Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഉപരാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക് ബിജെപി പരിഗണിച്ചിരുന്നു; തനിക്ക് ലഭിക്കേണ്ട രാജ്യസഭാ സീറ്റും ഉമ്മന്‍ചാണ്ടി ഇടപെട്ട് ഇല്ലാതാക്കി’യെന്ന് പി.ജെ. കുര്യന്‍

വെങ്കയ്യ നായിഡു ഒരിക്കല്‍ കേരളത്തില്‍ വന്നപ്പോള്‍ പി.ജെ. കുര്യന്‍ ഉപരാഷ്‌ട്രപതിയാകേണ്ട ആളാണെന്നും പ്രസംഗിച്ചിരുന്നു. ഈ പ്രസംഗം രാഷ്‌ട്രീയ ആയുധമാക്കി ഉമ്മന്‍ ചാണ്ടി തനിക്കെതിരെ ഉപയോഗിക്കുകായയിരുന്നു. പ്രസംഗം ഗാന്ധി കുടുംബത്തിന്റെ മുന്നിലേക്ക് എത്തിച്ച് അതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2022, 12:52 pm IST
in Kerala

ന്യൂദല്‍ഹി : ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി തന്നെ പരിഗണിച്ചിരുന്നു. ഉമ്മന്‍ചാണ്ടി ഇടപെട്ട് അതില്ലാതാക്കിയെന്ന് വിമര്‍ശനവുമായി പി.ജെ. കുര്യന്‍. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെയ്‌ക്കുന്ന സത്യത്തിലേക്കുള്ള സഞ്ചാരമെന്ന പുതിയ പുസ്തത്തിലൂടെയാണ് ഇത്തരത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. പി.ജെ. കുര്യന്റെ എണ്‍പതാം ജന്മദിനം പ്രമാണിച്ച് സുഹൃത്തുക്കള്‍ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം.  

കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വ നിരയില്‍ നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ള വ്യക്തി അധികാരത്തില്‍ വരണമെന്ന് ആവശ്യപ്പെടുന്ന മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് പി.ജെ. കുര്യന്‍. രാഹുലിന് പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കില്ലെന്ന് പറയുന്ന അദ്ദേഹം ജി23 നേതാക്കളെ പിന്തുണയ്‌ക്കുന്നുമുണ്ട്.  

ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് രാഷ്‌ട്രപതി- ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തന്നെ പരിഗണിച്ചിരുന്നു. ഇക്കാര്യം ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന മുക്താര്‍ അബ്ബാസ് നഖ്വി നേരില്‍ കണ്ട് അറിയിക്കുകയും, തുടര്‍ ചര്‍ച്ചകള്‍ക്കായി തന്നോട് പ്രധാനമന്ത്രിയെ കാണാനും അദ്ദേഹം ആവശ്യപ്പെട്ടു.

ഉപരാഷ്‌ട്രപതിയായി തന്നെ കൊണ്ടുവരാന്‍ മോദിക്ക് താത്പ്പര്യമുള്ളതായി നഖ്വി രണ്ട് തവണ അറിയിച്ചിരുന്നു. ഇക്കാര്യം നഖ്വിയുടെ പുസ്തകത്തിലും പരാമര്‍ശിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഇടപെടലുകളാണ് ഇതെല്ലാം ഇല്ലാതായത്. വെങ്കയ്യ നായിഡു ഒരിക്കല്‍ കേരളത്തില്‍ വന്നപ്പോള്‍ പി.ജെ. കുര്യന്‍ ഉപരാഷ്‌ട്രപതിയാകേണ്ട ആളാണെന്നും പ്രസംഗിച്ചിരുന്നു. രാജ്യസഭയില്‍ കുര്യന്‍ ഉണ്ടാവണമായിരുന്നു, രാജ്യസഭാ ചെയര്‍മാനാവേണ്ടിയിരുന്ന ആളാണ് അദ്ദേഹമെന്നായിരുന്നു വെങ്കയ്യ നായിഡു അറിയിച്ചത്. ഈ സദസ്സില്‍ ഉമ്മന്‍ചാണ്ടിയും ഉണ്ടായിരുന്നു.  

എന്നാല്‍ ഈ പ്രസംഗം രാഷ്‌ട്രീയ ആയുധമാക്കി ഉമ്മന്‍ ചാണ്ടി തനിക്കെതിരെ ഉപയോഗിക്കുകായയിരുന്നു. പ്രസംഗം ഗാന്ധി കുടുംബത്തിന്റെ മുന്നിലേക്ക് എത്തിച്ച് അതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.  

രാജ്യസഭയിലേക്ക് മത്സരിക്കാന്‍ താന്‍ താത്പ്പര്യം പ്രകടിപ്പിച്ചെങ്കിലും ഉമ്മന്‍ചാണ്ടി അത് നഷ്ടപ്പെടുത്തി. തനിക്ക് വേണ്ടി സംസാരിക്കാമെന്ന് രമേശ് ചെന്നിത്തല വാക്ക് നല്‍കിയെങ്കിലും പിന്ന്ീട് ഉമ്മന്‍ചാണ്ടിക്കൊപ്പം ചേര്‍ന്ന് ഒഴിവാക്കുകയായിരുന്നു. കുര്യനെ ഒഴിവാക്കാനായി രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് ഇങ്ങോട്ട് നിര്‍ബന്ധിച്ച് തരികയായിരുന്നുവെന്ന് ജോസ് കെ. മാണി വെളിപ്പെടുത്തിട്ടുണ്ട്. തങ്ങളുമൊരു രാഷ്‌ട്രീയ പാര്‍ട്ടിയാണെന്നും ഒരു രാജ്യസഭാ സീറ്റ് ഇങ്ങോട്ട് വാഗ്ദാനം ചെയ്യുമ്പോള്‍ വേണ്ടെന്ന് വയ്‌ക്കാന്‍ പറ്റില്ലെന്ന് ജോസ് കെ മാണി പറഞ്ഞതായും കുര്യന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. 

എ.കെ. ആന്റണിയും തനിക്ക് വേണ്ടി ഇടപെട്ടില്ല. അതേസമയം രാഹുല്‍ ഗാന്ധി തികഞ്ഞ പരാജയം ആണെന്നും അതില്‍ വിമര്‍ശിക്കുന്നുണ്ട്.  രാഹുലിന് പാര്‍ട്ടിയെ ഏകോപിപ്പിക്കാന്‍ സാധിക്കുന്നില്ല. മുതിര്‍ന്ന നേതാക്കളേയും യുവ നേതാക്കളേയും ഒരേ പോലെ ഒപ്പം നിര്‍ത്തുന്നതില്‍ രാഹുല്‍ പരാജയമാണെന്നും കുര്യന്‍ വിമര്‍ശിച്ചു.  

Tags: Rahul Gandhicongressപുസ്തകംഉമ്മന്‍ചാണ്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

പുതിയ വാര്‍ത്തകള്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.