കുമ്പള: വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെ വീണ് പരിക്കേറ്റയാൾ മരിച്ചു . കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ ദണ്ഡഗോളി മഞ്ഞളപ്പടുപ്പിലെ ജയേന്ദ്ര (54) ആണ് മരിച്ചത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം.
ജോലിക്ക് പോയിരുന്ന കുടുംബാംഗങ്ങൾ വൈകുന്നേരത്തോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ജയേന്ദ്രയെ ഗുരുതരാവസ്ഥയിൽ നിലത്തു വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കളും അയൽവാസികളും ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കുമ്പള പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
















