Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

പകര്‍ച്ചപ്പനിക്കെതിരെ കരുതല്‍ വേണം

ഓരോ വര്‍ഷത്തിലും പകര്‍ച്ചപ്പനികള്‍ വരാന്‍ കാത്തിരിക്കരുത്. ആരോഗ്യസംവിധാനത്തെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ മാറ്റിവച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തണം. അപര്യാപ്തതകള്‍ പരിഹരിക്കാന്‍ മതിയായ ഫണ്ട് അനുവദിക്കുകയും, അവ ശരിയായി വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 19, 2022, 05:00 am IST
inEditorial

കേരളത്തില്‍ മഴക്കാലം പനിക്കാലമായി മാറാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഓരോ വര്‍ഷം പിന്നിടുമ്പോഴും ഓരോതരം പകര്‍ച്ചപ്പനികള്‍ വിരുന്നെത്തുന്നു. ഇക്കുറി മങ്കിപോക്സ് അഥവാ വാനരവസൂരിയാണ് എത്തിയിരിക്കുന്നത്. യുഎഇയില്‍നിന്നു വന്ന കൊല്ലം സ്വദേശിക്കാണ് ഈ രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ  വീട്ടുകാര്‍ അടക്കം സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തിലാണ്. ദുബായിയില്‍നിന്നു വന്ന കണ്ണൂരിലുള്ള ഒരാളുടെയും സ്രവം പൂനയിലെ ലബോറട്ടറിയില്‍ പരിശോധനയ്‌ക്ക് അയച്ചിരുന്നു. ഇയാള്‍ക്കും  രോഗം സ്ഥിരീകരിച്ചു. ഈ വര്‍ഷം മേയില്‍ ബ്രിട്ടനില്‍ സ്ഥിരീകരിക്കപ്പെട്ട വാനരവസൂരി അന്‍പതിലേറെ രാജ്യങ്ങളിലായി മൂവായിരത്തിലേറെപ്പേര്‍ക്ക് വന്നിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. സാമൂഹ്യ വ്യാപനം നടന്നു കഴിഞ്ഞതായി സംശയിക്കുന്ന ഈ രോഗത്തിനെതിരെ ലോകാരോഗ്യ സംഘടന കര്‍ശനമായ ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഭാരതത്തില്‍ ആദ്യമായി കേരളത്തിലാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്ന കാര്യം ആശങ്കാജനകമാണ്. കൊവിഡ് മഹാമാരിയും ഇങ്ങനെയായിരുന്നല്ലോ. ചൈനയില്‍നിന്നു വന്ന തൃശൂര്‍ സ്വദേശിയിലാണ് രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ കൊവിഡിനെപ്പോലെ മാരകമല്ലാത്തതും തീവ്ര വ്യാപനശേഷി ഇല്ലാത്തതും വാനരവസൂരി വൈറസിനെ വ്യത്യസ്തമാക്കുന്നു. അധികവും അടുത്തിടപഴകുന്നവരില്‍നിന്നു മാത്രമാണ് ഈ രോഗം പകരുന്നത്. ജാഗ്രത പാലിച്ചാല്‍ ഒഴിവാക്കാനുമാവും. കൊവിഡ് കാലത്തെ  ജാഗ്രതയും പ്രതിരോധ മാര്‍ഗങ്ങളും ഇതിന് സഹായകമാവും. കേന്ദ്ര സംഘമെത്തി പരിശോധന നടത്തിയത് അധികൃതരുടെ ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്.

