ന്യൂദല്‍ഹി: മതനിന്ദ നടത്തിയെന്നാരോപിച്ച് ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയെ വധിക്കാന്‍ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് എഐഎംഐഎം (ഇന്‍ക്വിലാബ്) നേതാവ് ഖാവി അബ്ബാസി. ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടതിനെ തുടര്‍ന്ന് ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ തുടര്‍ച്ചയായി ശിവലിംഗത്തെ അപമാനിക്കുന്ന രീതിയില്‍ പ്രതികരണങ്ങളുണ്ടായപ്പോള്‍ കടുത്ത ഭാഷയില്‍ സംസാരിച്ച നൂപുര്‍ ശര്‍മ്മയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഇസ്സാം തീവ്രവാദികള്‍ കൊലവിളി നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഇപ്പോള്‍ കൊല നടത്തിയാല്‍ ഒരു കോടി നല്‍കുമെന്ന വാഗ്ദാനവുമായി ഖാവി അബ്ബാസി രംഗത്തെത്തിയത്.
പാരിതോഷികം പ്രഖ്യാപിക്കുന്ന വീഡിയോയില്‍ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുകൊണ്ട് ഒട്ടേറെ പരാമര്‍ശങ്ങള്‍ ഖാവി അബ്ബാസി നടത്തിയിരുന്നു. “നബിയെ അപമാനിച്ചവര്‍ക്ക് മരണമാണ് ഇസ്ലാം നല്കുന്ന ശിക്ഷ. മതനിന്ദ ആര് നടത്തിയോ അവരെ കൊല്ലുന്നവര്‍ക്ക് ഒരു കോടി നല്‍കും.”- ഖാവി അബ്ബാസി വീഡിയോയില്‍ പറഞ്ഞു.
“രാമന് സീതയെ വിവാഹം കഴിക്കുമ്പോള്‍ എന്തായിരുന്നു സീതയുടെ പ്രായം. വെറും ആറ് വയസ്സ്. ദശരഥ മഹാരാജാവിന് എത്ര ഭാര്യമാരുണ്ടായിരുന്നു? 100ല്‍ പരം. ഹിന്ദു മതത്തെ തുറന്നു കാണിക്കാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ തെരുവില്‍ കിടക്കേണ്ടിവരും. നൂപുര്‍ ശര്‍മ്മയെ കൊല്ലാന്‍ ഒരു കോടി ഞാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിങ്ങളുടെ എല്ലാ രേഖകളും ഞങ്ങളുടെ കയ്യിലുണ്ട്. നിങ്ങള്‍ ഒരു വൈറ്റ് കോളര്‍ അഭിസാരികയാണ്. എങ്ങിനെയാണ് ബിജെപിയിലെ പുരുഷന്മാര് സ്ത്രീപ്രവര്‍ത്തകരെ ഉപയോഗിക്കുന്നതെന്ന് എനിക്കറിയാം.”- ഖാവി അബ്ബാസി പറയുന്നു.
എഐഎംഐഎം (ഇന്‍ക്വിലാബ്) മാത്രമല്ല, നൂപുര്‍ ശര്‍മ്മയെ വധിക്കാന്‍ പാകിസ്ഥാനിലെ തീവ്രവാദി സംഘടനയായ ടിഎല്‍പി (തെഹ്റീക് ഇ ലബ്ബായിക് പാകിസ്ഥാന്) അനുയായികള്‍ 19.50 ലക്ഷം ഇന്ത്യന്‍ രൂപ (50 ലക്ഷം പാകിസ്ഥാന് രൂപ) പാരിതോഷികം പ്രഖ്യാപിച്ചു.
നൂപുര്‍ ശര്‍മ്മയ്ക്ക് സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി വധഭീഷണി എത്തിക്കൊണ്ടിരിക്കുകയാണ്. ആള്‍ട്ട് ന്യൂസ് എന്ന ഫാക്ട് ചെക്കര്‍ വെബ്സൈറ്റിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറാണ് നൂപുര്‍ ശര്‍മ്മ നബിയെക്കുറിച്ച് പരാമര്‍ശം നടത്തുന്ന ഭാഗം മാത്രം എഡിറ്റ് ചെയ്ത് സമൂഹമാധ്യമത്തില്‍ ആദ്യം പോസ്റ്റ് ചെയ്തത്. ഇതോടെയാണ് വധഭീഷണികള്‍ ആരംഭിച്ചത്. 34 മിനിറ്റ് നീണ്ട ചര്‍ച്ചയുടെ ഒരു മിനിറ്റ് മാത്രം അടര്‍ത്തിയെടുത്താണ് പ്രകോപനമുണ്ടാക്കുന്ന വീഡിയോ മുഹമ്മദ് സുബൈര്‍ ഉണ്ടാക്കിയത്. ഇത് പോസ്റ്റ് ചെയ്തതോടെ നൂപുര്‍ ശര്‍മ്മയ്ക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉയര്‍ന്നുവന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദി ആള്‍ട്ട് ന്യൂസിന്റെ മഹമ്മദ് സുബൈറാണെന്ന് നൂപുര്‍ ശര്‍മ്മ പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ നൂപുര്‍ ശര്‍മ്മയ്ക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: