Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

നക്ഷത്രപാദദോഷം…

നക്ഷത്രത്തിന് പാദദോഷമുണ്ടോ എന്നതറിയാന്‍, ജ്യോതിഷം വേണ്ടത്ര പരിചയമില്ലാത്തവര്‍ ദൈവജ്ഞന്റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ അവലംബിക്കുന്നതാണ് അഭികാമ്യം. ദോഷശാന്തി കര്‍മ്മങ്ങളില്‍ ശിവഭജനമാണ് മുഖ്യം. മറ്റു പരിഹാരങ്ങള്‍ ഉണ്ടെങ്കില്‍ അതും ദൈവജ്ഞനില്‍ നിന്നുമറിഞ്ഞ് യഥാവിധി അനുഷ്ഠിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2022, 06:00 am IST
inAstrology

എസ്. ശ്രീനിവാസ് അയ്യര്‍

പൂയം, അത്തം, പൂരാടം എന്നീ മൂന്നു നക്ഷത്രങ്ങള്‍ക്ക് പാദദോഷമുണ്ട് എന്ന് ഗ്രന്ഥങ്ങള്‍ അനുശാസിക്കുന്നു.  

ഒരു നക്ഷത്രത്തിന് നാല് പാദങ്ങള്‍ അഥവാ നാല് കാലുകളാണ് ഉള്ളത്. മുകളില്‍ പറഞ്ഞ മൂന്നുനക്ഷത്രങ്ങളുടെ ഓരോ പാദത്തിലും ജനിച്ചാല്‍ തനിക്കും (ജനിച്ചയാള്‍ക്കും) മാതാപിതാക്കള്‍ക്കും അമ്മാവനും ദോഷമാണെന്നാണ് നിയമം. അതിന് പ്രത്യേക ക്രമമുണ്ട്. ഒപ്പം മറ്റു ചില കാര്യങ്ങള്‍ ഒത്തുവരികയും വേണം.  

ഒരു നക്ഷത്രം 60 നാഴികയാണ്. അഥവാ 24 മണിക്കൂര്‍. ഓരോ പാദവും 15 നാഴിക/6 മണിക്കൂര്‍ വീതം വരും. ഒന്നാം പാദം എന്നാല്‍ നക്ഷത്രം തുടങ്ങി ആദ്യ 15 നാഴികനേരം/6 മണിക്കൂര്‍ നേരം. രണ്ടാം പാദം 15 മുതല്‍ 30 നാഴിക വരെ (6 മുതല്‍ 12 മണിക്കൂര്‍ വരെ). മൂന്നാം പാദം 30 മുതല്‍ 45 നാഴിക വരെ (12 മുതല്‍18 മണിക്കൂര്‍ വരെ). നാലാം പാദം 45 നാഴിക മുതല്‍ 60 നാഴിക വരെ (18 മുതല്‍ 24 മണിക്കൂര്‍ വരെ). നക്ഷത്രത്തിന്റെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് പാദദൈര്‍ഘ്യവും വ്യത്യാസപ്പെടും.    

പൂയത്തിന്റെ ഒന്നാം കാലില്‍ ജനിച്ചാല്‍ തനിക്കും (ജാതകന്/ജാതകയ്‌ക്ക്) രണ്ടാം കാലില്‍ ജനിച്ചാല്‍ മാതാവിനും, മൂന്നാം കാലില്‍ ജനിച്ചാല്‍ പിതാവിനും, നാലാംകാലില്‍ ജനിച്ചാല്‍ അമ്മാവനും ദോഷമാകുന്നു. എന്നാല്‍ ദോഷം ഫലിക്കണമെങ്കില്‍ കര്‍ക്കിടകലഗ്നത്തില്‍ ജനിക്കണം. കൂടാതെ അന്ന് പ്രതിപദം അഥവാ പ്രഥമാ തിഥിയും ബുധനാഴ്ചയുമാവണം. മാത്രവുമല്ല ജനനം ‘കാലിന്റെ കാലില്‍’ ആവുകയും വേണം. അതായത് പതിനഞ്ചു നാഴികയാണല്ലോ കാല്‍ ഭാഗം. അതിന്റെ കാല്‍ ഭാഗത്ത്, എന്നുവെച്ചാല്‍ മൂന്നേമുക്കാല്‍ നാഴികയ്‌ക്കുള്ളില്‍ (ഒന്നര മണിക്കൂര്‍) ജനിക്കണം. എങ്കില്‍ മാത്രമേ ദോഷം ഭവിക്കൂ എന്ന് സാരം.  

