Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

സാരാനാഥിലെ സിംഹങ്ങള്‍ ഇനി ഗര്‍ജ്ജിക്കും

പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിച്ച അശോകസ്തംഭത്തിലെ സിംഹങ്ങള്‍ക്ക് ശാന്തഭാവമല്ല, രൗദ്രഭാവമാണ് എന്നു പറയുന്നതിലും കാഴ്ചപ്പാടിന്റെ പ്രശ്‌നം അന്തര്‍ഭവിച്ചിരിക്കുന്നു. സാരാനാഥിലെ സിംഹത്തിന് ശാന്തഭാവമാണെന്ന് കരുതുന്നവര്‍ അതിന് പല്ലുണ്ടെന്ന കാര്യം സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. ശാന്തതയല്ല, രൗദ്രത തന്നെയാണ് സിംഹത്തിന്റെ സഹജഭാവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2022, 06:00 am IST
inEditorial

പുതുതായി നിര്‍മിക്കുന്ന പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ച അശോകസ്തംഭത്തെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ അടിസ്ഥാനരഹിതവും അനാവശ്യവുമായ ഒരു വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുകയാണ്. അശോകസ്തംഭത്തിലെ ശാന്തരായ സിംഹങ്ങള്‍ ഗര്‍ജിക്കുന്ന സിംഹങ്ങളായി മാറിയെന്നും ഇത് ദേശീയതയെ അപമാനിക്കുന്നുവെന്നുമാണ് ഇക്കൂട്ടര്‍ പരാതിപ്പെടുന്നത്. പരസ്പരം പുറംതിരിഞ്ഞുനില്‍ക്കുന്ന ആറരമീറ്റര്‍ ഉയരമുള്ളതും പതിനായിരത്തോളം കിലോ ഭാരമുള്ളതുമായ വെങ്കല ശില്‍പ്പമാണിത്. സുനില്‍ ദേവ്‌റയുടെ നേതൃത്വത്തില്‍ നൂറോളം ശില്‍പ്പികള്‍ ചേര്‍ന്ന് നിര്‍മിച്ച ഈ ശില്‍പ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തതോടെയാണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി പൂജ നടത്തിയെന്ന ആക്ഷേപത്തിനു പിന്നാലെയാണ് അശോകസ്തംഭത്തിലെ സിംഹരൂപത്തില്‍ മാറ്റംവരുത്തിയെന്ന പരാതി ഉയര്‍ന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ അഭിമാനത്തിന് ചേരുംവിധം പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നതിനോടു പോലും എതിര്‍പ്പുള്ളവരാണ് അതില്‍ സ്ഥാപിച്ചിരിക്കുന്ന അശോകസ്തംഭത്തെയും വിവാദത്തിലകപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ചക്കാലത്ത് കുതിരലാടത്തിന്റെ മാതൃകയില്‍ നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരം മാറ്റേണ്ടതില്ലെന്ന അടിമത്വമനോഭാവമാണ് പുതിയ മന്ദിരത്തെ എതിര്‍ക്കുന്നവര്‍ക്ക്. ദേശാഭിമാനമുള്ള പൗരന്മാര്‍ക്ക് ഇത് അംഗീകരിച്ചുകൊടുക്കാനാവില്ല.

ബീഹാറിലെ സാരാനാഥിലുള്ള അശോകസ്തംഭത്തിന്റെ അതേ മാതൃകയിലുള്ളതാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ളത്. സാരാനാഥിലെ ശില്‍പ്പം വലുതാക്കിയാല്‍ പുതിയ ശില്‍പ്പമാകും. പുതിയ ശില്‍പ്പം ചെറുതാക്കിയാല്‍ സാരാനാഥിലേതുപോലെയാകും. ഇതാണ് വസ്തുത. സാരാനാഥിലെ ശില്‍പ്പത്തിന് ഒന്നരമീറ്റര്‍ മാത്രമാണ് ഉയരമെങ്കില്‍ പുതിയ ശില്‍പ്പത്തിന്റെ ഉയരം ആറരമീറ്ററാണ്. മുപ്പത്തിമൂന്ന് മീറ്റര്‍ ഉയരത്തിലുമാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇക്കാരണങ്ങള്‍കൊണ്ടാണ് രണ്ടും തമ്മില്‍ വ്യത്യസ്തമായി തോന്നുന്നത്. സാരാനാഥില്‍ ഭൂനിരപ്പിലാണ് ശില്‍പ്പമുള്ളത്. അത് ശാന്തരൂപത്തിലാണ് കാണുക. താഴെനിന്ന് നോക്കുകയാണെങ്കില്‍ സിംഹങ്ങള്‍ക്ക് രൗദ്രഭാവം തോന്നും. പ്രശ്‌നം നിര്‍മിതിയുടേതല്ല, കാഴ്ചപ്പാടിന്റെതാണ്. ഇതൊക്കെ മറച്ചുപിടിച്ചുകൊണ്ടാണ് ദേശീയ പ്രതീകത്തിന്റെ സ്വഭാവവും രൂപവും മാറ്റിമറിച്ചെന്ന് ബഹളം വയ്‌ക്കുന്നത്. സാരാനാഥിലെ അശോകസ്തംഭത്തിന്റെ അതേ മാതൃകയാണ് സ്വീകരിച്ചിട്ടുള്ളത്. ശില്‍പ്പികള്‍ അതിന്റെ വിശദാംശങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ടെന്നു മാത്രം. ഇതിനെക്കുറിച്ച് ചില വ്യക്തികള്‍ക്കു വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായെന്നു വരാം. പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിച്ചിട്ടുള്ള അശോകസ്തംഭം കുറഞ്ഞത് നൂറ് മീറ്റര്‍ അകലെനിന്ന് കാണണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്. അതുകൊണ്ട് വിശദാംശങ്ങള്‍ കൂടിയേ തീരൂ. സാരാനാഥിലെ സ്തംഭം അതേ വലുപ്പത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിച്ചാല്‍ ആരുടെയും കണ്ണില്‍പ്പെടില്ല.

