Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

യോഗയെ കൂടുതല്‍ ജനകീയമാക്കാം; ലോകമെങ്ങും ഇന്നു യോഗ ദിനം; മോദി മൈസൂരുവില്‍ പങ്കെടുക്കും

എട്ടാമത് അന്താരാഷ്‌ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഇന്ന് മൈസൂരു പാലസ് ഗ്രൗണ്ടിലെ യോഗ പ്രകടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാവിലെ 6.30നു പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പരിപാടിയില്‍ ആയിരങ്ങളുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2022, 08:45 am IST
inIndia

ന്യൂദല്‍ഹി: ഭാരതം ലോകത്തിനു സംഭാവന ചെയ്ത അമൂല്യ വരദാനങ്ങളിലൊന്നായ യോഗ ഇന്നു മുഴുവന്‍ രാജ്യങ്ങളിലും നിറയും. അന്താരാഷ്‌ട്ര യോഗ ദിനമായ ഇന്ന് എല്ലാ രാജ്യങ്ങളിലും യോഗാചരണം നടക്കും. ‘മനുഷ്യത്വത്തിനായി യോഗ’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

എട്ടാമത് അന്താരാഷ്‌ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഇന്ന് മൈസൂരു പാലസ് ഗ്രൗണ്ടിലെ യോഗ പ്രകടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാവിലെ 6.30നു പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പരിപാടിയില്‍ ആയിരങ്ങളുണ്ടാകും. ആസാദി കാ അമൃത് മഹോത്സവത്തെ എട്ടാം യോഗ ദിനാഘോഷങ്ങളുമായി സംയോജിപ്പിച്ചുള്ള മൈസൂരുവിലെ പ്രധാനമന്ത്രിയുടെ യോഗ പ്രകടനത്തോടൊപ്പം 75 കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ രാജ്യത്തെ 75 സ്ഥലങ്ങളില്‍ യോഗ പ്രകടനങ്ങളുണ്ട്. വിവിധ വിദ്യാഭ്യാസ, സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക, മത, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും മറ്റു പൗര സമൂഹ സംഘടനകളും കോടിക്കണക്കിനു ജനങ്ങളും പങ്കെടുക്കുന്ന യോഗ പ്രദര്‍ശനങ്ങള്‍ രാജ്യത്തുടനീളമുണ്ട്.

ആഭ്യന്തര മന്ത്രി അമിത് ഷാ നാസിക് ജ്യോതിര്‍ലിംഗ ത്രൈംബകേശ്വര ക്ഷേത്ര സമുച്ചയത്തിലും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ദല്‍ഹി പുരാനകിലയിലും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കെ നടയിലും യോഗ ദിനാചരണത്തില്‍ പങ്കെടുക്കും.

ഐക്യരാഷ്‌ട്ര സംഘടനയും 79 രാജ്യങ്ങളും വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകളും ചേര്‍ന്നു ദേശീയ അതിര്‍ത്തികളെ മറികടക്കുന്ന യോഗയുടെ ഏകീകൃത ശക്തി വ്യക്തമാക്കുന്ന ‘ഗാര്‍ഡിയന്‍ യോഗ റിങ്’ എന്ന പുതുമയേറിയ പരിപാടിയുടെ ഭാഗമാണ് മൈസൂരുവിലെ പ്രധാനമന്ത്രിയുടെ യോഗ പരിപാടി. ഗാര്‍ഡിയന്‍ റിങ്ങിന്റെ തുടക്കം ജപ്പാനില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നിനാണ്. ഇന്ത്യന്‍ സമയം രാത്രി 10ന് അമേരിക്കയിലും കാനഡയിലുമുള്ള യോഗ പരിപാടികളോടെയാണു സമാപനം.  

പ്രധാനമന്ത്രിയുടെ പരിപാടി രാവിലെ 6.30 മുതല്‍ ഡിഡി തത്സമയം സംപ്രേഷണം ചെയ്യും. ലോകത്തിനാകെ ഐക്യത്തിന്റെയും സദ്ഭാവനയുടെയും സന്ദേശം പകരുന്നതാകും യോഗദിനമെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2015 ജൂണ്‍ 21 മുതലാണ് അന്താരാഷ്‌ട്ര യോഗ ദിനാചരണം ആരംഭിച്ചത്.  

യോഗയെ കൂടുതല്‍  ജനകീയമാക്കാം: മോദി

ഇന്നത്തെ യോഗ ദിനംവിജയിപ്പിക്കാനും യോഗയെ കൂടുതല്‍ ജനകീയമാക്കാനും പ്രധാനമന്ത്രി  നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍ഥിച്ചു.’യോഗ മാനവികതയ്‌ക്ക്’ എന്ന പ്രമേയത്തിലൂന്നിയ ഈ യോഗ ദിനം വിജയകരമാക്കുകയും യോഗയെ കൂടുതല്‍ ജനകീയമാക്കുകയും ചെയ്യാം, അദ്ദേഹം ട്വീറ്റ് ചെയ്തു.

Tags: indianarendramodimodiയോഗംയോഗാദിനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

India

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.