ജെ.പി. നദ്ദ
(ബിജെപി ദേശീയ അധ്യക്ഷന്‍)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊര്‍ജസ്വലമായ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ ഇന്ന് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു. മോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നിട്ട് എട്ടു വര്‍ഷം തികച്ചതിന്റെ ദേശീയ തലത്തിലുള്ള ആഘോഷങ്ങളും ഇന്നാണ്.
ഇന്ത്യയെ സംബന്ധിച്ച് കഴിഞ്ഞ എട്ടു വര്‍ഷം നിര്‍ണായക ഘട്ടമായിരുന്നു. നയവും ദീര്‍ഘ വീക്ഷണവും അര്‍പ്പണബോധവുമുള്ള നേതാവുണ്ടെങ്കില്‍ ഏതു വെല്ലുവിളിയേയും അഭിമുഖീകരിക്കാം എന്ന് ഇന്ത്യ തെളിയിച്ച എട്ടു വര്‍ഷം. ജാതിയുടെയും പാരമ്പര്യ തുടര്‍ച്ചയുടെയും അഴിമതിയുടെയും പ്രീണനത്തിന്റെയും രാഷ്ട്രീയത്തില്‍ നിന്ന് വികസനത്തിന്റെയും വളര്‍ച്ചയുടെയും ഐക്യത്തിന്റെയും ദേശീയതയുടെയും രാഷ്ട്രീയത്തിലേക്ക് രാജ്യം നീങ്ങി.
ദരിദ്രര്‍, പിന്നാക്ക വിഭാഗങ്ങള്‍, ദലിതര്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ തുടങ്ങി സ്ത്രീകളും യുവാക്കളും വരെയുള്ളവരെ ശാക്തീകരിക്കുന്നതിലൂടെയായിരുന്നു ഈ ശ്രദ്ധേയമായ യാത്ര. ജനാധിപത്യത്തെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ശക്തിപ്പെടുത്തി. ഈ രാജ്യത്ത് ഒന്നും സാധ്യമല്ല എന്നചിന്തയില്‍ നിന്ന് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇച്ഛാശക്തിയും പ്രതിബദ്ധതയുമുണ്ടെങ്കില്‍ എന്തും സാധ്യമാണ് മനോഭാവത്തിലേക്കുള്ള മാറ്റത്തിന്റെ യാത്ര കൂടിയാണിത്.
രാജ്യത്തിന് ഇച്ഛാശക്തിയുള്ള നേതൃത്വം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണത്തോടുള്ള 135 കോടി ഇന്ത്യക്കാരുടെ പ്രതിബദ്ധതയാണ് ഇപ്പോള്‍ പ്രതിഫലിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ശ്രദ്ധേയമായ വളര്‍ച്ചയുടെയും അതിവേഗ വികസനത്തിന്റെയും പുതിയ അധ്യായം എഴുതിച്ചോര്ത്തു. സ്വാതനത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന ഘട്ടത്തിലാണ് ഉറച്ച തീരുമാനവും നിശ്ചയദാര്‍ഢ്യവുമുള്ള നേതൃത്വം രാഷ്ടരത്തെ നയിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ നമ്മുടെ ദാരിദ്ര്യ നിരക്ക് 22 ശതമാനത്തില്‍ നിന്ന് പത്തു ശതമാനമായി കുറഞ്ഞു, കടുത്ത ദാരിദ്ര്യം ഒരു ശതമാനത്തില്‍ താഴെയായി കുറഞ്ഞ് 0.8 ശതമാനമായി. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ നമ്മുടെ പ്രതിശീര്‍ഷ വരുമാനം ഇരട്ടിയായപ്പോള്‍ നമ്മുടെ വിദേശ കരുതല്‍ ശേഖരവും ഇരട്ടിയായി.
സ്വാതന്ത്ര്യത്തിന് ശേഷം എഴുപതു വര്‍ഷത്തിനിടെ 6.37 ലക്ഷം പ്രൈമറി സ്കൂളുകള്‍ മാത്രമാണ് നിര്‍മ്മിച്ചത്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ ഇതുവരെ 6.53 ലക്ഷം സ്കൂളുകള്‍ നിര്‍മ്മിച്ചു. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ നമ്മുടെ സാക്ഷരതാ നിരക്ക് ആറു ശതമാനം മെച്ചപ്പെട്ടു. പതിനഞ്ച് പുതിയ എയിംസ് അനുവദിച്ചു. അതില്‍ പത്തെണ്ണം പ്രവര്‍ത്തനക്ഷമമായി, അഞ്ചെണ്ണം നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഡോക്ടര്‍മാരുടെ എണ്ണം 12 ലക്ഷത്തിലധികമായി കുതിച്ചുയര്‍ന്നു.
