തിരുവനന്തപുരം: പുതിയ സംരംഭമായ ഇറച്ചി കടയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ബോബി ചെമ്മണ്ണൂര്‍ പൊതുനിരത്തില്‍ നടത്തിയ നടത്തിയ പ്രകടനത്തില്‍ നിയമനടപടി. കഴിഞ്ഞ ദിവസം കോഴിക്കോട് തുടങ്ങിയ ആധുനിക ഇറച്ചിക്കട ഉദ്ഘാടനത്തിനാണ് ജീപ്പിന് മുകളില്‍ കയറി ബോബി ചെമ്മണ്ണൂര്‍ അറവുകാരന്റെ വേഷത്തില്‍ എത്തിയത്. ബോബിയുടെ വാഹനയാത്ര മോട്ടോര്‍ വാഹന ചട്ടം ലംഘിച്ചെന്ന് പരാതി ഉയര്‍ന്നു. ഇതോടെ മോട്ടോര്‍ വാഹന വകുപ്പ് വാഹന ഉടമക്ക് നോട്ടീസ് നല്‍കാന്‍ നടപടി തുടങ്ങി. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഉടന്‍ വാഹന ഉടമക്ക് നോട്ടീസ് കൈമാറും. സംഭവ സമയം വാഹന മോടിച്ച ആള്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. അപകട കരമായ രീതിയില്‍ വാഹനം ഓടിച്ചതിനും ട്രാഫിക് നിയമം ലംഘിച്ചതിനുമാണ് നടപടി.
അതേസമയം, തനിക്കെതിരേ കേസെടുക്കണമെന്ന് ബോബിയും വീഡിയോയിലൂടെ ആവശ്യപ്പെട്ടു. കടയുടെ ഉദ്ഘാടനത്തിന്റേയും മാര്‍ക്കറ്റിംഗിന് വേണ്ടി ഒരു ചെറിയ വിനോദത്തിന് വേണ്ടി ചെയ്തതാണ്. ജീപ്പ് അലങ്കരിച്ച് ഇങ്ങനെ പലരും ചെയ്യുന്നത് കണ്ടിട്ടുണ്ട്, എന്തായാലും തനിക്ക്
എതിരെ കേസ് എടുക്കണം എന്ന് പലരും ആവശ്യം ഉയര്‍ത്തി. താന്‍ വലിയവന്‍ ആയതുകൊണ്ടാണ് കേസ് എടുക്കാത്തത് എന്ന് പലരും പറയുന്നു. നിയമത്തിന് മുന്നില്‍ അങ്ങനെ വ്യത്യാസമില്ലെന്നും കേസെടുക്കണമെന്നും ബോബി. എന്റെ ശിക്ഷകൊണ്ട് ഒരു മാതൃകയാകട്ടെ എന്നും ഇതിന്റെ പേരില്‍ വരുന്ന എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറണെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.
