മൂന്നരക്കോടിയോളം വരുന്ന കേരളത്തിലെ ജനസംഖ്യയുടെ പല മടങ്ങാണ് ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനസംഖ്യ. പക്ഷേ കേരളത്തിലേതുപോലെ മറ്റ് സംസ്ഥാനങ്ങളില്‍ പകര്‍ച്ചപ്പനികള്‍ പടര്‍ന്നുപിടിക്കുന്നില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നത് പരിശോധിക്കേണ്ടതാണ്. മറ്റുള്ളവരെ അപേക്ഷിച്ച് മലയാളികള്‍ കൂടുതലായി നടത്തുന്ന വിദേശയാത്രകളാണോ കാരണം? ആഫ്രിക്കയില്‍ മാത്രം കണ്ടുവരുന്ന ചില വൈറസ് രോഗവും കേരളത്തിലെത്തുകയുണ്ടായി. കോഴിക്കോട്ട്  പ്രത്യക്ഷപ്പെടുകയും സംസ്ഥാനത്തെ മുഴുവന്‍ ആശങ്കയിലാഴ്‌ത്തുകയും ചെയ്ത നിപ വൈറസ് എങ്ങനെ ഇവിടെയെത്തിയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഡെങ്കി, എച്ച്1എന്‍1, സിക, തക്കാളിപ്പനി, ചെള്ളുപനി എന്നിങ്ങനെയുള്ള പകര്‍ച്ചപ്പനികളും കേരളത്തിലുള്ളവരെ ബാധിക്കുന്നു. ജനസാന്ദ്രത വളരെ കൂടുതലുള്ള പ്രദേശങ്ങളായതിനാല്‍ രോഗങ്ങള്‍  വളരെവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യമുണ്ട്. പകര്‍ച്ചപ്പനികളുടെ വര്‍ഷംതോറുമുള്ള വരവ് തുടര്‍ക്കഥയായിട്ടും പ്രതിരോധ നടപടികള്‍ ഒരുക്കുന്നതില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളാണ് ഉണ്ടാവുന്നത്. മഴ ശക്തി പ്രാപിക്കുന്നതോടെ പല ജില്ലകളിലെയും ആശുപത്രികള്‍ പനിബാധിതരെക്കൊണ്ട് നിറയുകയാണ്. ഇവര്‍ക്ക് ചികിത്സ കിടക്കാന്‍ ഇടംപോലും പലപ്പോഴും ലഭിക്കാറില്ല. സമ്പന്നര്‍ക്കും മധ്യവര്‍ഗത്തിലെ ഒരുവിഭാഗത്തിനും മാത്രമാണ് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്ന സ്വകാര്യ ആശുപത്രികളെ സമീപിക്കാന്‍ കഴിയുന്നത്. സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളാണ് ഇന്നും ആശ്രയം. പക്ഷെ, അവഗണനയും അധിക്ഷേപവുമാണ് പല രോഗികള്‍ക്കും നേരിടേണ്ടി വരുന്നത്.

പകര്‍ച്ചപ്പനികളെ നേരിടാന്‍ ചികിത്സയെക്കാള്‍ പ്രതിരോധത്തിനാണ് ഊന്നല്‍ നല്‍കേണ്ടത്. ഇതിന് പരിസരശുചിത്വവും വ്യക്തിശുചിത്വവും ഒരുപോലെ ഉറപ്പുവരുത്തേണ്ടതുണ്ട്. സംസ്ഥാനത്ത് എവിടെ സഞ്ചരിച്ചാലും കാണാവുന്ന ഒന്നാണ് മാലിന്യക്കൂമ്പാരങ്ങള്‍. ബോധവല്‍ക്കരണംകൊണ്ട് മാത്രം ഇത് ഇല്ലാതാവില്ല. കാരണം പരിസരശുചിത്വത്തെക്കുറിച്ച് ബോധ്യമുള്ളവര്‍ തന്നെയാണ് ഗൃഹമാലിന്യവും ആശുപത്രിമാലിന്യവുമൊക്കെ പൊതുവിടങ്ങളില്‍, അതും പാതയോരങ്ങളില്‍, വലിച്ചെറിയുന്നത്. കോര്‍പ്പറേഷന്‍ പരിധികളിലും ചില നഗരങ്ങളിലും മാത്രമാണ് മാലിന്യനിര്‍മാര്‍ജനം ഒരുവിധം കാര്യക്ഷമമായി നടക്കുന്നത്. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ മൂലം വാഹനങ്ങളില്‍പ്പോലും മൂക്കുപൊത്താതെ സഞ്ചരിക്കാനാവാത്ത അവസ്ഥയാണ്. നീക്കം ചെയ്യപ്പെടാത്ത മാലിന്യങ്ങള്‍ മഴക്കാലത്ത് അഴുകുകയും രോഗാണുക്കള്‍ പെരുകുകയും ചെയ്യുന്നു. പകര്‍ച്ചപ്പനി വ്യാപകമാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍

സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. നിലവിലുള്ള സംവിധാനം മെച്ചപ്പെടുകയും വേണം. മരുന്ന് ലഭ്യത ഉറപ്പാക്കേണ്ടത് ആരോഗ്യവകുപ്പിന്റെ കടമയാണ്. യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുപിടിച്ച് ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുക്കുന്ന കുറിപ്പുകള്‍ വായിക്കുന്നയാള്‍ മാത്രമാകരുത് ആരോഗ്യമന്ത്രി. ഓരോ വര്‍ഷവും പകര്‍ച്ചപ്പനി വരാന്‍ കാത്തിരിക്കരുത്. ആരോഗ്യസംവിധാനത്തെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ മാറ്റിവച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തണം. അപര്യാപ്തതകള്‍ പരിഹരിക്കാന്‍ മതിയായ ഫണ്ട് അനുവദിക്കുകയും, അവ ശരിയായി വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

Tags: keralaവാനര വസൂരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.