Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഇവിടെ ഉണരുന്നു ദേശസ്നേഹം’

കോഴിപ്പറമ്പ് നാരായണമേനോന്‍ 'ചെറുതുരുത്തിയുടെ വള്ളത്തോള്‍' മാത്രമായിരുന്നില്ല, സ്വാഭിമാനമുണര്‍ത്തിയ നിയോ ക്ലാസിക് കവി കൂടിയായാണ് കേരളക്കര നെഞ്ചേറ്റിയത്.

ശ്യാം കാങ്കാലില്‍byശ്യാം കാങ്കാലില്‍
Jul 7, 2022, 08:45 am IST
inKerala

മഹാകവി വള്ളത്തോള്‍ കേരളത്തിന്റെ ദേശീയ കവിയായി അംഗീകരിക്കപ്പെടേണ്ടതാണെന്ന സാഹിത്യലോകത്തിന്റെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. സര്‍ക്കാരും സംവിധാനങ്ങളും പുറംതിരിഞ്ഞുനിന്നാലും വള്ളത്തോള്‍ കവിതകളിലെ ദേശീയ സ്വാഭിമാനം ആ പേര് ഹിമാലയത്തോളം ഉയരത്തിലെത്തിച്ചു. തമിഴകത്ത് സുബ്രഹ്മണ്യഭാരതിക്ക് കിട്ടിയ അംഗീകാരം മഹാകവി വള്ളത്തോളിന് കേരളത്തില്‍ ഇനിയും ലഭിക്കാത്തത് ‘ഇതു കേരളമാണ്’ എന്ന് താക്കീത് നല്കുന്നവരുടെ ദേശവിരുദ്ധ ദുരഭിമാനം കൊണ്ടുകൂടിയാവണം. കേരളമെന്ന് കേട്ടാല്‍ തിളയ്‌ക്കണം ചോര ഞരമ്പുകളില്‍ എന്ന് പാടിയ മഹാകവിയാണ് അവഗണിക്കപ്പെടുന്നത്.

കോഴിപ്പറമ്പ് നാരായണമേനോന്‍ ‘ചെറുതുരുത്തിയുടെ വള്ളത്തോള്‍’ മാത്രമായിരുന്നില്ല, സ്വാഭിമാനമുണര്‍ത്തിയ നിയോ ക്ലാസിക് കവി കൂടിയായാണ് കേരളക്കര നെഞ്ചേറ്റിയത്. വള്ളത്തോള്‍ സ്ഥാപിച്ച കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഗുരുകുലം, ചെറുതുരുത്തിയിലെ കലാമണ്ഡലം പോലും ഇന്ന് രാഷ്‌ട്രീയ താല്‍പ്പര്യങ്ങളുടെ യുദ്ധക്കളമായി. എന്നിട്ടും ഇന്നും ചെറുതുരുത്തിയിലെ സമാധി സ്ഥലത്ത് വള്ളത്തോളിന്റെ പുകള്‍പെറ്റ വരികളില്‍ ഉയര്‍ന്ന മരിക്കാത്ത ദേശസ്നേഹം ഉണര്‍ന്നിരിപ്പുണ്ട്. ഗുരുനാഥനായ ഗാന്ധിജിയായിരുന്നു വള്ളത്തോളിനെ ദേശീയ ഗീതങ്ങളിലേക്ക് കൂടുതല്‍ ചേര്‍ത്തു നി

ര്‍ത്തിയത്.

പോരാ പോരാ നാളില്‍ നാളില്‍ ദൂര ദൂരമുയരട്ടെ

ഭാരതക്ഷ്മാ ദേവിയുടെ തൃപ്പതാകകള്‍..

നമ്മള്‍ നൂറ്റ ആ നൂലുകൊണ്ട്  

നമ്മള്‍ നെയ്ത വസ്ത്രം കൊണ്ട്

നിര്‍മ്മിതം ഇതനീതിക്കൊരന്ത്യാവരണം…

ഈ വരികള്‍ കേരളത്തിലെ ഓരോ സ്വാതന്ത്ര്യസമര ഭടന്മാര്‍ക്കും അക്കാലത്ത് ആവേശമായി. ദേശസ്‌നേഹത്തിന്റെ വൈകാരികമായ ഹൃദയതലത്തിലൂടെ കൗതുകം നിറച്ച സ്വീകാര്യത വള്ളത്തോള്‍ കവിതകള്‍ക്കുണ്ടായിരുന്നു. കവിതയില്‍ മാത്രമല്ല പ്രവൃത്തിയിലും ദേശീയ പ്രസ്ഥാനങ്ങളോട് ചേര്‍ന്നു നിന്ന വള്ളത്തോള്‍ അയിത്തോച്ചാടനത്തിനും സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി നിലകൊണ്ടു. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങളില്‍ പങ്കെടുത്തു.  

വെയില്‍സ് രാജകുമാരന്‍ വച്ചു നീട്ടിയ പട്ടും വളയും അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം നിരസിച്ച് വിപ്ലവകാരിയായി. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യം അമ്മയുടെ ദാസ്യവിമുക്തിയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു. വള്ളത്തോള്‍ കവിതകള്‍ ദേശത്തിന്റെ കവിതകളാവുന്നത് അങ്ങനെയാണ്. നാടെത്ര പുറംതിരിഞ്ഞുനിന്നാലും അത് ഇവിടെ അലയടിച്ചുകൊണ്ടിരിക്കും. ‘ഭാരതമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം’

Tags: poetvallathol
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

Varadyam

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

തിന്മകൾക്കെതിരെ കവിതയെ ആയുധമാക്കി: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.