തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകര്‍ക്ക് സര്‍ക്കാര്‍ 3000 രൂപ വീതം പ്രതിമാസ സ്റ്റൈപ്പന്‍ഡ് അനുവദിച്ചു. 30 വയസില്‍ കൂടാത്ത, ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള അഭിഭാഷകര്‍ക്കാണ് സ്റ്റൈപ്പന്‍ഡ് നല്‍കുക. ബാറിലെ സേവന കാലം മൂന്ന് വര്‍ഷത്തില്‍ അധികരിക്കരുത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് വാര്‍ഷിക വരുമാന പരിധി ബാധകമല്ല.
അഭിഭാഷക ക്ഷേമനിധിയില്‍ നിന്ന് ജൂനിയര്‍ അഭിഭാഷകര്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്‍ഡ് നല്കാന് ബാര്‍ കൗണ്‍സില്‍ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിരുന്നു. അഭിഭാഷക ക്ഷേമനിധി നിയമപ്രകാരം രൂപം നല്‍കിയതാണ് ക്ഷേമനിധി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെയാണ് തുക നല്‍കുക. ഇതു പ്രകാരം അഭിഭാഷക ക്ഷേമനിധി ട്രസ്റ്റി കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: