദവേധി എന്നാണ് അദ്ദേഹത്തെ വിളിക്കുക. ശബ്ദം കേള്‍ക്കുന്ന ഭാഗത്തേക്ക് അസ്ത്രമയയ്‌ക്കാന്‍ അദ്ദേഹത്തിന് കഴിയും. പക്ഷേ ആ കഴിവിനെ ദശരഥന്‍ ദുരുപയോഗം ചെയ്തു. നാമെല്ലാം ശബ്ദവേധികള്‍ തന്നെയാണ്. ഈ സിദ്ധി സ്വയം അറിയുന്നില്ല എന്നേയുള്ളൂ. പാത്രത്തില്‍ വെള്ളം നിറയുന്ന ശബ്ദം അദ്ദേഹം കേട്ടില്ല. അതേ സമയം ആന വെള്ളം കുടിക്കുന്ന ശബ്ദമായി അതിനെ തെറ്റിദ്ധരിക്കുകയും ചെയ്തു. ഇത്തരം തെറ്റിദ്ധാരണകള്‍ കൊണ്ട് നമുക്കെല്ലാം ധാരാളം ആപത്തുകള്‍ വന്നുചേരാറുണ്ട്. നിരവധി ശാപങ്ങളും നാം ഏറ്റുവാങ്ങുന്നു. കൈകേയിയുടെ വാക്കുകള്‍ ദശരഥന്‍ ശ്രദ്ധിച്ചുകേട്ടു. അത് കേട്ടില്ലായിരുന്നുവെങ്കില്‍ രാമായണ കഥ സംഭവിക്കുകയില്ലായിരുന്നു. ഇനി രാവണന്റെ കാര്യമെടുക്കാം. അതിബുദ്ധിമാന്‍ എന്നാണ് രാവണന്‍ എന്ന നാമത്തിനര്‍ത്ഥം. അഗാധമായ പാണ്ഡിത്യമുള്ളവന്‍. മഹത്തായ ഗ്രന്ഥങ്ങള്‍ രചിച്ച വ്യക്തി. ഇത്രയും മിടുക്കുള്ള രാവണന്‍ സജ്ജനങ്ങളുടെ ഉപദേശങ്ങള്‍ കേട്ടില്ല. വിഭീഷണന്‍ രാവണനെ ഉപദേശിക്കുന്നുണ്ട്. കുംഭകര്‍ണനും മാരീചനും രാവണനെ നേര്‍വഴി കാണാനായി സഹായിച്ചു. തന്നെ ഗുണദോഷിക്കുന്ന വ്യക്തികളെ രാവണന്‍ ശകാരിച്ചു. കേള്‍ക്കുന്നതൊന്നും കേട്ടില്ല എന്നര്‍ത്ഥം. എന്നാല്‍ ശൂര്‍പ്പണഖയുടെ വാക്കുകള്‍ രാവണന്‍ സശ്രദ്ധം ശ്രവിച്ചു. രാവണനില്‍ അസൂയ ഉണ്ടാക്കുക എന്നതു തന്നെയായിരുന്നു ശൂര്‍പ്പണഖയുടെ ലക്ഷ്യം. കേള്‍ക്കേണ്ടാത്തതു കേള്‍ക്കുക വഴി രാവണന്‍ എത്രയെത്ര ദുരിതങ്ങളാണ് അനുഭവിച്ചത്.  

രാമായണത്തിലെ നിരവധി കഥാപാത്രങ്ങള്‍ക്ക് ഈ അനുഭവം വന്നു ചേരുന്നുണ്ട്. സാധാരണക്കാരായ നമ്മെ സംബന്ധിച്ചേടത്തോളം ഇതു തന്നെയാണ് സത്യം. നല്ല കാര്യങ്ങള്‍ ശ്രവിക്കുന്നില്ല. ചീത്തകാര്യങ്ങളെ പെട്ടെന്ന് ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. മാരീചന്‍ വേഷം മാറി വന്ന് ഹേ ലക്ഷ്മണാ, ഹേ സീതേ എന്നു വിളിച്ച് നിലവിളിച്ചപ്പോള്‍ അത് ശരിയായ ശബ്ദമല്ല എന്ന് സീത മനസ്സിലാക്കിയില്ല. രാമന്റെ സ്വരമായി തെറ്റിദ്ധരിക്കുകയും ചെയ്തു. ലക്ഷ്മണന്റെ ഉപദേശവും സീത തൃണവല്‍ഗണിച്ചു.  

രാമായണം മഹത്തായ സന്ദേശങ്ങള്‍ നമുക്ക് തരുന്നു. എല്ലാം നിത്യജീവിതത്തില്‍ നമുക്ക് ഉപകരിക്കുന്ന ഔഷധങ്ങള്‍ തന്നെ.

Tags: രാമായണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Samskriti

ലോകം ഒരു കുടുംബം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

പുതിയ വാര്‍ത്തകള്‍

മനുഷ്യന്റെ അവയവങ്ങൾ വിറ്റാൽ കൈ നിറയെ പണം ; 16 കാരനെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങൾ മുറിച്ച് മാറ്റിയ ആമിർ ഖുറേഷിയും , സോഹെബ് ഖാനും അറസ്റ്റിൽ

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.