Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

എകെജി സെന്ററിലെ ജിഹാദി സൗഹൃദം

ജിഹാദി സംഘടനാ നേതാക്കളുടെ എകെജി സെന്റര്‍ സന്ദര്‍ശനത്തെ സിപിഎമ്മും മുഖ്യമന്ത്രി പിണറായിയും 'തള്ളിപ്പറയുമ്പോള്‍' പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും മൗനം പാലിക്കുകയാണ്. അവര്‍ക്ക് പറയാനുള്ളത് മറ്റൊരു കഥയായിരിക്കും എന്ന കാര്യം ഉറപ്പാണ്. തങ്ങള്‍ വലിഞ്ഞുകേറി വന്നതല്ലെന്നും, സിപിഎം നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് പാര്‍ട്ടി ആസ്ഥാനം സന്ദര്‍ശിച്ചതെന്നുമാണ് എസ്ഡിപിഐയ്‌ക്ക് പറയാനുണ്ടാവുക

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 7, 2022, 05:00 am IST
inEditorial

ഇസ്ലാമിക തീവ്രവാദ സംഘടനകളായ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും നേതാക്കള്‍ സിപിഎം ആസ്ഥാനമായ തിരുവനന്തപുരത്തെ എകെജി സെന്റര്‍ സന്ദര്‍ശിച്ച സംഭവം ഇരുകൂട്ടരുടെയും ആഗ്രഹത്തിന് വിരുദ്ധമായാണ് വലിയ വിവാദമായി വളര്‍ന്നത്. എകെജി സെന്ററിനു നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് സിപിഎമ്മിനോട് ഐക്യം പ്രഖ്യാപിക്കാനാണ് ജിഹാദി സംഘടനകളുടെ നേതാക്കള്‍ പാര്‍ട്ടി ആസ്ഥാനം സന്ദര്‍ശിച്ചത്. തങ്ങളുടെ പ്രമുഖ നേതാക്കള്‍ എകെജി സെന്റര്‍ സന്ദര്‍ശിച്ച ശേഷം മടങ്ങുന്നതിന്റെ ദൃശ്യം എസ്ഡിപിഐ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് അപ്രതീക്ഷിതമായ വിവാദം പൊട്ടിപ്പുറപ്പെട്ടത്. പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നിട്ടും പോപ്പുലര്‍ ഫ്രണ്ടുമായും എസ്ഡിപിഐയുമായും സിപിഎം തുടരുന്ന സുദൃഢമായ ബന്ധം വെളിച്ചത്തായത് സ്വാഭാവികമായും സിപിഎമ്മിനെയും ഇടതുമുന്നണി സര്‍ക്കാരിനെയും വെട്ടിലാക്കി. നിയമസഭയിലും ഈ ഇടതു-ജിഹാദി ബന്ധത്തിനെതിരെ ചോദ്യങ്ങളുയര്‍ന്നപ്പോള്‍ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിക്കാന്‍ നിര്‍ബന്ധിതരായി. എസ്ഡിപിഐ നേതാക്കളുമായി എകെജി സെന്ററില്‍ ചര്‍ച്ച നടത്തിയെന്നു പറയുന്നത് ആശയക്കുഴപ്പമുണ്ടാക്കാനാണെന്ന് സിപിഎം പറഞ്ഞതും, കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവിച്ചതും ജനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല.

