Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

ബുധനാഴ്ച ചെറിയ കുഞ്ഞുങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ ദിവസമായതിനാല്‍ എല്ലാ കേന്ദ്രങ്ങളും പൂര്‍ണമായി പ്രവര്‍ത്തിച്ചിട്ടില്ല. അതിനാല്‍ വാക്‌സിനേഷന്‍ യജ്ഞം മേയ് 28നും തുടരുന്നതാണ്. 12 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ടതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2022, 07:07 pm IST
inKerala

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ 12 വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 3,880 കുട്ടികളാണ് വാക്‌സിന്‍ സ്വീകരിച്ചത്. 15 മുതല്‍ 17 വരെ പ്രായമുള്ള 864 കുട്ടികളും 12 മുതല്‍ 14 വരെ പ്രായമുള്ള 3,016 കുട്ടികളും വാക്‌സിന്‍ സ്വീകരിച്ചു.

ബുധനാഴ്ച ചെറിയ കുഞ്ഞുങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ ദിവസമായതിനാല്‍ എല്ലാ കേന്ദ്രങ്ങളും പൂര്‍ണമായി പ്രവര്‍ത്തിച്ചിട്ടില്ല. അതിനാല്‍ വാക്‌സിനേഷന്‍ യജ്ഞം മേയ് 28നും തുടരുന്നതാണ്. 12 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ടതാണ്. കോവിഡില്‍ നിന്നും സംസ്ഥാനം പൂര്‍ണമായി മുക്തി നേടിയിട്ടില്ല. അതിനാല്‍ തന്നെ ഈ പ്രായത്തിലുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ എടുക്കാന്‍ രക്ഷകര്‍ത്താക്കള്‍ മുന്‍കൈയ്യെടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഓണ്‍ലൈന്‍ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് എത്തിയാല്‍ തിരക്കും രജിസ്‌ട്രേഷന് വേണ്ടി വരുന്ന സമയവും ലാഭിക്കാനാകും. സ്മാര്‍ട്ട് ഫോണ്‍ വഴിയോ ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടര്‍ വഴിയോ വളരെ ലളിതമായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കുന്നതാണ്. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

വാക്‌സിനേഷനായി കുടുംബാംഗങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചോ പുതിയ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 12 വയസ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് വരാതിരിക്കാന്‍ ശ്രദ്ധയോടെ വിവരങ്ങള്‍ നല്‍കണം.

ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നതെങ്ങനെ?

  1. ആദ്യമായി https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക. ഹോം പേജിന് മുകള്‍ വശത്തായി കാണുന്ന രജിസ്റ്റര്‍/സൈന്‍ ഇന്‍ യുവര്‍സെല്‍ഫ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
  2. അപ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി മൊബൈലില്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ അവിടെ നല്‍കി വെരിഫൈ ക്ലിക്ക് ചെയ്യുക.
  3. പുതിയ പേജില്‍ വലത് വശത്ത് മുകള്‍ഭാഗത്തായി കാണുന്ന ആഡ് മെമ്പര്‍ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.
  4. രജിസ്റ്റര്‍ ഫോര്‍ വാക്‌സിനേഷന്‍ പേജില്‍ കുട്ടിയുടെ പേര്, പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ മറ്റുള്ള വിഭാഗമോ എന്നും, ജനിച്ച വര്‍ഷം (2010ല്‍ ജനിച്ച കുട്ടികള്‍ക്ക് ജനന തീയതി നല്‍കണം), ഫോട്ടോ ഐഡി പ്രൂഫ്, ഫോട്ടോ ഐഡി നമ്പര്‍ എന്നിവ നല്‍കി ആഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇതോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും.
  5. വാക്‌സിനേഷനുള്ള അപ്പോയ്‌മെന്റ് എടുക്കാന്‍ തുടര്‍ന്നു വരുന്ന രജിസ്റ്റര്‍ ചെയ്ത കുട്ടിയുടെ വിവരങ്ങളുള്ള പേജിലെ ഡോസ് ഒന്നിന് വലതുവശത്തായി കാണുന്ന ഷെഡ്യൂളില്‍ ക്ലിക്ക് ചെയ്യണം
  6. ബുക്ക് അപ്പോയ്‌മെന്റ് ഫോര്‍ ഡോസ് 1 പേജില്‍ പിന്‍കോഡ് നല്‍കിയോ ജില്ല സെര്‍ച്ച് ചെയ്‌തോ വാക്‌സിനേഷന്‍ സെന്റര്‍ കണ്ടുപിടിക്കാം.
  7. ഓരോ തീയതിയിലും വാക്‌സിന്‍ കേന്ദ്രങ്ങളുടെ ഒഴിവ് കാണാന്‍ സാധിക്കും. താത്പര്യമുള്ള കേന്ദ്രവും തീയതിയും സമയവും നല്‍കി കണ്‍ഫോം ബട്ടണ്‍ ക്ലിക്ക് ചെയ്യാം. അപ്പോള്‍ കണ്‍ഫോം ചെയ്ത സന്ദേശം ആ പേജിലും എസ്എംഎസ് ആയും വരും.
  8. ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
  9. എന്തെങ്കിലും കാരണത്താല്‍ നിശ്ചിത കേന്ദ്രം കിട്ടിയില്ലെങ്കില്‍ തൊട്ടടുത്ത ദിവസം മൊബൈല്‍ നമ്പറും ഒടിപി നമ്പരും നല്‍കി കോവിന്‍ സൈറ്റില്‍ കയറി ബുക്ക് ചെയ്യാവുന്നതാണ്.
  10. വാക്‌സിനെടുക്കാനായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത പ്രിന്റൗട്ടോ എസ്എംഎസോ കാണിക്കുക. രജിസ്റ്റര്‍ ചെയ്ത ഫോട്ടോ ഐഡി കൈയ്യില്‍ കരുതേണ്ടതാണ്.
  11. ഇതുപോലെ ആഡ് മെമ്പര്‍ നല്‍കി മറ്റ് കുട്ടികളെ കൂടി രജിസ്റ്റര്‍ ചെയ്യാം.

രണ്ടാം ഡോസിന് സമയമായവര്‍ (ഒന്നാം ഡോസിന് ശേഷം 28 ദിവസം കഴിഞ്ഞ്) ഇതുപോലെ ബുക്ക് ചെയ്ത് രണ്ടാം ഡോസ് സ്വീകരിക്കാവുന്നതാണ്.

Tags: keralaകേരള സര്‍ക്കാര്‍വാക്‌സിനേഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.