Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആ പുഞ്ചിരി നല്‍കിയ ആത്മവിശ്വാസം

ആലുവയിലെത്തിയ മഹാത്മാഗാന്ധിയെ നേരില്‍ക്കണ്ട നാരായണന്‍ നായര്‍ ഇന്നും ഗാന്ധിമാര്‍ഗത്തില്‍ കര്‍മനിരതന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2022, 09:23 am IST
in India

റെനി ജോര്‍ജ്

ഗാന്ധിജി സമ്മാനിച്ച ഒരു ചെറുപുഞ്ചിരിയുടെ നിറവിലാണ് നാരായണന്‍ നായര്‍ ഈ തൊണ്ണുറ്റെട്ടാം വയസ്സിലും. അന്ന് പ്രായം 13. പുതിയേടം കോവിലകത്തെ തമ്പാനുമൊത്ത് ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിയ ആ നിമിഷം ഇന്നും മനസ്സിലുണ്ട്. ഗാന്ധിജിയെ കണ്‍നിറയെ കണ്ടത്, ആ പുഞ്ചിരി തന്റെ നേര്‍ക്കും നീണ്ടത്, ട്രെയിനില്‍ നിന്നുകൊണ്ട് മഹാത്മാഗാന്ധി ജനങ്ങളെ അഭിവാദ്യം ചെയ്തത്… ത്രസിപ്പിക്കുന്ന ആ ഓര്‍മ്മകളില്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് നാരായണന്‍ നായരുടെ ദിവസം എന്നും ആരംഭിക്കുന്നത്.

1926 ജൂണ്‍ 26ന് വാരനാട്ട് ഇച്ചിക്കുട്ടിയമ്മയുടെയും മംഗലത്ത്  ശങ്കുണ്ണി നായരുടെയും മകനായി ജനനം. 1931ല്‍ സ്‌കൂളില്‍ ചേര്‍ത്തു. പട്ടിണിയിലാണ്ട ജീവിതം. സൂര്യനെ നോക്കി അടി അളന്ന് സമയം മനസിലാക്കുന്ന കാലം. അല്പമെങ്കിലും ആശ്വാസം കിട്ടിയത് 1944ല്‍ പെരുമ്പാവൂരിനടുത്ത് മുടിക്കലിലുള്ള തീപ്പെട്ടി കമ്പനിയില്‍ ദിവസം 10 അണ കൂലിക്ക് മൂന്ന് വര്‍ഷം ജോലി ചെയ്തപ്പോഴാണ്. സ്വാതന്ത്ര്യസമരാവേശം നാടെങ്ങും അലയടിച്ചു നിന്ന കാലത്ത് നാരായണന്‍ നായരും അതിന്റെ ഭാഗമായി. അതോടെ ജോലി പോയി. 1946 ജൂലൈയില്‍ നിയമലംഘന പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു. നിരോധനാജ്ഞകള്‍ ലംഘിച്ചു. ഒളിവില്‍ പോയി.  

കൊച്ചി രാജ്യപ്രജാമണ്ഡലം പ്രവര്‍ത്തകരായ കെ.പി. മാധവന്‍ നായര്‍, ചൊവ്വര പരമേശ്വരന്‍, കെ.സി. മായംകുട്ടി മേത്തര്‍, പി.കെ. കൃഷ്ണന്‍കുട്ടി മേനോന്‍, വെണ്മണി നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ക്കൊപ്പം 1948 മുതല്‍ 1951 വരെ പ്രവര്‍ത്തിച്ചു. 1952ല്‍ പുതിയേടത്തുകാര്‍ക്ക് പൊതുവഴി നിര്‍മ്മിക്കാന്‍ മുന്നില്‍ നിന്നു. 1956 ല്‍ ഖാദി പ്രസ്ഥാനത്തില്‍ മുഴുകി.

ബുദ്ധിവികാസമെത്താത്ത കുഞ്ഞുങ്ങളുടെ പഠനത്തിനായി ബഡ്‌സ് സ്‌കൂള്‍ സ്ഥാപിക്കുന്നതിന് അഞ്ച് സെന്റ് സ്ഥലം വീടിനോട് ചേര്‍ന്ന്  സൗജന്യമായി വിട്ടുകൊടുത്തൂ. കാഞ്ഞൂര്‍ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദീപം ബഡ്സ് സ്‌കൂള്‍ പിറന്നതങ്ങനെയാണ്. സ്‌കൂളിന് മുന്നിലൂടെ പോകുന്ന വഴിക്ക് ഗാന്ധി ജന്മശതാബ്ദി റോഡ് എന്ന് പേരിട്ടു. സ്‌കൂളില്‍ ഗാന്ധിജിയുടെ പ്രതിമയും സ്ഥാപിച്ചു.

ശ്രീമൂലനഗരം, ചൊവ്വര ഭാഗങ്ങളില്‍ പതിമൂന്നോളം ചാരായ ഷാപ്പുകള്‍ അടച്ചുപൂട്ടിക്കാനുള്ള സമരത്തിന് നേതൃത്വം നല്കി. എറണാകുളം കൂവപ്പാടത്ത് അംഗീകൃത  ചാരായ ഷാപ്പിന് മുമ്പില്‍ നടന്ന ആദ്യത്തെ സത്യഗ്രഹത്തില്‍ എം.പി. മന്മഥനും ഗാന്ധി പീസ് ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ക്കുമൊപ്പം പങ്കെടുത്തു. തുടര്‍ന്ന് നാല് ദിവസം മട്ടാഞ്ചേരി പോലീസ് ലോക്കപ്പിലായിരുന്നു. 1995ല്‍ ഗാന്ധി ജയന്തി ദിനത്തില്‍ മലയാറ്റൂര്‍ മല അടിവാരത്തു നിന്ന് തിരുവനന്തപുരത്തേക്ക്  10 പേരടങ്ങിയ മദ്യനിരോധന പദയാത്രയ്‌ക്ക് നേതൃത്വം നല്കി. 1982ല്‍ വനവത്കരണത്തിന്റെ  ഭാഗമായി  പാറപ്പുറം  വല്ലംകടവു മുതല്‍ ശ്രീമൂലം സര്‍ക്കാര്‍ ആശുപത്രി വരെ 246 വൃക്ഷത്തൈകള്‍ നട്ടു.  

കൊച്ചി പ്രജാമണ്ഡലം പ്രവര്‍ത്തകനും ക്വിറ്റ് ഇന്ത്യാ സമരസേനാനിയുമായിരുന്ന ചൊവ്വര പരമേശ്വരന്റെ പേരിലുള്ള പുരസ്‌കാരം  നാരായണന്‍ നായര്‍ക്കു ലഭിച്ചിട്ടുണ്ട്. 98ലും കര്‍മനിരതനായി ആലുവ കാഞ്ഞൂരില്‍ പുതിയേടത്ത് ഇളയ മകന്‍  സുരേഷിനൊപ്പം വിശ്രമജീവിതം നയിക്കുന്നു. ഭാര്യ: ദേവകിയമ്മ. നന്ദകുമാര്‍, പ്രസാദ്, ഗീത, രാധാക്യഷ്ണന്‍ എന്നിവരാണ് മറ്റുമക്കള്‍.  

Tags: 'നായര്‍'narayanan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

Kerala

ഗണപതി വിവാദം പുതുപ്പള്ളിയില്‍ പ്രതിഫലിക്കും; നിലപാടില്‍ മാറ്റമില്ല; എന്‍എസ്എസിന്റെ മുറിവ് ഉണങ്ങിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍

Main Article

ഷംസീറിന് ഗോവിന്ദന്‍ കുട പിടിക്കുമ്പോള്‍

Kerala

സുകുമാരന്‍ നായരുടെ ചെയ്തികള്‍ ആ സമുദായത്തിന് നിരക്കുന്നതല്ല; സ്പീക്കറുടെ പരാമര്‍ശത്തെ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത് കേരളീയ സമൂഹം ഉള്‍ക്കൊള്ളില്ല

Kerala

സ്വര്‍ഗത്ത് ചെന്നാല്‍ ഇത്ര ഹൂറിയുണ്ടെന്ന് പറയുന്നല്ലോ; ഏതവനാ സ്വര്‍ഗത്ത് പോയേച്ച് വന്നതെന്നും ജി.സുകുമാരന്‍ നായര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.