എട്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല സൃഷ്ടിച്ചു. സൗരോര്‍ജ്ജ, കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദന ശേഷി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി. ഭക്ഷ്യധാന്യ ഉത്പാദനത്തില്‍ ഓരോ വര്‍ഷവും റിക്കാര്‍ഡുകള്‍ ഭേദിച്ചു. 2012-13-ല്‍ ഭക്ഷ്യധാന്യ ഉത്പാ
ദനം 255 ദശലക്ഷം ടണ്ണായിരുന്നു. അത് 2021-22-ല്‍, 316.06 ദശലക്ഷം ടണ്ണായി വര്‍ധിച്ചു. ഇത് നമ്മുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കൊവിഡ് മൂലം ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായിട്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയറ്റുമതിയില്‍ 418 ശതകോടി ഡോളറിന്റെ റെക്കോര്‍ഡ് നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞു.
കൊവിഡിനെ ഇന്ത്യ ധീരമായി നേരിട്ടപ്പോള്‍, മുന്നില്‍ നിന്ന് നയിച്ചത് പ്രധാനമന്ത്രിയാണ്. ഒന്നല്ല, രണ്ട് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്സിനുകള്‍ അദ്ദേഹം ലോകത്തിന് നല്കി. രണ്ട് വര്‍ഷമായി 3.40 ലക്ഷം കോടി രൂപ ചെലവഴിച്ച് 80 കോടിയിലധികം ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സൗജന്യ വാക്സിനേഷന് യജ്ഞവും, ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണ വിതരണ പരിപാടിയും നടത്തിയപ്പോള്‍ ലോകം വാഴ്ത്തി.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കഴിഞ്ഞ എട്ട് വര്‍ഷത്തെ ഭരണത്തില്‍ നിരവധി ജനക്ഷേമ പദ്ധതികള്‍ക്ക് ആദ്യമായി തുടക്കം കുറിച്ചു. ആയുഷ്മാന്‍ ഭാരത് യോജനയിലൂടെ സാധാരണക്കാര്‍ക്ക് സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചു, കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പ്രതിമാസ പെന്ഷന് ലഭിച്ചു. കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യം കോടിക്കണക്കിന് കര്‍ഷകര്‍ക്ക് ലഭിച്ചു. ജൈവകൃഷിക്ക് നയം രൂപീകരിച്ചു.
ജന്‍ ധന് യോജന, ഉജ്ജ്വല യോജന, കിസാന്‍ സമ്മാന്‍ നിധി, ആയുഷ്മാന്‍ ഭാരത് യോജന, ഗരീബ് കല്യാണ്‍ യോജന, സ്വച്ഛ് ഭാരത് യോജന, ആവാസ് യോജന, ജല്‍ ജീവന് മിഷന്, ഡിജിറ്റല്‍ ഇന്ത്യ, ഗ്രാം വികാസ് യോജന, ജിഎസ്ടി തുടങ്ങിയ നിരവധി പദ്ധതികള്‍ നമ്മുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഇന്ത്യയെ സ്വാശ്രയമാക്കുകയും ചെയ്തു. കഠിനമായ ആഗോള സാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യയുടെ ശക്തവും ദൃഢവുമായ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയുടെ പിന്നിലെ കാരണം ഇതാണ്. ആത്മ നിര്‍ഭര്‍ ഭാരത്, വോക്കല്‍ ഫോര്‍ ലോക്കല്‍, ഗതി ശക്തി യോജന, പിഎല്‍ഐ (ഉത്പാദനബന്ധിത പ്രോത്സാഹന പദ്ധതി) തുടങ്ങിയ പദ്ധതികള്‍ ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചു.
രാജ്യം നേരിടുന്ന നിര്‍ണായക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒട്ടും ഇച്ഛാശക്തി കാട്ടാത്ത സര്‍ക്കാരിനു ശേഷമാണ് എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത്. നരേന്ദ്ര മോദിയുടെ സമീപനം എല്ലാ മേഖലകളിലും മാറ്റം കൊണ്ടുവന്നു. മുന്നൂറ്റെഴുപതാം വകുപ്പു റദ്ദാക്കല്‍, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കല്‍, മുത്തലാഖ് നിര്‍ത്തലാക്കല്‍, സിഎഎ പാസാക്കല്‍, അതിര്‍ത്തിക്കപ്പുറമുള്ള ഭീകര ക്യാമ്പുകളില്‍ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറച്ച തീരുമാനങ്ങളുടെ ഫലമാണ്.
കാലഹരണപ്പെട്ട 1800 നിയമങ്ങളില്‍ 1450 എണ്ണം റദ്ദാക്കി. മുന്‍ സര്‍ക്കാരുകളൊന്നും ഇതേക്കുറിച്ച് ചിന്തിച്ചിരുന്നില്ല. സങ്കീര്‍ണവും അനാവശ്യവുമായ നിയമങ്ങള്‍ റദ്ദാക്കിയത് ജനങ്ങളുടെ ജീവിതം ലളിതമാക്കുന്നതിനും സര്‍ക്കാരിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായി.
ഇന്ത്യയുടെ വിദേശനയം ഇന്ത്യയുടെ നേട്ടത്തിന്
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ മികവ് തെളിയിച്ച മേഖലയാണ് വിദേശനയം. ഇന്ത്യയുടെ വിദേശനയം ഇന്ത്യയുടെ നേട്ടത്തിന് എന്ന പുതിയ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യം ഇപ്പോള്‍ ലോകത്തെ കാണുന്നത്. ഇറാഖ്, യെമന്‍, അഫ്ഗാനിസ്ഥാന് മുതല്‍ ഉക്രൈന് വരെ, പൗരന്മാരുടെ ജീവന് രക്ഷിക്കാന്‍ വിദേശബന്ധങ്ങള്‍ എത്രത്തോളം ഫലപ്രദമാണെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തു. ഭീകരവാദം, ആഗോളതാപനം, ആഗോള സൗര സഖ്യം, ക്വാഡിന്റെ ഫലപ്രാപ്തി, അയല്‍രാജ്യങ്ങളുമായുള്ള ശക്തമായ ബന്ധം തുടങ്ങിയ വിഷയങ്ങളിലും ഇന്ത്യ മുന്നില്‍ നിന്ന് നയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള എട്ട് വര്‍ഷം ഇന്ത്യയുടെ സാംസ്കാരിക പുനരുജ്ജീവനത്തിന്റെ കാലഘട്ടമാണ്. യോഗയും ആയുര്‍വേദവും ലോകശ്രദ്ധ നേടി. കാശി വിശ്വനാഥ് ധാം, കേദാര്‍നാഥ് ധാം തുടങ്ങിയ പുണ്യസ്ഥലങ്ങളുടെ പരിവര്‍ത്തനം ഉള്‍പ്പെടെ രാഷ്ട്രത്തിന്റെ നഷ്ടമായ സാംസ്കാരികവും മതപരവുമായ പ്രതാപം വീണ്ടെടുത്തു. ഇന്ത്യ അതിന്റെ മഹത്തായ ചരിത്രം വീണ്ടെടുക്കുന്നതിന്റെ തുടക്കമാണിത്.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപിയും മുന്നേറുകയാണ്. ബിജെപി ഇന്ന് 18 കോടിയിലധികം അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടനയാണ്. 2014ല്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ഏഴു സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടായിരുന്നു. ഇന്ന് 18 സംസ്ഥാനങ്ങള്‍ ബിജെപി ഭരിക്കുന്നു. ഇതാദ്യമായി രാജ്യസഭയില്‍ ബിജെപിക്ക് 100 എംപിമാരുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ആസാം, ഗോവ, മണിപ്പൂര്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചരിത്രങ്ങള്‍ ബിജെപി തിരുത്തിക്കുറിച്ചു.
ബിജെപിയുടെ വിജയത്തിന് പിന്നിലെ രഹസ്യം 135 കോടി ഇന്ത്യക്കാരില്‍ പാര്‍ട്ടി നേടിയ വിശ്വാസവും അവരുടെ അനുഗ്രഹവുമാണ്. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തിലുണ്ടെന്ന് അറിയാം. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പരിശ്രമം’ എന്നതിന് മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എല്ലാവരെയും ഉള്‍കൊള്ളുന്ന, എല്ലാവര്ക്കും സന്തോഷവും സമൃദ്ധിയും ഉള്ളതുമായ രാജ്യമാക്കി ഇന്ത്യയെ മാറ്റാന്‍ ബി.ജെ.പിയും പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയെ സന്തോഷകരവും സമ്പന്നവുമായ ഒരു രാഷ്ട്രമാക്കി മാറ്റാന്‍ കഠിനാധ്വാനം ചെയ്യാന്‍ സ്വയം പ്രതിജ്ഞയെടുക്കേണ്ട സമയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: