Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ലോകാരോഗ്യ സംഘടനയുടെ കള്ളക്കണക്കുകള്‍

കൊവിഡ് മഹാമാരിയെ വിജയകരമായി തരണം ചെയ്ത് ഭാരതം മുന്നോട്ടുപോകുന്നത് ഒട്ടും സഹിക്കാത്ത രാജ്യമാണ് ചൈന. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഭാരതം പരാജയപ്പെട്ടു എന്ന് വരുത്തിത്തീര്‍ക്കേണ്ടത് ചൈനയുടെ ആവശ്യമാണ്. തങ്ങള്‍ ഇങ്ങനെ ഒരു ആക്ഷേപം ഉന്നയിച്ചാല്‍ അത് വിലപ്പോവില്ലെന്ന് ചൈനയ്‌ക്കറിയാം. അതിന് ലോകാരോഗ്യ സംഘടനയെ കൂട്ടുപിടിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2022, 06:00 am IST
inEditorial

ഭാരതത്തിലെ കൊവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കിനെക്കാള്‍ പത്തിരട്ടി കൂടുതലാണെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിനെതിരെ കേന്ദ്ര സര്‍ക്കാരിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരും ശക്തമായി രംഗത്തുവന്നിരിക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ മാത്രമല്ല പ്രതിപക്ഷം ഭരിക്കുന്ന മഹാരാഷ്‌ട്രയിലെയും പഞ്ചാബിലെയുമൊക്കെ ആരോഗ്യമന്ത്രിമാര്‍ ലോകാരോഗ്യ സംഘടനയുടെ കണക്ക് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്. ഭാരതത്തിലെ കൊവിഡ് മരണങ്ങളെക്കുറിച്ച് ആധികാരിക വിവരങ്ങള്‍ ലഭ്യമാണെന്നിരിക്കെ അത് അവഗണിച്ച് സുതാര്യമല്ലാത്ത വിവരങ്ങളെ ആശ്രയിക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു. പതിനേഴ് സംസ്ഥാനങ്ങളിലെ കൊവിഡ് മരണങ്ങളെക്കുറിച്ച് ചില വെബ്‌സൈറ്റുകളും മാധ്യമങ്ങളും പുറത്തുവിട്ട വിവരങ്ങള്‍ വച്ചുള്ള കണക്കുകൂട്ടലാണ് ലോകാരോഗ്യ സംഘടന നടത്തിയത്. കണക്കു കൂട്ടുന്ന രീതിയേയും കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുകയുണ്ടായി. ഇങ്ങനെ നിരുത്തരവാദപരമായി പെരുമാറുന്നതിനെതിരായ ഭാരതത്തിന്റെ ആശങ്കയും എതിര്‍പ്പും മാനിക്കാതെയാണ് രാജ്യത്ത് യഥാര്‍ത്ഥ കൊവിഡ് മരണങ്ങള്‍ പത്തിരട്ടി കൂടുതലാണെന്ന റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടന പുറത്തുവിട്ടത്. ശരിയല്ലാത്ത സ്ഥിതിവിവര കണക്കും അശാസ്ത്രീയമായ വിവരശേഖരണവുമാണ് ലോകാരോഗ്യ സംഘടന ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ളതെന്ന് വ്യക്തം. ഇത് ഈ സംഘടന തന്നെ സമ്മതിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ് ഇതിലെ വിരോധാഭാസം.

