Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു, പാലക്കാട് തങ്കം ആശുപത്രിക്കെതിരെ വീണ്ടും പരാതി; അനസ്തേഷ്യ നല്‍കുന്നതില്‍ പിഴവ് സംഭവിച്ചെന്ന് ആരോപണം

യാതൊരു പ്രശ്നവുമില്ലാതെ ശസ്ത്രക്രിയയ്‌ക്ക് വിധേയായ ആള്‍ മരിച്ചത് ചികിത്സയിലെ പിഴവാണ്. അന്നനാളത്തിലൂടെ ട്യൂബ് ഇറക്കരുതെന്ന് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അനുമതിയില്ലാതെ ട്യൂബിറക്കിയെന്ന് കുടുംബം ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2022, 09:46 am IST
inKerala

പാലക്കാട് : പ്രസവത്തെ തുടര്‍ന്ന് അമ്മയും നവജാത ശിശുവും മരിച്ചതിന് പിന്നാലെ പാലക്കാട് തങ്കം ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ മറ്റൊരു മരണം കൂടി സംഭവിച്ചതായി പരാതി. കോങ്ങാട് ചെറായ പ്ലാപറമ്പില്‍ ഹരിദാസന്റെ മകള്‍ കാര്‍ത്തിക (27) ശസ്ത്രക്രിയയ്‌ക്കിടെ മരിച്ചതായാണ് പരാതി. 

കാലിലെ ശസ്ത്രക്രിയയ്‌ക്കായാണ് കാര്‍ത്തികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇതിനായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെരാത്രി ഒമ്പത് മണിയോടെ യുവതി മരണം അടയുകയായിരുന്നു. ചികിത്സാ പിഴവ് സംഭവിച്ചെന്നും മരണവിവരം ആശുപത്രി അധികൃതര്‍ അറിയിക്കാതെ ബോധപൂര്‍വ്വം മറച്ചുവച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു.  

അനസ്‌തേഷ്യ നല്‍കുന്നതിനിടയില്‍ സംഭവിച്ച പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരിച്ച കാര്‍ത്തികയ്‌ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മരണ വിവരം ഒളിപ്പിച്ചുവെന്നും ആരോപിച്ചാണ് കാര്‍ത്തികയുടെ കുടുംബം പറയുന്നത്. എന്നാല്‍ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.  

ചെറുപ്പത്തില്‍ പോളിയോ ബാധിച്ച യുവതിയ്‌ക്ക് കാലിന് സ്വാധീനക്കുറവുണ്ടായിരുന്നു. ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കാനാവുമെന്ന് തങ്കം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കാര്‍ത്തികയുടെ കുടുംബത്തിന് ഉറപ്പ് നല്‍കി. ഇതനുസരിച്ച് കഴിഞ്ഞ ശനിയാഴ്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ യുവതി മരണമടയുകയായിരുന്നു.  

അന്നനാളത്തിലൂടെ ട്യൂബ് ഇറക്കരുതെന്ന് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അനുമതിയില്ലാതെ ട്യൂബിറക്കിയെന്ന് കുടുംബം ആരോപിച്ചു. യാതൊരു പ്രശ്നവുമില്ലാതെ ശസ്ത്രക്രിയയ്‌ക്ക് വിധേയായ ആള്‍ മരിച്ചത് ചികിത്സയിലെ പിഴവാണ്. സത്യം തങ്ങള്‍ക്ക് അറിയണമെന്നും, നീതിക്കായി നിയമപരമായി മുന്നോട്ട് പോവുമെന്നും ബന്ധുക്കള്‍ പറഞ്ഞു.  

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തോടെ ആശുപത്രി അധികൃതര്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. സംഭവത്തില്‍ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തു.

പ്രസവത്തിനിടെ നവജാത ശിശുവും, പിറ്റേന്ന് അമ്മയും മരിക്കുകയും ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണം നിലനില്‍ക്കേയാണ് ചികിത്സാ പിഴനിനെ തുടര്‍ന്ന് വീണ്ടും മരണം സംഭവിച്ചതായി ആരോപണം ഉയരുന്നത്. അതേസമയം അമ്മയും കുഞ്ഞും മരിച്ചതില്‍ തങ്കം ആശുപത്രിക്ക് വീഴ്ച പറ്റിയതായി യുജവജന കമ്മിഷന്റെ പ്രാഥമിക കണ്ടെത്തി. അടിയന്തര സാഹചര്യത്തില്‍ ഡ്യൂട്ടി ഡോക്ടറുടെ  സേവനം ലഭിച്ചില്ലെന്നും ഗര്‍ഭപാത്രം നീക്കിയതും അമിത രക്തസ്രാവവും വൈകിയാണ് ബന്ധുക്കളെ അറിയിച്ചത് എന്നുമാണ് യുവജന കമ്മിഷന്റെ കണ്ടെത്തല്‍. സംഭവത്തില്‍, ചികിത്സാ പിഴവിന് മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Tags: womenhospitaldeathപാലക്കാട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.