Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കര്‍ഷകക്ഷേമത്തിന്റെ നേര്‍ക്കാഴ്ചകള്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നെങ്കിലും കര്‍ഷകക്ഷേമത്തില്‍നിന്ന് പിന്നോട്ടുപോകാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ല. കാര്‍ഷിക മേഖലയിലും അനുബന്ധ മേഖലകളിലും നിരവധി കാര്യങ്ങള്‍ നടപ്പാക്കി. ഈ ദൗത്യം തുടരുകയാണ്. ഇതിന്റെയൊക്കെ ഫലമാണ് കര്‍ഷകരുടെ വരുമാനം വര്‍ധിക്കാനിടയാക്കിയത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 20, 2022, 05:18 am IST
inEditorial

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷകക്ഷേമ പദ്ധതികളുടെ ഫലമായി രാജ്യത്തെ കര്‍ഷകരുടെ വരുമാനം വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണെന്ന് എസ്ബിഐയുടെ പഠന റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നു. നാണ്യവിള കര്‍ഷകരുടെ വരുമാനമാണ് ഇതര കര്‍ഷകരെക്കാള്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നതെന്നും പഠനം പറയുന്നു. ചില സംസ്ഥാനങ്ങളില്‍ നാണ്യവിളകള്‍ കൃഷിചെയ്യുന്നവരുടെ വരുമാനം 2018 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇരട്ടിയും അതിലേറെയുമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളുടെ ഫലമായി കാര്‍ഷിക മേഖലയില്‍ ഘടനാപരമായ പരിഷ്‌കരണം സംഭവിക്കുന്നുണ്ടെന്നും, കൃഷി വലിയ തോതില്‍ വൈവിധ്യവല്‍ക്കരണത്തിലേക്ക് നീങ്ങിയിട്ടുണ്ടെന്നും പഠനത്തില്‍നിന്ന് വ്യക്തമാവുകയുണ്ടായി. ഇത് ഏതെങ്കിലും ഭരണാധികാരിയുടെ പ്രസ്താവനയോ സര്‍ക്കാര്‍ ഏജന്‍സികള്‍ പറയുന്നതോ അല്ലെന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ആണ് 2017-18 സാമ്പത്തിക വര്‍ഷത്തിലും 2021-2022 സാമ്പത്തിക വര്‍ഷത്തിലും കര്‍ഷകരുടെ വരുമാനം വര്‍ധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്‌ട്രയില്‍ സൊയാബിന്‍ കര്‍ഷകരുടെയും കര്‍ണാടകയിലെ പരുത്തി കര്‍ഷകരുടെയും വരുമാനം ഈ കാലയളവില്‍ ഇരട്ടിയായിരിക്കുന്നത് ഉദാഹരണമായി എസ്ബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കര്‍ഷകരുടെ വരുമാനം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ നിരത്തി കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രാഥമിക വിവര ശേഖരണത്തിലൂടെ എസ്ബിഐ നടത്തിയ പഠനം ഇതിനെ ശരിവച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് കിസാന്‍ സമ്മാന്‍ നിധിയില്‍നിന്ന് 21000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്തത്. പതിനൊന്നാമത്തെ തവണയാണ് ഈ സഹായം കര്‍ഷകര്‍ക്ക് നല്‍കുന്നത്. രാജ്യത്തെ 80 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചു. എട്ട് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന മോദി സര്‍ക്കാര്‍ കര്‍ഷകരെ സ്വയംപര്യാപ്തരാക്കാന്‍ നിരവധി പദ്ധതികളാണ് ഇതിനോടകം നടപ്പാക്കിയത്. സര്‍ക്കാരിന്റെ കാര്‍ഷിക സൗഹൃദ പദ്ധതികള്‍ കര്‍ഷകരെ ശരിക്കും ശാക്തീകരിക്കുകയാണ്. സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ്  കിസാന്‍ സമ്മാന്‍ നിധിയില്‍നിന്നുള്ള സഹായം ഏറ്റവും ഒടുവിലായി നല്‍കിയത്. ഈ അവസരത്തില്‍ രാജ്യത്തെ കര്‍ഷകരുമായി പ്രധാനമന്ത്രി ഓണ്‍ലൈന്‍ വഴി സംവദിക്കുകയും ചെയ്തു. മുന്‍ സര്‍ക്കാരുകള്‍ക്കൊന്നും ചെയ്യാന്‍ കഴിയാതിരുന്ന കാര്യങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കുവേണ്ടി ചെയ്തത്. കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കാനും, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും അവരുടെ ക്ഷേമം ഉറപ്പുവരുത്താനും നിരവധി പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപംനല്‍കി. 2014 ല്‍ അധികാരമേറ്റതിനുശേഷം അവതരിപ്പിച്ച ആദ്യ ബജറ്റില്‍തന്നെ കാര്‍ഷിക മേഖലക്കായി മുന്‍ സര്‍ക്കാര്‍ നീക്കിവച്ചതിനെക്കാള്‍ ഇരട്ടി തുകയാണ് മോദി സര്‍ക്കാര്‍ അനുവദിച്ചത്. തുടര്‍ന്ന് അവതരിപ്പിച്ച എല്ലാ ബജറ്റുകളിലും കര്‍ഷകക്ഷേമത്തിനായി വകയിരുത്തിയത് വര്‍ധിച്ച തുകകളാണ്.

ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി രാജ്യത്തെ കര്‍ഷകരുടെ സമഗ്രമായ പുരോഗതിക്കുവേണ്ടിയായിരുന്നു മൂന്നു കാര്‍ഷിക നിയമങ്ങള്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ ഇത് തങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് മനസ്സിലാക്കിയ കര്‍ഷകരിലെ സമ്പന്ന വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തി. സാധാരണ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് എവിടെയും വില്‍ക്കാനുള്ള വിപ്ലവകരമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. പക്ഷേ പാവപ്പെട്ട കര്‍ഷകരെ പതിറ്റാണ്ടുകളായി ചൂഷണം ചെയ്യുന്ന ഇടനിലക്കാര്‍ക്ക് ഇത് സ്വീകാര്യമായില്ല. രാജ്യത്തിനകത്തും പുറത്തും മറ്റ് ബിസിനസ്സുകളിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരിലെ സമ്പന്ന ലോബി വന്‍തോതില്‍ പണമൊഴുക്കിയും ചില ശിഥിലീകരണ ശക്തികളെ കൂട്ടുപിടിച്ചും മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുകയായിരുന്നു. സുരക്ഷാ താല്‍പ്പര്യവും മറ്റും കണക്കിലെടുത്ത് ഈ  നിയമം സര്‍ക്കാര്‍ പിന്‍വലിച്ചത് വലിയ തിരിച്ചടിയായെന്ന് പിന്നീട് കര്‍ഷക സംഘടനകള്‍ തന്നെ വിലയിരുത്തി. സമരം ചെയ്ത കര്‍ഷക സംഘടനകളില്‍ ഭിന്നിപ്പ് ശക്തമാവുകയും രണ്ട് ചേരിയായി തിരിഞ്ഞ് തമ്മിലടിക്കാനും തുടങ്ങി. പഞ്ചാബിലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെ ചില കര്‍ഷക സംഘടനകളുടെ സ്ഥാപിത താല്‍പ്പര്യം പുറത്തുവരികയും  ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നെങ്കിലും കര്‍ഷകക്ഷേമത്തില്‍നിന്ന് പിന്നോട്ടുപോകാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ല. കാര്‍ഷിക മേഖലയിലും അനുബന്ധ മേഖലകളിലും നിരവധി കാര്യങ്ങള്‍ നടപ്പാക്കി. ഈ ദൗത്യം തുടരുകയാണ്. ഇതിന്റെയൊക്കെ ഫലമാണ് കര്‍ഷകരുടെ വരുമാനം വര്‍ധിക്കാനിടയാക്കിയത്.

Tags: narendramodifarmerകര്‍ഷകനിയമം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയ്‌ക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തിന് എതിരെ മിണ്ടാന്‍ മുട്ടിടിയ്‌ക്കും

എബിവിപിയുടെ അങ്കിത് ബിദാൻ (ഇടത്ത്) മോദിയും ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ്ങ് ബാദലും (വലത്ത്)

എബിവിപിയുടെ പഞ്ചാബ് യൂണിവേഴ്‌സിറ്റി വിജയം…ജെന്‍സീ ബിജെപിയ്‌ക്കൊപ്പമെന്ന സൂചന; 2027 ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിയ്‌ക്കോ?

കൊല്ലത്ത് ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയില്‍ കവര്‍ച്ച

പ്രായപൂര്‍ത്തിയാകാത്ത മദ്രസ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം: മദ്രസ അധ്യാപകന്‍ അറസ്റ്റിലായി

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

ഇന്ത്യയ്‌ക്ക് ഇനി പാകിസ്ഥാനെ ആക്രമിക്കാന്‍ വിദേശ മിസൈല്‍ വേണ്ട…റഫാലില്‍ ഇന്ത്യയുടെ അസ്ത്ര മിസൈലിനെ ഘടിപ്പിക്കാന്‍ നീക്കം

കടയിൽ നിന്ന് ലഭിക്കുന്ന പാൽ ശുദ്ധമാണോ? ഉറപ്പ് വരുത്താൻ വീട്ടിൽ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

മ്ലാവിനെ വെടിവെച്ചു കൊന്ന് ഇറച്ചി വിറ്റ നായാട്ട് സംഘം പിടിയിലായി

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

അനാവശ്യമായി ഹിന്ദുമതത്തെയും സംഘപരിവാറിനെയും എതിർക്കുന്നത് പോലെ ഇസ്ലാമിക വർഗീയതയെ എതിർക്കാനാവില്ലെന്നു മാധ്യമസിംഗങ്ങൾക്ക് ബോധ്യമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.