Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊലവിളി മുദ്രാവാക്യം സര്‍വ്വാധിപത്യ സ്വഭാവമുള്ള ഫാസിസ്റ്റു സ്വരം; പ്രതിഷേധവുമായി ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടിലിന്റെ കുറിപ്പ്

ഇത് കേവലം വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളുടെ നിഷ്‌കളങ്കതയില്‍നിന്ന് ഉയര്‍ന്നു വരുന്ന ഒരു ദീര്‍ഘ ദര്‍ശനമല്ല. തികച്ചും സര്‍വ്വാധിപത്യ സ്വഭാവമുള്ള, ഫാസിസ്റ്റു സ്വരമാണ് അതില്‍ മുഴങ്ങി കേള്‍ക്കുന്നത്. ഇതിനു കുടപിടിക്കുന്ന കേരളത്തിലെ രാഷ്‌ട്രീയ അന്തരീക്ഷം, രാജ്യത്തിന്റെ ആരോഗ്യകരമായ ഭാവിക്കു സഹായകരമാണോ എന്ന് ഉത്തരവാദപ്പെട്ടവര്‍ വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2022, 10:40 am IST
in Kerala

കൊച്ചി: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയിൽ കൊച്ചു കുട്ടിയെക്കൊണ്ട് മറ്റു മതവിശ്വാസികൾക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചതിൽ കടുത്ത വിമര്‍ശനവുമായി കെസിബിസി മുന്‍ ഡപ്യൂട്ടി സെക്രട്ടറി ഫാ.വര്‍ഗീസ് വള്ളിക്കാട്ട്. ഇത്തരം മുദ്രാവാക്യങ്ങൾ ഇന്ത്യയുടെ വൈവിധ്യത്തിനും നാനാത്വത്തിനും നേരെ ഉയരുന്ന ഭീഷണിയാണെന്ന് ‘ദീര്‍ഘ ദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍ ! എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

അറേബ്യായുടെ മണ്ണില്‍നിന്ന് മുസ്ലീമല്ലാത്ത യഹൂദരെയും ക്രിസ്ത്യാനികളെയും പുറത്താക്കും എന്ന ഏഴാം നൂറ്റാണ്ടിലെ പ്രവാചക ശബ്ദത്തിന്റെ പ്രതിധ്വനിയാണ് അതില്‍ മുഴങ്ങി കേള്‍ക്കുന്നതെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ഇത് കേവലം വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളുടെ നിഷ്‌കളങ്കതയില്‍നിന്ന് ഉയര്‍ന്നു വരുന്ന ഒരു ദീര്‍ഘ ദര്‍ശനമല്ല. തികച്ചും സര്‍വ്വാധിപത്യ സ്വഭാവമുള്ള, ഫാസിസ്റ്റു സ്വരമാണ് അതില്‍ മുഴങ്ങി കേള്‍ക്കുന്നത്. ഇതിനു കുടപിടിക്കുന്ന കേരളത്തിലെ രാഷ്‌ട്രീയ അന്തരീക്ഷം, രാജ്യത്തിന്റെ ആരോഗ്യകരമായ ഭാവിക്കു സഹായകരമാണോ എന്ന് ഉത്തരവാദപ്പെട്ടവര്‍ വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടിലിന്റെ കുറിപ്പ് ഇങ്ങനെ :

ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍ !

‘വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍’ എന്നു പാടിയത് കവി വൈലോപ്പിള്ളിയാണ്. വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ പ്രായമാകുന്നതിന്‍ മുന്‍പ്, ദീര്‍ഘ ദര്‍ശനം ചെയ്തു ഭാവിയെന്തെന്നു വ്യക്തമാക്കുന്ന ചില സമകാലിക കാഴ്ചകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കാണാന്‍ ഇടയായി. 2022 മെയ് 21 ന് ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ രക്ഷിതാവിന്റെ തോളിലിരുന്ന് ഒരു ബാലന്‍ നീട്ടി വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ ഈ കാലഘട്ടത്തിന്റെ ഒരു നേര്‍ചിത്രം വരച്ചു കാട്ടുന്നതാണ്. അരിയും മലരും കുന്തുരുക്കവും വാങ്ങി വീട്ടില്‍ സൂക്ഷിച്ചോളൂ… നിന്റെയൊക്കെ കാലന്മാര്‍ ഇതാ വരുന്നു എന്നാണ് ആവേശത്തോടെ ആ നിഷ്‌കളങ്ക ബാല്യം വിളിച്ചു പറയുന്നത്! ‘റിപ്പബ്ലിക്കിനെ’ രക്ഷിക്കാന്‍ തീരുമാനിച്ചിറങ്ങിയ ഇസ്ലാമിസ്റ്റ് യുവത അത് ഏറ്റു ചൊല്ലുന്നു! എന്താണ് സംഭവം എന്ന് അത്ഭുതം കൂറേണ്ടതില്ല. ശവമടക്കിനു തയ്യാറായി ഇരുന്നോളൂ എന്നാണ്! ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കാലന്മാര്‍ ഇതാ വരുന്നു എന്ന്!

