Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിന്റെ കള്ളി പൊളിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍; ഭക്ഷ്യവസ്തുക്കള്‍ക്ക് ജിഎസ്ടി ചുമത്തുന്നതിനെ കെ.എന്‍. ബാലഗോപാലും പിന്തുണച്ചു

ജിഎസ്ടി സമിതിയില്‍ അനുകൂലിക്കുകയും തീരുമാനം വന്ന ശേഷം പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തയയ്‌ക്കുകയുമാണ് കേരളം ചെയ്തതെന്ന് ഇതോടെ വ്യക്തമാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2022, 09:57 am IST
in India

ന്യൂദല്‍ഹി: അരിയും ഗോതമ്പുമടക്കം ഭക്ഷ്യവസ്തുക്കള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതില്‍ കേരളം കൈക്കൊണ്ട ഇരട്ടത്താപ്പ് പൊളിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പാക്കറ്റിലുള്ള അരിയും തൈരുമുള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ക്ക് ജിഎസ്ടി ചുമത്തുന്നതിനെ സമിതിയില്‍ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലും പിന്തുണച്ചിരുന്നെന്ന് ട്വീറ്റിലൂടെ നിര്‍മല വ്യക്തമാക്കി,  പ്രതിപക്ഷം ഭരിക്കുന്നതടക്കം എല്ലാ സംസ്ഥാനങ്ങളും ചേര്‍ന്ന് ഐകകണ്‌ഠ്യേനയാണ് തീരുമാനിച്ചതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഭക്ഷ്യവസ്തുക്കളുടെ ജി.എസ്.ടി.യെച്ചൊല്ലി വിവാദവും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധവും നടക്കുന്നതിനിടെ ട്വിറ്ററിലാണ് മന്ത്രിയുടെ വിശദീകരണം.

ജിഎസ്ടി സമിതിയില്‍ അനുകൂലിക്കുകയും തീരുമാനം വന്ന ശേഷം പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തയയ്‌ക്കുകയുമാണ് കേരളം ചെയ്തതെന്ന് ഇതോടെ വ്യക്തമാവുകയാണ്.  ചണ്ഡീഗഢില്‍ കഴിഞ്ഞമാസം ചേര്‍ന്ന 47ാമത് ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ ആരും എതിര്‍പ്പ് അറിയിയിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനമെടുത്തതെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. നിരക്ക് ഏകീകരണം സംബന്ധിച്ച മന്ത്രിതല സമിതിയുടെ നിര്‍ദേശങ്ങളെ യോഗത്തില്‍ പങ്കെടുത്ത എല്ലാ സംസ്ഥാന ധനമന്ത്രിമാരും പിന്തുണച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളം, തമിഴ്‌നാട്, പഞ്ചാബ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ബംഗാള്‍, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും അനുകൂലിച്ചു. കര്‍ണാടക മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതലസമിതിയില്‍ കേരളവും അംഗമായിരുന്നു. ബംഗാള്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗോവ, ബിഹാര്‍ ധനമന്ത്രിമാരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍.  യോഗത്തില്‍ തീരുമാനത്തെ പിന്തുണച്ച കേരളം കഴിഞ്ഞ ദിവസം തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.  നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവിന് ഇടയാക്കുന്ന ഈ തീരുമാനം സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കും. പലചരക്കു കടകളിലും മറ്റും ചെറിയ അളവില്‍ പാക്കറ്റുകളിലാക്കി വില്‍ക്കുന്ന വസ്തുക്കള്‍ക്കാണ് ജി എസ് ടി മാനദണ്ഡം മാറ്റിയതിലൂടെ വില വര്‍ധിക്കുന്നത്. ഇത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണെന്ന് കത്തില്‍ പറയുന്നു. കടയിലെ തിരക്കു കുറയ്‌ക്കുന്നതിനും എളുപ്പത്തില്‍ സാധനങ്ങള്‍ നല്‍കുന്നതിനുമായി ഭക്ഷ്യധാന്യങ്ങളുള്‍പ്പെട്ട അവശ്യവസ്തുക്കള്‍ പാക്കറ്റുകളിലാക്കി വയ്‌ക്കുന്നത് കേരളത്തിലെ ചെറു കടകളില്‍ പോലുമുള്ള രീതിയാണ്. അതെല്ലാം ജി.എസ്.ടിക്ക് വിധേയമാക്കുന്നത് ഈ കടകളെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും എന്നതില്‍ സംശയമില്ല. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്ന നിലപാട് കേരളം നേരത്തേ തന്നെ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിരുന്നു. നിത്യോപയോഗ വസ്തുക്കള്‍ക്ക് വില വര്‍ദ്ധിക്കാന്‍ ഇടയാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും വിശദമായ പഠനത്തിന് ശേഷം മാത്രമേ ഏതു നടപടിയും സ്വീകരിക്കാവൂ എന്നും കേരളം ജി.എസ്. ടി യോഗങ്ങളില്‍ വ്യക്തമാക്കിയതാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് നാടിനെ സാമ്പത്തികമായും പ്രതികൂലമായി ബാധിക്കും. ഇതെല്ലാം കണക്കിലെടുത്ത് തീരുമാനം പുന:പരിശോധിക്കാന്‍ എത്രയും വേഗം ഇടപെടണമെന്ന് കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. നിര്‍മലയുടെ വെളിപ്പെടുത്തലിലൂടെ കേരളം ഈ വിഷയത്തില്‍ സ്വീകരിച്ച് ഇരട്ടത്താപ്പിന്റെ കള്ളി പുറത്തായിരിക്കുയായാണ്.

Tags: Nirmala Sitharamanകെ.എന്‍. ബാലഗോപാല്‍ജിഎസ്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

India

നിർമ്മല സീതാരാമൻ കർതവ്യ ഭവനിലെത്തിയത് പർപ്പിൾ കാഞ്ചീവരം സാരി ധരിച്ച് ; ഓരോ ബജറ്റ് അവതരണത്തിലും അവർ ധരിച്ച സാരിക്കുമുണ്ട് പറയാൻ ഒരുപാട് കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ!

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

സസ്പൻഷനിലായിരുന്ന ഐഎഎസ്സുകാർ ബി. അശോകും എൻ. പ്രശാന്തും അകത്ത്

രണ്ട് ദിനം കൊണ്ട് 181 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി ‘പെദ്ധി’ ; മെഗാ ബ്ലോക്ക്ബസ്റ്ററിലേക്ക് രാം ചരൺ- ബുചി ബാബു സന ചിത്രം

ഡിജിറ്റൽ കോഡ് വഴി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ഗ്ലിമ്പ്സ് കാണാം, കഥ പ്രവചിക്കാം; ആഗോള റിലീസ് 2026 ജൂലൈ 3 ന്

ലർക്ക് പ്രൊമോഷൻ ജൂൺ ആറിന് പുറത്തുവിടുന്നു

ക്രിമിനല്‍ കേസ് പ്രതിയുടെ ലൈംഗിക ശേഷി പരിശോധന നടത്താന്‍ സമ്മതം വേണ്ടെന്ന് ഹൈക്കോടതി

കോഴിക്കോട് 2 കുട്ടികള്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

ഷാജി കൈലാസിന്റെ വരവിൽ മുരളി ഗോപിയുടെ മേടയിൽ കൊച്ച് എന്ന കൊച്ചേട്ടൻ

‘കള്ളം പറഞ്ഞ് ശിക്ഷ വാങ്ങിച്ചെടുക്കരുത് !’ സുരേഷ് ഗോപിക്കെതിരെ റിവ്യൂ ഹര്‍ജിയുമായെത്തിയ സ്വതന്ത്രനോട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.