ജിഹാദി സംഘടനാ നേതാക്കളുടെ എകെജി സെന്റര്‍ സന്ദര്‍ശനത്തെ സിപിഎമ്മും മുഖ്യമന്ത്രി പിണറായിയും ‘തള്ളിപ്പറയുമ്പോള്‍’ പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും മൗനം പാലിക്കുകയാണ്. അവര്‍ക്ക് പറയാനുള്ളത് മറ്റൊരു കഥയായിരിക്കും എന്ന കാര്യം ഉറപ്പാണ്. തങ്ങള്‍ വലിഞ്ഞുകേറി വന്നതല്ലെന്നും, സിപിഎം നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടുംകൂടിയാണ് പാര്‍ട്ടി ആസ്ഥാനം സന്ദര്‍ശിച്ചതെന്നുമാണ് എസ്ഡിപിഐയ്‌ക്ക് പറയാനുണ്ടാവുക. സിപിഎം നേതാക്കളുമായി ചര്‍ച്ചകളും നടത്തിയിട്ടുണ്ടാവും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നിട്ടുള്ളതെന്ന് പറയാതെ നിശ്ശബ്ദത പാലിക്കാന്‍ സിപിഎം നേതാക്കള്‍ ജിഹാദി നേതാക്കളോട് നിര്‍ദ്ദേശിച്ചിരിക്കാനാണ് എല്ലാ സാധ്യതയും. ഇത്തരം കള്ളക്കളിയിലൂടെയാണ് ഇവരുടെ ബന്ധങ്ങള്‍ തുടര്‍ന്നുപോകുന്നത്. മതഭ്രാന്തുകൊണ്ട് പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന അരുംകൊലകളില്‍ പോലീസ് ശക്തമായ നടപടികളെടുക്കാത്തതും, ആലപ്പുഴയിലേതുപോലെ കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ അവസരം നല്‍കുന്നതുമൊക്കെ പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ്. ഇതിന് മറയിടാന്‍ ചില നാടകങ്ങളും അരങ്ങേറാറുണ്ട്.  ഇടതു സര്‍ക്കാര്‍ തങ്ങളെ വേട്ടയാടുകയാണെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചതും, സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റ് സമരം നടത്തുന്നതുമൊക്കെ ഇതിലുള്‍പ്പെടുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇതൊക്കെ മതിയാവുമെന്നാണ് സിപിഎം കരുതുന്നത്.

എറണാകുളം മഹരാജാസ് കോളജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ ജിഹാദികള്‍ അരുംകൊല ചെയ്തതിന്റെ ഓര്‍മദിനത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ എകെജി സെന്ററില്‍ സൗഹൃദ സന്ദര്‍ശനത്തിനും ഐക്യപ്രഖ്യാപനത്തിനും എത്തിയത്. അഭിമന്യുവിന്റെ പേരില്‍ കോടികളുടെ ഫണ്ട് പിരിക്കാന്‍ കാണിച്ച ഉത്സാഹം കേസന്വേഷണത്തില്‍ ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. രക്തസാക്ഷികളുടെ ഓര്‍മകള്‍പോലും ജിഹാദി രാഷ്‌ട്രീയത്തിന് സിപിഎം അടിയറവയ്‌ക്കുന്നതാണ് എകെജി സെന്ററിലെ വിവാദ സന്ദര്‍ശനം സാക്ഷ്യപ്പെടുത്തുന്നത്. എകെജി സെന്ററിനെതിരെ നടന്ന ‘ബോംബാക്രമണ’ത്തിലും ഒരു ജിഹാദി കണക്ഷനുണ്ടോ? തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു ഭരണാധികാരി അകപ്പെട്ടിരിക്കുന്ന വിവാദങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ജിഹാദികള്‍ ഏറ്റെടുത്ത ദൗത്യമായിരിക്കുമോ ഇത്? പിണറായി വിജയനെ പ്രതിസന്ധികളില്‍ നിന്ന് രക്ഷിച്ചുകൊണ്ടിരിക്കുന്നതായി പി.സി. ജോര്‍ജ് പറയുന്ന നിഴല്‍ മുഖ്യമന്ത്രിയുടെ അജ്ഞാത കരങ്ങള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ? ഈ ദിശയിലും അന്വേഷണം നടക്കേണ്ടിയിരിക്കുന്നു. സ്വന്തം അധികാര പരിധിയില്‍ മതസൗഹാര്‍ദ്ദം ഉറപ്പാക്കണമെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന് തോന്നിയാലും, അത് ഇസ്ലാമിക തീവ്രവാദികള്‍ക്ക് ഇഷ്ടമല്ലെന്നു വരികില്‍ ആ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്ന സര്‍ക്കാരിനാണല്ലോ സിപിഎം നേതൃത്വം നല്‍കുന്നത്. ഇങ്ങനെയൊരു സ്ഥിതിവിശേഷത്തില്‍ എകെജി സെന്റര്‍ ഇസ്ലാമിക തീവ്രവാദികളെ വരവേല്‍ക്കുന്നതില്‍ അതിശയോക്തിയില്ല.

Tags: പോപ്പുലര്‍ ഫ്രണ്ട്sdpiഎ കെ ജിAKG Centre
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.