ഏതൊരു ശില്‍പ്പത്തിന്റെയും രൂപത്തെ നിര്‍ണയിക്കുന്നതില്‍ കാണുന്നവരുടെ കാഴ്ചപ്പാടിന് വലിയ പങ്കുണ്ട്. പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിച്ച അശോകസ്തംഭത്തിലെ സിംഹങ്ങള്‍ക്ക് ശാന്തഭാവമല്ല, രൗദ്രഭാവമാണ് എന്നു പറയുന്നതിലും കാഴ്ചപ്പാടിന്റെ പ്രശ്‌നം അന്തര്‍ഭവിച്ചിരിക്കുന്നു. സാരാനാഥിലെ സിംഹത്തിന് ശാന്തഭാവമാണെന്ന് കരുതുന്നവര്‍ അതിന് പല്ലുണ്ടെന്ന കാര്യം സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. ശാന്തതയല്ല, രൗദ്രത തന്നെയാണ് സിംഹത്തിന്റെ സഹജഭാവം. വിഖ്യാത സിനിമാ താരം അനുപം ഖേര്‍ പറയുന്നതുപോലെ സ്വതന്ത്രഭാരതത്തിലെ സിംഹം പല്ലുകള്‍ പുറത്തുകാട്ടിയെന്നു വരും. ആവശ്യമെങ്കില്‍ കടിച്ചെന്നുമിരിക്കും. പുതിയ ഭാരതം സ്വന്തം ശക്തിയിലാണ് വിശ്വസിക്കുന്നത്. മറ്റുള്ളവരുടെ താല്‍പ്പര്യങ്ങള്‍ക്ക് നിന്നുകൊടുക്കുന്ന ഒരു ഭരണ നേതൃത്വമല്ല ഇപ്പോള്‍ രാഷ്‌ട്രത്തിനുള്ളത്. ഭാരതം ഒരിക്കലും സ്വന്തം കാലില്‍ നില്‍ക്കരുതെന്നും കരുത്താര്‍ജിക്കരുതെന്നും കരുതുന്നവര്‍ക്ക് ഇതില്‍ അമര്‍ഷമുണ്ടാവുക സ്വാഭാവികം. പക്ഷേ നരേന്ദ്രമോദിയുടെ ഭാരതം അത് കാര്യമാക്കുന്നില്ല. കമ്യൂണിസ്റ്റ് ചൈനയോടും ഇസ്ലാമിക പാകിസ്ഥാനോടും മാത്രമല്ല, അമേരിക്കന്‍ സാമ്രാജ്യത്തോടും നേര്‍ക്കുനേര്‍ ഇടപെടാനുള്ള ധൈര്യം അതിനുണ്ട്. മാറിയ സാഹചര്യം ഈ രാജ്യങ്ങള്‍ക്ക് ബോധ്യപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും ഭാരതമെന്ന സിംഹത്തിന് രൗദ്രഭാവം വരും. ദംഷ്‌ട്രകള്‍ പുറത്തുകാണിക്കും. ദേശാഭിമാനികള്‍ക്ക് അത് സന്തോഷം പകരുകയേയുള്ളൂ. അമര്‍ഷംകൊള്ളുന്നവരുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിയും.

Tags: റോസിംഹങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

ലോക സിംഹ ദിനം ആചരിച്ചു

India

സിംഹങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ലോക സിംഹ ദിനത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

കയ്യിലെ തഴമ്പുകള്‍ കാട്ടി ഉണ്ണി മുകുന്ദന്റെ പോസ്റ്റ്; ‘എല്ലാറ്റിനും അര്‍ത്ഥമുണ്ടാവുന്ന ഒരു ദിവസം വരും’ അവാര്‍ഡ് വിവാദത്തിലേക്ക് ഉണ്ണി മുകുന്ദന്‍

India

റോ മേധാവിയായി രവി സിന്‍ഹ ഐപിഎസ്; നിയമനം രണ്ടുവര്‍ഷത്തേയ്‌ക്ക്

ബിജെപി എംപിയും സുപ്രീംകോടതി അഭിഭാഷകനുമായ മഹേഷ് ജെത് മലാനി (ഇടത്ത്)
India

ചെങ്കോലിനെ നെഹ്രുവിന് ആരോ കൊടുത്ത ഊന്നുവടിയെന്ന് എഴുതി ആനന്ദഭവനില്‍ വെച്ചത് സോണിയാഗാന്ധി അധ്യക്ഷയായ ട്രസ്റ്റ്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.