തിരുവനന്തപുരം: ബിജെപി മുന്‍ ദേശീയ നിര്‍വാഹക സമിതി അംഗവും ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകയുമായിരുന്ന ഡോ.റെയ്ച്ചല്‍ മത്തായി അന്തരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രി, വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ ആശുപത്രി എന്നിവിടങ്ങളില്‍ സൂപ്രണ്ടായി ജോലി നോക്കിയിരുന്നു. സ്ത്രീകളുടെയും വയോധികരുടേയും പ്രശ്നങ്ങളില്‍ ഡോക്ടര്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു.
ഡോ.റെയ്ച്ചല്‍ മത്തായിയുടെ നിര്യാണത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് അനുശോചിച്ചു. റെയ്ച്ചല്‍ മത്തായിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കുചേരുന്നതായും സുരേന്ദ്രന് പറഞ്ഞു.
1925 നവംബര്‍ 23ന് അടൂരിലെ പ്രസിദ്ധമായ നെല്ലിമൂട്ടില്‍ തടവാട്ടില്‍ എന്‍.പി. മത്തായി മുതലാളിയുടെയും തങ്കമ്മയുടേയും മകളായി റെയ്ച്ചല്‍ ജനിച്ചു. 1986 ദല്‍ഹി ദേശീയ സമ്മേളനത്തിലെ പ്രമേയച്ചര്‍ച്ചയില്‍, റബ്ബറിന്റെ ഇറക്കുമതിക്കെതിരെ സംസാരിച്ചു കൊണ്ടാണ് ഡോ. റെയ്ച്ചല്‍ ദേശീയ ശ്രദ്ധ പിടിച്ചെടുത്തത്. പിന്നീട് പത്തുവര്‍ഷത്തിലധികം അവര്‍ ദേശീയ നിര്‍വാഹകസമിതി അംഗമായി പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: