Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തിയ പി.ആര്‍.ഡി ഫോട്ടോഗ്രാഫറെ ജീവനക്കാരി കയ്യേറ്റം ചെയ്തു; പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചു

ജീവനക്കാരിയുടെ നഖം കൊണ്ടുള്ള മുറിവും ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് ഇദ്ദേഹം ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരിയെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്‍ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തി.

കെ. വിജയന്‍ മേനോന്‍ by കെ. വിജയന്‍ മേനോന്‍
May 25, 2022, 05:47 pm IST
in Kerala

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ പി.ആര്‍.ഡി ഫോട്ടോഗ്രാഫറും, ഭക്തനുമായ കോഴിക്കോട് സ്വദേശിയെ ക്ഷേത്രം സി.എല്‍.ആര്‍ ജീവനക്കാരി കയ്യേറ്റം ചെയ്തതായി പരാതി. രാജാവിനേക്കാള്‍ വലിയ രാജഭക്തി പ്രകടമാക്കിയാണ് സി.എല്‍.ആര്‍ ജീവനക്കാരി ആര്‍. ബിന്ദു, ഫോട്ടോഗ്രാഫറെ നേരിട്ടത്. ജീവനക്കാരിയുടെ നഖം കൊണ്ടുള്ള മുറിവും ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് ഇദ്ദേഹം ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരിയെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്‍ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തി.

ഇക്കഴിഞ്ഞ ദിവസം ക്ഷേത്രം പടിഞ്ഞാറേ നടയില്‍ വെച്ചാണ് ഫോട്ടോഗ്രാഫര്‍ക്ക് ജീവനക്കാരിയുടെ മര്‍ദ്ദനമേറ്റത്. അഭൂതപൂര്‍വ്വമായ ഭക്തജനതിരക്കനുഭവപ്പെട്ട കഴിഞ്ഞ ബുധനാഴ്‌ച്ച, പായസം വാങ്ങാന്‍ ഒറ്റവരിയായി നില്‍ക്കുന്ന ഭക്തരെ, ജീവനക്കാരിയുടെ നിര്‍ദ്ദേശപ്രകാരം, രണ്ടായി വരി തിരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ക്യൂ നിയന്ത്രണത്തിന് ഉത്തരവാദിത്വമുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിട്ടും, അവരുടെ അധികാരത്തില്‍ കടന്നുകയറിയാണ് ജീവനക്കാരി തന്റേടം കാണിച്ചും, ഭക്തമനസുകളില്‍ മുറിവേല്‍പ്പിച്ചും ക്ഷേത്രാങ്കണത്തേയും, ക്ഷേത്ര സംസ്‌കാരത്തേയും കളങ്കപ്പെടുത്തിയത്.

ക്ഷേത്രപരിസരത്തെ ശുചീകരണ പ്രവര്‍ത്തി ചെയ്യേണ്ട ജീവനക്കാരി, തന്റെ അധികാര പരിധിയിലല്ലാത്ത കാര്യമായിട്ടും മേലുദ്യോഗസ്ഥ ചമഞ്ഞതാണ് ഭക്തര്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കിയതത്രെ. വരി രണ്ടായി തരംതിരിച്ചതോടെ പിന്‍നിരയിലുള്ളവര്‍ മുന്നിലേക്ക് കടന്നു. ഇതോടെ ക്യൂവിലുള്ളവര്‍ പ്രതിഷേധിച്ചു. പ്രതിഷേധിച്ച ഭക്തര്‍ക്ക് നേരെ ആക്രോശിച്ച ജീവനക്കാരിയുടെയും, തിരക്കിലകപ്പെട്ട ഭക്തരുടേയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പി.ആര്‍.ഡി ഫോട്ടോഗ്രാഫര്‍ ശ്രമിച്ചതോടെയാണ് ജീവനക്കാരി ഫോട്ടോഗ്രാഫറെ നേരിട്ടത്. പോലീസും, സെക്യൂരിറ്റി ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കുന്നതിനിടെ, അതുവഴി വന്ന ദേവസ്വം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്‍ ഓഫീസിലേക്ക് ഇരുവരേയും വിളിച്ചുവരുത്തി.

ഫോട്ടോഗ്രഫറില്‍ നിന്നും പരാതി എഴുതിവാങ്ങി, താല്‍ക്കാലിക ജീവനക്കാരിയെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തി ഉത്തരവിറക്കി. സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഭാഗമായി പരാതിക്കാരന് പരാതിയില്ലെന്ന് കാണിച്ച് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന് കഴിഞ്ഞദിവസം ഒരു കത്ത് ലഭിച്ചതായും അറിയുന്നുണ്ട്. ഈ ജീവനക്കാരിക്കെതിരെ സമാന രീതിയിലുള്ള പല പരാതികളും ദേവസ്വം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന് ലഭിച്ചിട്ടും, രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ചാണ് രക്ഷപ്പെടാറുള്ളത്. സി.എല്‍.ആര്‍ ജീവനക്കാരില്‍ ന്യൂനപക്ഷം ജീവനക്കാരും ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തരോട് വളരെ മോശമായ രീതിയിലാണ് പെരുമാറുന്നതെന്ന്് വലിയ ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. എന്നിട്ടും ഭരണാധികാരികളും, ഉദ്യോഗസ്ഥ വൃന്ദവും ഇക്കൂട്ടര്‍ക്ക് ഒത്താശ ചെയ്യുന്നതാണ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

Tags: Guruvayoorcomplaintഗുരുവായൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

Kerala

ലൈംഗിക ചൂഷണം, പത്തു ലക്ഷം രൂപ തട്ടിയെടുക്കല്‍:   യുവതിയുടെ പരാതിയില്‍ കള്ളക്കാമുകന്‍ പിടിയില്‍

Kerala

അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ല; വനിതാ എസ്‌ഐ മോശമായി പെരുമാറിയിട്ടില്ല, കമ്മീഷണർക്ക് റിപ്പോർട്ട് നൽകി എസിപി

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.