അത്തം നക്ഷത്രത്തിന്റെ ഒന്നാം കാലില്‍ ജനിച്ചാല്‍  പിതാവിനും, രണ്ടാം കാലില്‍ ജനിച്ചാല്‍ മാതുലനും, മൂന്നാം കാലില്‍ ജനിച്ചാല്‍ തനിക്കും, നാലാം കാലില്‍ ജനിച്ചാല്‍ മാതാവിനും ദോഷം ഭവിക്കും. എന്നാല്‍ കന്നിലഗ്‌നത്തിലാവണം ജനനം. ഒപ്പം ചൊവ്വാഴ്ചയും സപ്തമിതിഥിയും ‘കാലില്‍ കാലും'(ഒന്നര മണിക്കൂര്‍) ചേരുകയും  വേണം.      

പൂരാടം   നക്ഷത്രത്തിന്റെ ഒന്നാംകാലില്‍ ജനിച്ചാല്‍ അമ്മയ്‌ക്കും, രണ്ടാം കാലില്‍ എങ്കില്‍ അച്ഛനും, മൂന്നാംകാലില്‍ എങ്കില്‍ അമ്മാവനും, നാലാംകാലില്‍ എങ്കില്‍ തനിക്കും ദോഷമാണ്. എന്നാല്‍ ധനുലഗ്നം, ചതുര്‍ത്ഥി, നവമി, ചതുര്‍ദ്ദശി എന്നീ രിക്താതിഥികളും ശനിയാഴ്ചയും ‘കാലില്‍കാലും’ ഒത്തുവരണം.      

നക്ഷത്രത്തിന് പാദദോഷമുണ്ടോ എന്ന് ജ്യോതിഷം വേണ്ടത്ര പരിചയമില്ലാത്തവര്‍ കലണ്ടറില്‍ മാത്രം നോക്കി സ്വയം തീരുമാനിക്കരുത്. കൃത്യനാഴിക കണ്ടെത്തുവാന്‍ അറിയേണ്ടതിനാല്‍ ദൈവജ്ഞന്റെ ഉപദേശനിര്‍ദ്ദേശങ്ങള്‍ അവലംബിക്കുക. ദോഷശാന്തി കര്‍മ്മങ്ങളില്‍ ശിവഭജനമാണ് മുഖ്യം. മറ്റു പരിഹാരങ്ങള്‍ ഉണ്ടെങ്കില്‍ അതും ദൈവജ്ഞനില്‍ നിന്നുമറിഞ്ഞ് യഥാവിധി അനുഷ്ഠിക്കുക.  

പാദദോഷം മറ്റുചില നാളുകള്‍ക്കും പറയാറുണ്ട്. ആയില്യത്തിന്റെ രണ്ടാം കാലില്‍ ജനിച്ചാല്‍ ധനനാശം, മൂന്നില്‍ മാതൃദുരിതം, നാലില്‍ പിതൃദുഃഖം എന്നിവ ഫലം. ഒന്നാം പാദത്തിന് ദോഷം പറയപ്പെടുന്നില്ല. തൃക്കേട്ടയുടെ ഒന്നില്‍ ജ്യേഷ്ഠനും, രണ്ടില്‍ അനുജനും, മൂന്നില്‍ അച്ഛനും നാലില്‍ ശിശുവിനും ദോഷം ഭവിക്കുന്നു. മൂലം നാളിന്റെ ഒന്നാം കാലില്‍ അച്ഛനും, രണ്ടില്‍ അമ്മയ്‌ക്കും ദോഷം. മൂന്നില്‍ ധനനാശം ആണ് ഫലം. നാലില്‍ ദോഷമില്ല. ഉത്രത്തിന്റെ ഒന്നാം പാദത്തില്‍ ജനിച്ചാല്‍ ആണ്‍കുട്ടിയാണെങ്കില്‍ മാത്രം  പിതാവിന് ക്ലേശം എന്നുണ്ട്. നിയമങ്ങളില്‍ അക്കാര്യമാണ് പറയുന്നത്. സ്വന്തം ജാതകത്തില്‍  പാദദോഷം ഉണ്ടെങ്കില്‍ അക്കാര്യം സൂചിപ്പിച്ചിട്ടുണ്ടാവും.  മറ്റു ചില ഘടകങ്ങളും ഒത്തുവരണമെന്നതിനാല്‍ വ്യക്തമായ പാദദോഷഫലം അനുഭവത്തില്‍ വരിക സാധാരണമല്ല.

Tags: Astrology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Astrology

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

Astrology

കാര്യനിർവ്വഹണ ശേഷിക്കും നേതൃപാടവത്തിനും ഉന്നത പ്രശംസ ലഭിക്കും; സമ്പൂർണ്ണ ജ്യോതിഷഫലം

Astrology

നേതൃത്വ പദവികൾ തേടിയെത്തും, മുൻകാല സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കാൻ സാധിക്കും; സമ്പൂർണ്ണ ജാതക ഫലം

പുതിയ വാര്‍ത്തകള്‍

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.