Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രിയുടേത് ഭരണഘടന ലംഘനം; അശോകസ്തംഭം അനാച്ഛാദനത്തില്‍ മോദി പൂജ നടത്തിയത് ശരിയായില്ല; വിമര്‍ശനവുമായി സിപിഎം

ഇന്നലെയാണ് രാജ്യതലസ്ഥാനത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദരിത്തില്‍ സ്ഥാപിക്കാനായി തയാറാക്കിയ അശോക സ്തംഭം പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണംചെയ്തത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ചടങ്ങിന് ശേഷം പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നരേന്ദ്രമോദി വിലയിരുത്തുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2022, 05:31 pm IST
inIndia

ന്യൂദല്‍ഹി: പുതുതായി നിര്‍മിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ദേശീയചിഹ്നമായ അശോകസ്തംഭം പ്രധാനമന്ത്രി അനാച്ഛാദനംചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ. ജനാധിപത്യത്തിന്റെ മൂന്ന് വിഭാഗമായ എക്‌സിക്യൂട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയും ഭരണഘടന സംശയരഹിതമായി വേര്‍തിരിച്ചിട്ടുണ്ട്. രാഷ്‌ട്രപതിയാണ് പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കുന്നത്. നിയമങ്ങള്‍ നിര്‍മിക്കുക, എക്‌സിക്യൂട്ടീവിനെ പരിശോധനാ വിധേയമാക്കുക തുടങ്ങി ലെജിസ്ലേച്ചറിന് പ്രവര്‍ത്തിക്കാന്‍ അതിന്റേതായ സ്വതന്ത്രരീതിയുണ്ട്. ഈ വിഭാഗങ്ങള്‍ക്ക് ഭരണഘടന വേര്‍തിരിച്ചുനല്‍കിയ അധികാരങ്ങളെ ഇകഴ്‌ത്തുകയാണ് എക്‌സിക്യൂട്ടീവിന്റെ തലവനായ പ്രധാനമന്ത്രി ചെയ്തത്.

ചടങ്ങില്‍ പ്രധാനമന്ത്രി പൂജയും നടത്തി. എല്ലാ ഇന്ത്യക്കാര്‍ക്കും അവരുടെ വിശ്വാസം ആചരിക്കാനും പിന്തുടരാനും ഭരണഘടന അവകാശവും സംരക്ഷണവും നല്‍കിയിട്ടുണ്ട്. ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുമെന്ന സത്യപ്രതിജ്ഞ കര്‍ക്കശമായി പാലിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും തയ്യാറാകണം പിബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.  

ഇന്നലെയാണ് രാജ്യതലസ്ഥാനത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദരിത്തില്‍ സ്ഥാപിക്കാനായി തയാറാക്കിയ അശോക സ്തംഭം പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണംചെയ്തത്.  ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ചടങ്ങിന് ശേഷം പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നരേന്ദ്രമോദി വിലയിരുത്തുകയും ചെയ്തു.  

അടുത്ത ശീതകാല സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഓം ബിര്‍ല പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിര്‍ല പദ്ധതി പൂര്‍ത്തീകരണം സംബന്ധിച്ച സൂചന നല്‍കിയത്.പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് 971 കോടി രൂപ ചെലവ് വരും. ഇന്ത്യന്‍ നിര്‍മ്മാണ മേഖലയിലെ അതികായരായ ടാറ്റാസ്, ഷപൂര്‍ജി പലോഞ്ചി തുടങ്ങിയവരാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. 4 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന സെന്‍ട്രല്‍ വിസ്റ്റയുടെ ആകെ ചെലവ് 20,000 കോടി രൂപയാണ്. ഗവണ്‍മെന്റിന്റെ ആകെ വാര്‍ഷിക നികുതി വരുമാനമായ 20 ലക്ഷം കോടി രൂപയുടെ 0.25% മാത്രമാണിത്.

51 മന്ത്രാലയങ്ങളില്‍ 22 എണ്ണം മാത്രമേ നിലവില്‍ കേന്ദ്ര സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ബാക്കിയുള്ളവ ദില്ലിയുടെ വിവിധഭാഗങ്ങളില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. പുതിയ മന്ദിരം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇവയെല്ലാം ഒരു കുടക്കീഴിലാകും. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം പഴയതിലും വേഗത്തിലാകും.  

പഴയ പാര്‍ലമെന്റ് മന്ദിരം പൊളിച്ചുമാറ്റാന്‍ പോകുന്നു എന്നതാണ് മറ്റൊരു തെറ്റിദ്ധാരണ. വസ്തുത തരിമ്പുമില്ലാത്തതും ചിട്ടയായ പ്രചാരണത്തിലൂടെയും വാചാടോപത്താലുമുള്ള പ്രചരണം മാത്രമാണിത്. പഴയ മന്ദിരങ്ങളില്‍ മൂന്ന് വിഭാഗങ്ങളുണ്ട് എന്നതാണ് വസ്തുത. ഒന്നാം ഭാഗത്തു വരുന്ന പഴയ പാര്‍ലമെന്റ് മന്ദിരം, നോര്‍ത്ത്, സൗത്ത് ബ്ലോക്ക് പോലുള്ള പഴയ ചരിത്രപരമായ കെട്ടിടങ്ങള്‍ എന്നിവ നിലനിര്‍ത്തുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യും. രണ്ടാമതായി വരുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം, സംയോജിത കേന്ദ്ര സെക്രട്ടേറിയറ്റ്, എസ്പിജി കോംപ്ലക്‌സ്, പ്രധാനമന്ത്രി, ഉപരാഷ്‌ട്രപതി എന്നിവരുടെ വസതികള്‍ എന്നിവ അരികിലായി നിര്‍മ്മിക്കും.  

പൊളിക്കുന്ന കൃഷിഭവന്‍, നിര്‍മ്മാണ്‍ ഭവന്‍, രക്ഷാ ഭവന്‍, ശാസ്ത്രി ഭവന്‍, ഉദ്യോഗ് ഭവന്‍, ഐജിഎന്‍സിഎ അനെക്‌സ് തുടങ്ങിയ കെട്ടിടങ്ങള്‍ സ്വതന്ത്ര ഇന്ത്യയിലെ സൗന്ദര്യാത്മക വിസ്മയങ്ങളാണെന്നത് ആരും കരുതുന്നില്ല. ഇന്നത്തെ അന്തരീക്ഷത്തില്‍ പരിപാലിക്കാന്‍ ചെലവേറിയതും ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കാന്‍ അനുയോജ്യമല്ലാത്തതുമായ ഈ കെട്ടിടങ്ങള്‍ പഴയ കാലത്തെ പിഡബ്ല്യുഡി നിര്‍മ്മിതികളാണ്.

Tags: നരേന്ദ്രമോദിPrime Minister Narendra Modicpimsitaram yechury
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

World

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Editorial

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.