ആര്‍ക്കും ഇതില്‍ യാതൊരു പരിഭവവും തോന്നേണ്ട കാര്യമില്ല. പിണറായിയുടെ പൊലീസിന് ഇതൊരു കുട്ടിക്കളിയായി മാത്രമേ തോന്നിയിട്ടുള്ളൂ. യാതൊരു നടപടിയും ഇതുവരെ ഉണ്ടായതായി അറിവില്ല. ഇത്തരം ബാല്യങ്ങളെ വളര്‍ത്തിയെടുക്കുന്നതിനുള്ള ഒരു ബദല്‍ വിദ്യാഭ്യാസ സമ്ബ്രദായം സര്‍ക്കാരിന്റെകൂടി പ്രോത്സാഹനത്തില്‍ സംസ്ഥാനത്തു നടക്കുന്നുണ്ട് എന്നു ചിലര്‍ കുറ്റപ്പെടുത്തുന്നത് കണ്ടു. അതില്‍ കഴമ്ബുണ്ടോ എന്ന് ഉത്തരവാദപ്പെട്ടവര്‍ പരിശോധിക്കട്ടെ. രാജ്യത്ത് അപകടകരമായ ചില പ്രവണതകള്‍ വളര്‍ന്നു വരുന്നു എന്ന് പറഞ്ഞതിന് ഒരു മുന്‍ എം. എല്‍. എയെ പിടിച്ചു ലോക്കപ്പിലിടാന്‍ സംസ്ഥാനത്തെ പോലീസ് സേന പല ദിവസങ്ങളായി നെട്ടോട്ടം ഓടുന്ന കാഴ്ച, ഇതിനിടയില്‍ വേറിട്ടൊരു കഴ്ച തന്നെയാണ്!

അതായത്, ‘അരിയും മലരും കുന്തുരുക്കവും വാങ്ങി സൂക്ഷിച്ചോളൂ, നിന്റെയൊക്കെ കാലന്മാര്‍ ഇതാ വരുന്നു’ എന്നു തെരുവീഥിയില്‍ കൊലവിളി നടത്തുന്നത് നമ്മുടെ സംസ്ഥാനത്ത് തികച്ചും അനുവദനീയമാണ്! അതാരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അവര്‍ ‘വെറുപ്പ്’ പ്രചരിപ്പിക്കുന്നവരാണ്! അവരെ തുറുങ്കിലടക്കണം എന്നാണ് ഇടതു വലതു ഭേദമെന്യേ ഇരു പക്ഷത്തുമുള്ള രാഷ്‌ട്രീയ നേതാക്കളുടെ നിലപാട്! ഇതെന്തു ബനാന റിപ്പബ്ലിക്കാണ് എന്ന് ചോദിയ്‌ക്കാന്‍ ഒരു ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വെസ് ഇന്നു ജീവിച്ചിരിപ്പില്ലല്ലോ!

ആലപ്പുഴയില്‍ റാലി നടത്തിയ ഇസ്ലാമിസ്റ്റ് സംഘടന അവകാശപ്പെടുന്നത്, അവര്‍ ‘റിപ്പബ്ലിക്കിനെ’ രക്ഷിക്കാനും വീണ്ടെടുക്കാനും മറ്റും തയ്യാറെടുക്കുന്നു എന്നാണ്. ‘റിപ്പബ്ലിക്’ എന്ന വാക്ക് ജനങ്ങളുടെ പരമാധികാരത്തെ സൂചിപ്പിക്കുന്ന പദമാണ്. എന്തുതരം റിപ്പബ്ലിക്കിനെപ്പറ്റിയാണ് അവര്‍ പ്രസംഗിക്കുന്നത് എന്ന് വ്യക്തമല്ല. അവര്‍ കൊണ്ടുനടക്കുന്ന ‘പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ’ പ്രത്യയശാസ്ത്രം ‘ജനങ്ങളുടെ പരമാധികാരത്തില്‍’ വിശ്വസിക്കുന്നുണ്ടോ? ‘തൗഹീദ് ഹക്കീമിയ്യത്’ എന്ന ഇസ്ലാമിക ആദര്‍ശം യാഥാര്‍ഥ്യമാക്കാന്‍ പോരാടുന്നവര്‍ക്ക്, ജനങ്ങളുടെ പരമാധികാരത്തെ അംഗീകരിക്കാന്‍ കഴിയുമോ? നിയമം നിര്‍മ്മിക്കാനുള്ള അധികാരം അല്ലാഹുവിനു മാത്രമാണെന്നു പ്രഖ്യാപിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിനു ‘പാര്‍ലമെന്ററി ജനാധിപത്യത്തെ’ അംഗീകരിക്കാന്‍ കഴിയുമോ? അല്ലാഹുവിന്റെ നിയമത്തിനു കീഴിലല്ലാത്ത മറ്റേതൊരു ഭരണ സംവിധാനവും ‘ശിര്‍ക്കും’ ‘കുഫ്റും’ ആണെന്ന് പഠിപ്പിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിനു, ‘മനുഷ്യ നിര്‍മ്മിതമായ’ ഒരു ഭരണഘടനയില്‍ അധിഷ്ഠിതമായ ഒരു ‘റിപ്പബ്ലിക്കിനെ’ അംഗീകരിക്കാന്‍ കഴിയുമോ? അപ്പോള്‍, പിന്നെ, ഏതു ‘റിപ്പബ്ലിക്കാണ്’ അവര്‍ വീണ്ടെടുക്കാന്‍ പരിശ്രമിക്കുന്നത്?

യഥാര്‍ത്ഥത്തില്‍, ഇത്തരം റാലികളുടെയും ശക്തി പ്രകടനങ്ങളുടെയും കൊലവിളികളുടെയും അര്‍ത്ഥമെന്താണ്? ക്രിസ്ത്യന്‍, ഹിന്ദു തുടങ്ങിയ മതങ്ങള്‍ക്കും മത വിശ്വാസികള്‍ക്കും നേരെ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍, അക്ഷരര്‍ത്ഥത്തില്‍ത്തന്നെ, ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന വൈവിധ്യത്തിനും നാനാത്വത്തിനും നേരെ ഉയരുന്ന ഭീഷണി തന്നെയാണ്. തങ്ങള്‍ അല്ലാത്ത ആരെയും സമാധാനത്തോടെ ഈ മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കുകയില്ല എന്ന സന്ദേശമാണ് അവര്‍ മുന്നോട്ടു വയ്‌ക്കുന്നത്. അറേബ്യായുടെ മണ്ണില്‍നിന്ന് മുസ്ലീമല്ലാത്ത യഹൂദരെയും ക്രിസ്ത്യാനികളെയും പുറത്താക്കും എന്ന ഏഴാം നൂറ്റാണ്ടിലെ പ്രവാചക ശബ്ദത്തിന്റെ പ്രതിധ്വനിയാണ് അതില്‍ മുഴങ്ങി കേള്‍ക്കുന്നത്. ‘ദീര്‍ഘ ദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍!

ഇത്, കേവലം വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളുടെ നിഷ്‌കളങ്കതയില്‍നിന്ന് ഉയര്‍ന്നു വരുന്ന ഒരു ദീര്‍ഘ ദര്‍ശനമല്ല. തികച്ചും സര്‍വ്വാധിപത്യ സ്വഭാവമുള്ള, ഫാസിസ്റ്റു സ്വരമാണ് അതില്‍ മുഴങ്ങി കേള്‍ക്കുന്നത്. ഇതിനു കുടപിടിക്കുന്ന കേരളത്തിലെ രാഷ്‌ട്രീയ അന്തരീക്ഷം, രാജ്യത്തിന്റെ ആരോഗ്യകരമായ ഭാവിക്കു സഹായകരമാണോ എന്ന് ഉത്തരവാദപ്പെട്ടവര്‍ വിലയിരുത്തണം.

Tags: കലാപംപോപ്പുലര്‍ ഫ്രണ്ട്Fr. Vallikattil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Kerala

സഹകരണ ജീവനക്കാരോടുള്ള അവഗണന; സര്‍ക്കാരിനെതിരെ സിപിഐ സംഘടന സമരത്തിന്

India

ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് രാമ ധര്‍മ പ്രചാര സഭ; ഹൈദരാബാദില്‍ നാമ ജപ യാത്ര ആരംഭിച്ചത് തേങ്ങ ഉടച്ച്

Kerala

ഇടുക്കിയില്‍ 19ന് കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍; `പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വൈകുന്നതില്‍ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.