Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മഞ്ഞക്കരുവിന് അപരൻ; ഗിരിരാജൻ കോഴികളിടുന്ന മുട്ടക്കകത്ത് ഉണ്ണിക്ക് പലനിറം

കോഴിമുട്ടയുടെ ഉള്ളിലെ നിറം മാറ്റത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നിന്നും കേട്ടറിഞ്ഞ അറിവുകൾക്ക് ആധികാരികത ഇല്ലാതിരുന്നതിനാൽ ദിനംപ്രതി ലഭിക്കുന്ന നിറം മാറിയുള്ള മുട്ടകൾ എന്തു ചെയ്യുമെന്ന ചോദ്യം ബാക്കിയായി.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Jul 8, 2022, 02:55 pm IST
in Thrissur

തൃശൂർ: ഒരു മാസത്തോളമായി ഷാഹുൽ ഹമീദിന്റെ വീട്ടിലെ കോഴികൾ പലതും ഇടുന്ന മുട്ടകളുടെ അകത്തുള്ള ഉണ്ണിക്ക് പല വർണങ്ങളായിരുന്നു. മുട്ട പൊട്ടിച്ചാൽ കാണുന്ന പച്ച, ചാണപ്പച്ച, ചന്ദന നിറം, മഞ്ഞ തുടങ്ങിയ നിറഭേദങ്ങൾ നാട്ടുകാർക്കും വീട്ടുകാർക്കും ഒരുപോലെ അത്ഭുതവും ആശങ്കയുമുണ്ടാക്കി.

തളിക്കുളം കൈതക്കലിൽ അമ്പലത്തുവീട്ടിൽ ഷാഹുൽ ഹമീദി ( 60 ) ന്റെ വീട്ടിലെ കോഴികളാണ് വ്യതസ്തമായ  മുട്ടകൾ ഇടുന്നത്. പത്ത് വർഷമായി  കോഴികളെ വളർത്തുന്ന ഷാഹുൽ ഹമീദിന് ഇത്തരമൊരു അനുഭവം ആദ്യമാണ്. ഇവരുടെ വീട്ടാവശ്യത്തിന് കരിങ്കോഴിയുടെ മുട്ടയാണ് ഉപയോഗിക്കാറ്. എന്നാൽ ഒരു ദിവസം മറ്റു കോഴിയുടെ മുട്ടയെടുത്ത് ഉപയോഗിക്കാനായി പൊട്ടിച്ചപ്പോൾ പച്ചനിറം കണ്ടെത്തി. മുട്ട മാറ്റിയെടുത്ത് വീണ്ടും പൊട്ടിച്ചപ്പോൾ അവയിലും നിറം മാറ്റം കണ്ടെത്തി. ഇവിടെ നിന്നു കോഴിമുട്ട  വാങ്ങാറുള്ളവരും കൂടി നിറം മാറിയ വിവരം പറഞ്ഞതോടെയാണ് ഷാഹുൽ ഹമീദിന് ആശങ്ക ഉടലെടുത്തത്.

കോഴിമുട്ടയുടെ ഉള്ളിലെ നിറം മാറ്റത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നിന്നും കേട്ടറിഞ്ഞ അറിവുകൾക്ക് ആധികാരികത ഇല്ലാതിരുന്നതിനാൽ ദിനംപ്രതി ലഭിക്കുന്ന നിറം മാറിയുള്ള മുട്ടകൾ  എന്തു ചെയ്യുമെന്ന ചോദ്യം ബാക്കിയായി. 25 കോഴികൾ ഷാഹുൽ ഹമീദിന്റെ വീട്ടിലുണ്ട്. നാടൻകോഴി, കരിങ്കോഴി, ഗിരിരാജൻ എന്നിങ്ങനെ മൂന്ന് തരം കോഴികളാണ് ഉള്ളത്. ഇതിൽ 15 എണ്ണമാണ് മുട്ടയിടുന്നവ. ഗോതമ്പ്, അരി, തവിട് എന്നിവയും പച്ച ചീരയും ഇവക്ക് തീറ്റയായി നൽകാറുണ്ട്.

ഉള്ളിൽ നിറം മാറ്റം സംഭവിച്ച  5 – 6 മുട്ടകളാണ്  ഇപ്പോൾ ഒരു ദിവസം കോഴികൾ ഇടുന്നത്. അരിയും ഗോതമ്പും രണ്ട് ദിവസം വെള്ളത്തിലിട്ട്  നന്നായി കുതിർത്ത ശേഷം കോഴികൾക്ക് തീറ്റയായി തുടങ്ങിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ. പതിവിൽ നിന്നും മാറിയുള്ള ഇത്തരം തീറ്റപ്രയോഗമാണോ കോഴിമുട്ടയുടെ ഉള്ളിലെ നിറം മാറ്റത്തിനു കാരണമെന്ന് ഷാഹുൽ ഹമീദിന് സംശയമുണ്ട്. ഗിരിരാജൻ കോഴികളാണ് ഈ മുട്ടകൾ ഇടുന്നത്.

സംശയം ദൂരികരിക്കാനായി  കോഴിമുട്ടകളുമായി ഷാഹുൽ ഹമീദ് തളിക്കുളം വെറ്ററിനറി ആശുപത്രിയിലെത്തി. കോഴികളിലെ ജനിതക മാറ്റമോ, ഭക്ഷണം നൽകുന്നതിലെ വ്യതസ്തതയോ ആകാം ഇത്തരമൊരു പ്രതിഭാസത്തിന് കാരണമെന്ന് വെറ്ററിനറി ഡോ. പി.ടി. സന്തോഷ് പറഞ്ഞു. പ്രവാസിയായിരുന്ന ഷാഹുൽ ഹമീദ് 15 വർഷം മുൻപ് നാട്ടിലെത്തി കൈതക്കൽ സെന്ററിൽ ഓട്ടോ ഓടിക്കുകയാണിപ്പോൾ. കോഴികളുടെ പരിചരണം ഭാര്യ ഷെക്കീനക്കാണ്.

Tags: ThrissureggGiriraja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.