Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭാഗ്യനഗറില്‍ പ്രഖ്യാപിച്ച രാഷ്‌ട്രീയ മഹാദൗത്യം

നിര്‍വാഹക സമിതിയോഗത്തില്‍ അവതരിപ്പിച്ച 'മിഷന്‍ ദക്ഷിണേന്ത്യ-2024' എന്ന പ്രവര്‍ത്തന പദ്ധതി പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും നരേന്ദ്ര മോദിയും തന്നെയാണ് അധികാരത്തില്‍ വരികയെന്ന് ഉറപ്പാണ്. ഈ സാഹചര്യം ഒഴിവാകണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ഇത് സമ്മതിക്കും. ഉത്തര്‍പ്രദേശിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് വിജയവും, മഹാരാഷ്‌ട്രയില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതും ഇതിന്റെ വ്യക്തമായ സൂചനകളാണ്. ഇതോടൊപ്പം മറ്റൊരു ലക്ഷ്യവും ബിജെപിക്കുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2022, 07:00 am IST
inEditorial

ഹൈദരാബാദില്‍ രണ്ട് ദിവസങ്ങളിലായി ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലെ ചര്‍ച്ചകളും, പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗവും ദേശീയ രാഷ്‌ട്രീയത്തിന് പുതിയ ദിശാബോധം നല്‍കുന്നതാണ്. അടുത്ത നാല്‍പത് വര്‍ഷം രാജ്യം ഭരിക്കുക ബിജെപി തന്നെയായിരിക്കുമെന്ന് രാഷ്‌ട്രീയ പ്രമേയം അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രഖ്യാപനം പാര്‍ട്ടി നേതൃത്വത്തിനൊന്നടങ്കം പുതിയൊരു ആവേശം പകര്‍ന്നു നല്‍കിയിരിക്കുകയാണ്. ഇപ്പോള്‍ ഭാരതത്തിലെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയാണ് ബിജെപി. ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ സമീപകാലത്തൊന്നും മറ്റേതെങ്കിലും രാഷ്‌ട്രീയപാര്‍ട്ടിക്ക് കഴിയുമെന്നു തോന്നുന്നില്ല. കേന്ദ്രത്തിലും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും അധികാരത്തിലുള്ളത് ബിജെപി-എന്‍ഡിഎ സര്‍ക്കാരുകളാണ്. ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ തന്നെ പത്തൊന്‍പത് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് നാല് പതിറ്റാണ്ടുകാലം ബിജെപി അധികാരത്തില്‍ തുടരുമെന്ന അമിത്ഷായുടെ പ്രഖ്യാപനത്തിന്റെ ചരിത്രപരമായ പ്രസക്തി മനസ്സിലാക്കേണ്ടത്. തികഞ്ഞ ആത്മവിശ്വാസത്തോടെ ഇങ്ങനെ പറയാന്‍ കഴിയുന്ന മറ്റൊരു പാര്‍ട്ടിയും നേതാവും ഇല്ല.

നിര്‍വാഹക സമിതിയോഗത്തില്‍ അവതരിപ്പിച്ച ‘മിഷന്‍ ദക്ഷിണേന്ത്യ-2024’  എന്ന പ്രവര്‍ത്തന പദ്ധതി പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും നരേന്ദ്ര മോദിയും തന്നെയാണ് അധികാരത്തില്‍ വരികയെന്ന് ഉറപ്പാണ്. ഈ സാഹചര്യം ഒഴിവാകണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ഇത് സമ്മതിക്കും. ഉത്തര്‍പ്രദേശിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് വിജയവും, മഹാരാഷ്‌ട്രയില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതും ഇതിന്റെ വ്യക്തമായ സൂചനകളാണ്. ഇതോടൊപ്പം മറ്റൊരു ലക്ഷ്യവും ബിജെപിക്കുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരിക എന്നുള്ളതാണ് അത്. ദേശീയ നിര്‍വാഹക സമിതി തെലങ്കാനയില്‍ ചേരാന്‍ തീരുമാനിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ഇപ്പോള്‍ കര്‍ണാടകയിലും പുതുച്ചേരിയിലും മാത്രമാണ് ബിജെപി സര്‍ക്കാരുകള്‍ അധികാരത്തിലുള്ളത്. തെലങ്കാനയിലും തമിഴ്‌നാട്ടിലും ആദ്യം മുഖ്യപ്രതിപക്ഷമായും തുടര്‍ന്ന് ഭരണപക്ഷമായും മാറുകയെന്ന തന്ത്രത്തിനാണ് ബിജെപി രൂപം നല്‍കിയിരിക്കുന്നത്. കുടുംബവാഴ്ച നിലനില്‍ക്കുന്ന തെലങ്കാനയില്‍ ഇപ്പോള്‍ തന്നെ ബിജെപി അനുകൂല തരംഗം പ്രകടമാണ്. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം രാഷ്‌ട്രീയ പ്രതിയോഗികളെ ഞെട്ടിക്കുകയുണ്ടായി. ഇതിന്റെ അസ്വസ്ഥതയിലാണ്  മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിപക്ഷത്തിന്റെ റോള്‍ ഇപ്പോള്‍തന്നെ ബിജെപിക്കാണ്. കേരളത്തില്‍ ഭരണത്തില്‍ എത്തുകയെന്നതും മിഷന്‍ ദക്ഷിണേന്ത്യയുടെ ഭാഗമാണ്.

ദേശീയ നിര്‍വാഹക സമിതിയോഗത്തിന്റെ സമാപന പരിപാടിയില്‍ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം ബിജെപിക്ക് ശരിയായ മാര്‍ഗദര്‍ശനം നല്‍കുന്നതാണ്. കാലങ്ങള്‍ അധികാരത്തില്‍ തുടര്‍ന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സംഭവിച്ച അപചയം ബിജെപി പ്രവര്‍ത്തകര്‍ കണ്ടുപഠിക്കണമെന്നും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുഴുവന്‍ ജനവിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെല്ലാന്‍ സ്‌നേഹ യാത്രകള്‍ സംഘടിപ്പിക്കണമെന്നുമുള്ള നിര്‍ദേശങ്ങളാണ് മോദി മുന്നോട്ടുവച്ചത്. കേരളത്തിലും തെലങ്കാനയിലും പശ്ചിമബംഗാളിലുമൊക്കെ ഭരിക്കുന്നവരുടെ ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടുതന്നെ പ്രവര്‍ത്തിക്കുന്ന ബിജെപി പ്രവര്‍ത്തകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഏതെങ്കിലും ഒരു ജനവിഭാഗത്തെ പ്രീണിപ്പിക്കുന്നതല്ല, എല്ലാവര്‍ക്കും സംതൃപ്തി നല്‍കുന്ന ഭരണമാണ് ബിജെപിയുടേതെന്നും, പ്രതിപക്ഷ പാര്‍ട്ടികളുടെ കുടുംബാധിപത്യ രാഷ്‌ട്രീയവും ജാതിമത പ്രീണനവും ഇനിയുള്ള കാലം അതിജീവിക്കില്ലെന്നും, വിദ്വേഷമാണ് ഇക്കൂട്ടരുടെ മുഖമുദ്രയെന്നും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ബിജെപിയുടെ വളര്‍ച്ച പരമാവധിയായെന്ന് സമാശ്വസിക്കുന്ന ചിലരുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും ബിജെപി നേടുന്ന വിജയങ്ങള്‍ ഇക്കൂട്ടരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയാണ്. ബിജെപിയുടെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കപ്പെട്ടിരുന്ന മതന്യൂനപക്ഷ വിഭാഗങ്ങള്‍ പോലും സത്യം തിരിച്ചറിഞ്ഞ് പാര്‍ട്ടിയോട് ഐക്യം പ്രഖ്യാപിക്കുന്ന കാഴ്ചയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തര്‍പ്രദേശിലുമൊക്കെ കാണുന്നത്. ഇത്തരം സമകാലീന രാഷ്‌ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ പിടിച്ച കണ്ണാടിയായിരുന്നു ഹൈദരാബാദ് എന്ന ഭാഗ്യനഗറില്‍ സമാപിച്ച ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം.

Tags: narendramodimodibjpAmith sha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)
India

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Dubai : PM Narendra Modi With Prime Minister of Italy Giorgia Meloni during the COP-28 in Dubai on Friday, December 01, 2023. (Photo: IANS/@Giorgia Meloni)
World

നിങ്ങളുടെ ദയയുള്ള വാക്കുകൾക്കും സൗഹൃദത്തിനും നന്ദി : പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന സന്ദേശത്തിന് ജോർജിയ മെലോണി മറുപടി നൽകി

യുഎസ് അംബാസഡർ സെർജിയോ ഗോർ(ഇടത്ത്)
India

“…ട്രംപ് കൂടിക്കാഴ്ച നടത്തേണ്ട 35 പേരുടെ പട്ടികയിൽ പ്രധാനമന്ത്രി മോദി ഒന്നാമതുണ്ടാകും,”- യുഎസ് അംബാസഡർ സെർജിയോ ഗോർ

India

രാജ്യത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ മോദി എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു:ബംഗാളി നടി ഇന്ദ്രാണി ഹല്‍ദര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.