കൊവിഡ് വ്യാപനത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ മരണങ്ങളുണ്ടായപ്പോള്‍ അത് പെരുപ്പിച്ചു കാണിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയുണ്ടായി. വിദേശ മാധ്യമങ്ങളിലെ ഭാരതവിരുദ്ധരായ ചിലരും അവരുടെ നാടന്‍ കൂട്ടാളികളുമാണ് ഇതിന് നേതൃത്വം നല്‍കിയത്. ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നതിന്റെ ദൃശ്യങ്ങളും മറ്റും പുറത്തുവിട്ടത് ഇതിന്റെ ഭാഗമായിരുന്നു. ആഗോളതലത്തില്‍ ഇത് പ്രചരിപ്പിച്ചു. ദീര്‍ഘമായ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാനുള്ളതിനാല്‍ സ്വാഭാവികമായി മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ സമയമെടുത്തു. ഇതാണ് ശ്മശാനങ്ങളില്‍ ഇടമില്ലെന്ന് ഇക്കൂട്ടര്‍ പ്രചരിപ്പിക്കാന്‍ കാരണം. ലോകത്ത് ജനസംഖ്യയില്‍ രണ്ടാമതു നില്‍ക്കുന്ന രാജ്യമാണ് ഭാരതം. അതിനാല്‍ കൊവിഡ് ബാധിതരുടെ എണ്ണവും കൂടുതലായിരുന്നു. ജനസംഖ്യ വച്ചു നോക്കുമ്പോള്‍ മരണസംഖ്യ കുറച്ചുകൊണ്ടുവരുന്നതില്‍ വലിയ വിജയമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൈവരിച്ചത്. വാക്‌സിനേഷന്‍ ഉള്‍പ്പെടെ കൊവിഡ് പ്രതിരോധം ഫലപ്രദമായി നിര്‍വഹിക്കുന്നതില്‍ ലോകത്തിനു തന്നെ മാതൃകാപരമായ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാര്‍ കാഴ്ചവച്ചു. അമേരിക്കയ്‌ക്കുള്‍പ്പെടെ മരുന്നുകളും കൊവിഡ് വാക്‌സിനും നല്‍കുന്നതിലും ഭാരതം യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചത്. ഇതിന്റെയൊക്കെ ബഹുമതി നരേന്ദ്ര മോദി സര്‍ക്കാരിന് പോകുന്നതിനാല്‍ ഇവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ അസ്വസ്ഥരായിരുന്നു. അവര്‍ കള്ളം പ്രചരിപ്പിക്കാന്‍ തുടങ്ങി. ഈ പ്രചാരണത്തെ പിന്തുണയ്‌ക്കുന്നതിനുവേണ്ടിയാണ് വിദേശ മാധ്യമങ്ങള്‍ കൊവിഡ് മരണങ്ങള്‍ വളരെ കൂടുതലാണെന്ന കള്ളക്കണക്കുകള്‍ അവതരിപ്പിച്ചത്.

ഭാരതത്തിനെതിരായ അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ ഭാഗമാണ് രാജ്യത്തെ കൊവിഡ് മരണസംഖ്യ പെരുപ്പിച്ചു കാട്ടുന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിനു പിന്നിലുള്ളത്. മറ്റ് ചില രാജ്യങ്ങളുടെ പേരും ഈ പട്ടികയിലുണ്ടെങ്കിലും ഭാരതത്തെയാണ് ഉന്നംവയ്‌ക്കുന്നത്. ഭാരതത്തിന്റെ പ്രതിച്ഛായ ഇടിച്ചുതാഴ്‌ത്തി ചൈനയുടെ താല്‍പ്പര്യം സംരക്ഷിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. കൊവിഡിന്റെ ഉറവിടം തന്നെ ചൈനയാണ്. അത് ഒരു ജൈവായുധമാണോ എന്നുപോലും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ഫലപ്രദമായ പരിശോധന നടത്താന്‍ പോലും അവിടുത്തെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ ഭരണകൂടം അനുവദിച്ചില്ല. ചൈനയുടെ സ്ഥാപിത താല്‍പ്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൊവിഡ് ഒരു മഹാമാരിയാണെന്ന് പ്രഖ്യാപിക്കാന്‍ ലോകാരോഗ്യ സംഘടന വൈകിയത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. Â ലോകാരോഗ്യ സംഘടനയുടെ ഇപ്പോഴത്തെ മേധാവി ചൈനയുടെ കളിപ്പാവയാണെന്ന ആരോപണം നിലനില്‍ക്കുകയാണ്. ഒരു ഘട്ടത്തില്‍ ഈ സംഘടനയ്‌ക്കുള്ള സാമ്പത്തിക സഹായം പോലും അമേരിക്ക നിര്‍ത്തിവയ്‌ക്കുകയുണ്ടായി. കൊവിഡ് മഹാമാരിയെ വിജയകരമായി തരണം ചെയ്ത് ഭാരതം മുന്നോട്ടുപോകുന്നത് ഒട്ടും സഹിക്കാത്ത രാജ്യമാണ് ചൈന. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഭാരതം പരാജയപ്പെട്ടു എന്ന് വരുത്തിത്തീര്‍ക്കേണ്ടത് ചൈനയുടെ ആവശ്യമാണ്. തങ്ങള്‍ ഇങ്ങനെ ഒരു ആക്ഷേപം ഉന്നയിച്ചാല്‍ അത് വിലപ്പോവില്ലെന്ന് ചൈനയ്‌ക്കറിയാം. അതിന് ലോകാരോഗ്യ സംഘടനയെ കൂട്ടുപിടിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമാണ് ഭാരതത്തിന് അപകീര്‍ത്തികരമായ ഒരു റിപ്പോര്‍ട്ടുമായി ഈ രാജ്യാന്തര സംഘടന രംഗത്തുവന്നിട്ടുള്ളതെന്നു വേണം വിശ്വസിക്കാന്‍.

Tags: deathകേസ്റിപ്പോര്‍ട്ട്ലോകാരോഗ്യ സംഘടനcovidCoronaകോ വിഡ് മരണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

World

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.