Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചതുരാശ്രമങ്ങളിലൂടെ

' ബ്രഹ്മേ ചരതി ഇതി ബ്രഹ്മചര്യ' എന്നു വിഗ്രഹിക്കുമ്പോള്‍ ബ്രഹ്മത്തില്‍ ചരിക്കുന്നവന്‍ എന്നര്‍ത്ഥം കിട്ടുന്നു. ഇവിടെ ബ്രഹ്മത്തിന് ഈശ്വരനെന്നും പ്രകൃതിയെന്നും അര്‍ത്ഥമുണ്ട്. സത്യത്തില്‍ രണ്ടും ഒന്നു തന്നെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2022, 06:00 am IST
in Samskriti

നൂറു വര്‍ഷം ആയുസ്സുള്ള ഒരു വ്യക്തിക്ക് നാല് ജീവിതചര്യകളിലൂടെ കടന്നു പോകേണ്ടി വരും. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിങ്ങനെയുള്ള ചതുരാശ്രമങ്ങളിലൂടെ. ആയുസ്സ് നൂറെന്ന് സങ്കല്‍പ്പിച്ചാല്‍ 25 വയസ്സുവരെ കാലമാണ് ബ്രഹ്മചര്യം.  

‘ ബ്രഹ്മേ ചരതി ഇതി ബ്രഹ്മചര്യ’ എന്നു വിഗ്രഹിക്കുമ്പോള്‍ ബ്രഹ്മത്തില്‍ ചരിക്കുന്നവന്‍ എന്നര്‍ത്ഥം കിട്ടുന്നു. ഇവിടെ ബ്രഹ്മത്തിന് ഈശ്വരനെന്നും പ്രകൃതിയെന്നും അര്‍ത്ഥമുണ്ട്. സത്യത്തില്‍ രണ്ടും ഒന്നു തന്നെ.  

ബ്രഹ്മചര്യത്തില്‍ എപ്പോഴും ബ്രഹ്മത്തെക്കുറിച്ചായിരിക്കും ചിന്ത. ഗുരുമുഖത്തു നിന്ന്, ഗ്രന്ഥങ്ങളില്‍ നിന്ന്, അനുഭവങ്ങളില്‍ നിന്നെല്ലാം കിട്ടുന്ന ഈ വിജ്ഞാനമാണ് ഭാവിജീവിതത്തിലേക്ക് ബ്രഹമചാരിയെ പ്രാപ്തനാക്കുന്നത്. നീണ്ട 25 വര്‍ഷത്തോളം കിട്ടുന്ന സമയം മുഴുവന്‍ വിജ്ഞാനസമ്പാദനത്തിനായി ഉപയോഗിക്കുന്നു. ഒരു വിജ്ഞാനിക്ക് ഒരിക്കലും സംശയം തോന്നാന്‍ പാടില്ല. അതിനാല്‍ ഭാരതീയ പാരമ്പര്യത്തില്‍ പെട്ട എല്ലാ വിദ്യകളും ഒരു വിദ്യാര്‍ത്ഥി സ്വായത്തമാക്കണം. വേദോച്ചാരണം, മന്ത്രങ്ങള്‍, ഈശ്വരപൂജ, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍ എന്നിവയിലെ പാണ്ഡിത്യം, സംഗീതം, നൃത്തം, നാട്യം, ചിത്രരചന എന്നീ കലാസൃഷ്ടികള്‍ ജ്യോതിഷം, വൈദ്യം, തര്‍ക്കം തുടങ്ങിയ ശാസ്ത്രങ്ങള്‍ എന്നിങ്ങനെ അത് നീളുന്നു. ഇതെല്ലാം അഭ്യസിക്കേണ്ടത് ഗുരുമുഖത്തു നിന്നാണ്.  

ബ്രഹ്മചാരിയെന്നാല്‍ അവിവാഹിതനായിരിക്കണമെന്ന സങ്കല്പം നമുക്കിടയില്‍ പണ്ടേ തന്നെ കടന്നു കൂടിയതാണ്. യഥാര്‍ത്ഥത്തില്‍ ഇത് ബ്രഹ്മചര്യവുമായി ഒരു തരത്തിലും ബന്ധപ്പെടുന്നില്ല. ഗൃഹസ്ഥനും വാനപ്രസ്ഥിക്കും സംന്യാസിക്കുമെല്ലാം ഒരു പോലെ ബാധകമാണ് ബ്രഹ്മചര്യം. സാക്ഷാല്‍ പരബ്രഹമത്തെക്കുറിച്ചുള്ള ചിന്ത എന്നതാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്.  

ബ്രഹ്മചാരിയുടെ ധര്‍മം

സ്വാര്‍ത്ഥത്തിനോ അതോ സാമൂഹ്യ സേവനത്തിനോ നമ്മള്‍ വിജ്ഞാനം നേടുന്നത്? ഇന്ന് ഭിഷഗ്വരന്മാര്‍ കണക്കു പറഞ്ഞാണ് കാശു വാങ്ങിയാണ് ചികിത്സിക്കുന്നത്. എന്നാല്‍ പുരാതന ഭാരതത്തില്‍ വിജ്ഞാനം വിറ്റു കാശാക്കിയിരുന്നില്ല. ഭക്ഷ്യവസ്തുക്കളും വില്‍പ്പനയ്‌ക്കു വെയ്‌ക്കാറില്ല. അങ്ങനെ രാഷ്‌ട്രീയവും സാമൂഹികവും ഗാര്‍ഹികവുമായ ഏത് അടിയന്തരാവസ്ഥയെയും നേരിടാനുള്ള വിജ്ഞാനം ഏതു ബ്രഹ്മചാരിയും നേടിയിരുന്നു. ജീവിതത്തിന്റെ പല തുറകളിലായി പ്രയോഗിക്കേണ്ടി വരുന്ന വിജ്ഞാനം ഓരോ വിദ്യാര്‍ത്ഥിയും ഹൃദിസ്ഥമാക്കിയിരിക്കും. സാമൂഹ്യജീവിതത്തിനാവശ്യമായ എല്ലാ യോഗ്യതയും അവര്‍ക്കുണ്ടായിരിക്കും.

ബ്രഹ്മചാരി ജപിക്കുന്ന മന്ത്രങ്ങളും പിന്തുടരുന്ന ആചാരങ്ങളും ഒരിക്കലും സ്വാര്‍ത്ഥമല്ല. പൗരാണിക ഭാരതത്തില്‍ ആരും തന്നെ സ്വാര്‍ത്ഥം എന്ന വാക്കു കേട്ടിരിക്കാനിടയില്ല. ജനക്ഷേമം മാത്രമായിരുന്നു എല്ലാവരുടേയും ലക്ഷ്യം. അതിനു വേണ്ടി എന്തു ത്യാഗത്തിനും അവര്‍ തയ്യാറായിരുന്നു. വ്യക്തികള്‍ ഓരോരുത്തരും സ്വധര്‍മനുഷ്ഠിക്കുമ്പോള്‍ രാജാവിന്റെയോ ഉദ്യോഗസ്ഥന്മാരുടെയോ ആവശ്യം വരുന്നില്ല.  

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ബ്രഹ്മചാരിമാര്‍ എഴുന്നേല്‍ക്കുന്നു. ദേഹഹശുദ്ധി വരുത്തി ഇഷ്ടദേവതകളെയും പരദേവതകളെയും വന്ദിച്ച് ഗുരുവിനരികെയെത്തി ആചാര്യവന്ദനവും കഴിഞ്ഞ് പഠിക്കാനുള്ളത് അഭ്യസിക്കാന്‍ തുടങ്ങുന്നു. ഇതില്‍ ആരുടെയും നിര്‍ബന്ധമോ, പ്രേരണയോ, ശിക്ഷയോ, ബലമോ അല്‍പം പോലുമില്ല. സ്വയം പഠിച്ച്, ഗുരുവിനോട് ചോദിച്ച് സംശയം തീര്‍ക്കുകയും ചെയ്ത് മധ്യാഹ്നം വരെ ശിഷ്യന്‍ പഠിക്കുന്നു. ഉച്ച ഭക്ഷണം കഴിഞ്ഞ് തനിക്കു ചെയ്തു തീര്‍ക്കേണ്ട ഗൃഹജോലികള്‍ ചെയ്യുന്നു. സന്ധ്യയോളം അത് നീണ്ടേക്കും. ആചാര്യനോ, ആചാര്യപത്‌നിയോ പറയാതെ സ്വയം കണ്ടറിഞ്ഞായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്. ഒരിക്കലും ഒരു ശിഷ്യനും മടിച്ചിരിക്കുന്ന പതിവില്ലായിരുന്നു.  

ബ്രഹ്മചാരി തന്റെ വ്രതകാലത്തിലേക്ക് കടക്കുന്നത് ആചാര്യവരണത്തോടെയായിരുന്നു. നാട്ടിലെ പ്രസിദ്ധനും സര്‍വസമ്മതനുമായ ആചാര്യനുണ്ടെങ്കില്‍ അദ്ദേഹത്തിന്റെയോ, ആചാര്യന്‍ ദൂരെയാണെങ്കില്‍ അവിടെയോ ചെന്ന് ഗുരുഗൃഹത്തില്‍ താമസിച്ച് പഠിക്കുന്ന രീതിയാണ് ബ്രഹമചാരിക്ക് വിധിച്ചിട്ടുളളത്.  

(തുടരും)  

(അവലംബം: എം.പി. നീലകണ്ഠന്‍നമ്പൂതിരിയുടെ ഭാരതീയ ആചാരങ്ങളും അനുഷ്ഠാനങ്ങളും എന്ന പുസ്തകം)

Tags: Samskrithi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭക്തന്റെ മനസ്സറിഞ്ഞ് കാര്യസാദ്ധ്യം നല്‍കുന്ന മാണിക്യപ്പുരത്തപ്പന്‍

പാലക്കാട് തൃത്താല ധര്‍മ്മഗിരി ആശ്രമത്തിലെ ഗോശാല
Samskriti

വാര്‍ദ്ധക്യത്തെ ആത്മീയപൂര്‍ണ്ണമാക്കാന്‍ വാനപ്രസ്ഥാശ്രമം

Varadyam

കുട്ടനാടന്‍ സ്‌കെച്ചുകള്‍

Samskriti

പന്മന ആശ്രമത്തില്‍ ചട്ടമ്പിസ്വാമി ജയന്തി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

Samskriti

മാനസം വാസനാഹീനമാക്കാം പരംപദം പ്രാപിക്കാം

പുതിയ വാര്‍ത്തകള്‍

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.