Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

മഹാമാരിയും കടന്ന് ക്ലാസ്മുറികളിലേക്ക്

വളര്‍ന്നുവരുന്ന കുട്ടികളില്‍ പൗരബോധം സൃഷ്ടിക്കാനും രാജ്യസ്‌നേഹം വളര്‍ത്താനുമുള്ള വ്യവസ്ഥാപിതമായ രീതികളുണ്ടാവണം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റണം. രാഷ്‌ട്രീയം ഇതിന് തടസമാവാന്‍ പാടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2022, 06:00 am IST
inEditorial

രണ്ടു വര്‍ത്തിലേറെ നീണ്ട ഇടവേളയ്‌ക്കുശേഷമെന്നു പറയാം ഇന്ന് പുതിയൊരു അധ്യയന വര്‍ഷം ആരംഭിക്കുകയാണ്. അതിനാല്‍ ഈ പ്രവേശനോത്സവം സന്തോഷഭരിതമാണ്. രണ്ടായിരത്തി ഇരുപതിലെ പരീക്ഷാക്കാലത്തിനിടെയാണ് കൊവിഡ് മഹാമാരി വിദ്യാലയങ്ങൡലേക്കും കടന്നുവന്നത്. വിദ്യാര്‍ത്ഥികളും അധ്യാപകരും അതിനു മുമ്പ് അനുഭവിച്ചിട്ടില്ലാത്ത സ്ഥിതിഗതികളെയാണ് രണ്ടുവര്‍ഷക്കാലം നേരിട്ടത്. സ്‌കൂളുകളെല്ലാം അടച്ചിട്ടു. പഠനം അതോടെ പൂര്‍ണമായി ഓണ്‍ലൈനിലേക്ക് മാറി. ക്ലാസ്മുറികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അന്യമായി. കൊവിഡ് തരംഗങ്ങള്‍ വീശിയടിച്ചപ്പോള്‍ സ്‌കൂളുകള്‍ തുറക്കുന്നതും പതിവുരീതിയില്‍ പഠനം പുനരാരംഭിക്കുന്നതും  എന്നായിരിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയാതെയായി. കൊവിഡ് വ്യാപനം ശമിച്ചതോടെ വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമീകരിച്ചും ബാച്ചുകളായി തിരിച്ചുമൊക്കെ പഠനം ആരംഭിച്ചെങ്കിലും പഴയ ഉല്ലാസം തിരിച്ചുപിടിക്കാനായില്ല. പാഠഭാഗങ്ങള്‍ എങ്ങനെയെങ്കിലും തീര്‍ത്ത് കുട്ടികളെ പരീക്ഷയ്‌ക്കിരുത്തുക എന്നതിലേക്ക് അധ്യാപനം ചുരുങ്ങി. ഓണ്‍ലൈനായി നടത്തിയ പരീക്ഷകളില്‍ എഴുതിയവരൊക്കെ പാസാവുകയും ചെയ്തു. വിദ്യാലയാന്തരീക്ഷത്തില്‍ ഒരുമിച്ചുകൂടുന്നതിന്റെ സന്തോഷവും, ക്ലാസ്മുറികളിലെ അധ്യാപകരുടെ പരിചരണവും കുട്ടികളില്‍നിന്ന് അകന്നുപോയി. മാസ്‌ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലുമൊക്കെയായി കുട്ടികളുടെ ശ്രദ്ധ.

കൊവിഡ് മഹാമാരിയുടെ കരിനിഴലില്‍നിന്ന് ഏതാണ്ട് പൂര്‍ണമായിത്തന്നെ പുറത്തുവരാന്‍ കഴിഞ്ഞതിനാല്‍ ഈ അധ്യയനവര്‍ഷം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയൊരു തുടക്കമാണ്. പഴയതുപോലെ യാത്രചെയ്ത് സ്‌കൂളിലെത്താം, കൂട്ടുകാരുമായി ഒത്തുചേരാം, അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളുമായി ഇടപഴകാം, മഹാമാരി ബാധിച്ചാണോ തങ്ങളുടെ കുട്ടികള്‍ സ്‌കൂളുകളില്‍നിന്ന് മടങ്ങിവരുന്നതെന്ന ആശങ്ക രക്ഷിതാക്കള്‍ക്ക് ഇനി ആവശ്യമില്ല. മാരകമായ പുതിയ വകഭേദങ്ങളിലൂടെ കൊവിഡിന്റെ മൂന്നാം തരംഗവും നാലാം തരംഗവുമൊക്കെ വരാന്‍ ഇടയുള്ളതിനാല്‍ ഇത്രവേഗം വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന പ്രതീക്ഷ ആര്‍ക്കുമുണ്ടായില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ ഇപ്പോഴും പൂര്‍ണമായി നീക്കിയിട്ടില്ല. അതിന് സമയമായിട്ടില്ല എന്നാണ് അധികൃതര്‍ കരുതുന്നത്. അതുകൊണ്ട് മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെ കരുതല്‍ കൈവിടാന്‍ പാടില്ല. പക്ഷേ ക്ലാസ്മുറികളിലെ പഠനം പൂര്‍ണതോതില്‍ പുനരാരംഭിക്കാനുള്ള തടസ്സങ്ങള്‍ നീങ്ങിയിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ഈ അധ്യയനവര്‍ഷം അക്ഷരമുറ്റത്തെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ കുട്ടികളാണ് ഒന്നാംക്ലാസില്‍ പ്രവേശനം നേടിയിരിക്കുന്നത്. കൊവിഡ് മൂലം രണ്ടുവര്‍ഷം നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ ചേര്‍ക്കുക പോലുമുണ്ടായിട്ടില്ല.

ഈ അധ്യയനവര്‍ഷത്തില്‍ വിദ്യാഭ്യാസ അധികൃതര്‍ ചിന്തിക്കേണ്ട നിരവധി വിഷയങ്ങളുണ്ട്. പൊതുവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളം വളരെ മുന്നിലാണെന്ന ഒരു അവകാശവാദം പണ്ടേയുള്ളതാണ്. പക്ഷേ പഠനനിലവാരം എത്രയാണെന്ന പരിശോധനയ്‌ക്ക് നാം മുതിരാറില്ല. സമ്പൂര്‍ണ സാക്ഷരത നേടിയതിന്റെ ബഹുമതിയില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റെ മികവിനെക്കുറിച്ച് ആരും പരിശോധന നടത്താറുമില്ല. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല ഏറെക്കുറെ കുത്തഴിഞ്ഞ അവസ്ഥയിലാണ്. നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് മറ്റ് സംസ്ഥാനങ്ങളിലെയോ രാജ്യങ്ങളിലെയോ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. കട്ടപ്പുറത്തായ കെഎസ്ആര്‍ടിസി ബസ്സുകള്‍ ക്ലാസ്മുറികളാക്കി ആഘോഷിക്കുന്നതുപോലുള്ള പ്രഹസനങ്ങള്‍ അവസാനിപ്പിക്കണം. മാറിയ കാലത്തിന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് എല്‍പി, യുപി, ഹൈസ്‌കൂള്‍ തലങ്ങളില്‍ മികവുറ്റ രീതിയില്‍ പഠനസൗകര്യങ്ങളൊരുക്കാനാണ് ശ്രമിക്കേണ്ടത്. വളര്‍ന്നുവരുന്ന കുട്ടികളില്‍ പൗരബോധം സൃഷ്ടിക്കാനും രാജ്യസ്‌നേഹം വളര്‍ത്താനുമുള്ള വ്യവസ്ഥാപിതമായ രീതികളുണ്ടാവണം.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റണം. രാഷ്‌ട്രീയം ഇതിന് തടസമാവാന്‍ പാടില്ല.

Tags: keralaschoolsഓപ്പണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.