Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൃക്കാക്കരയിലെ മതക്കളി കൈവിട്ടു; സിപിഎം പെട്ടു, എറണാകുളം-അങ്കമാലി അതിരുപത തര്‍ക്കങ്ങളും തിരിച്ചടിയാകും

മതേതരത്വം പ്രസംഗിക്കുകയും മതം വച്ചു രാഷ്‌ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തില്‍നിന്നുള്ള തിരിച്ചുപോക്കാണെന്നാണ് കെസിബിസി മുന്‍വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടിന്റെ വിമര്‍ശനം.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 8, 2022, 10:26 am IST
inKerala

കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ സിപിഎം കൈക്കൊണ്ട മതക്കളി പാര്‍ട്ടിയെ വെട്ടിലാക്കി. ലൗ, ലഹരി ജിഹാദ് വിഷയങ്ങളില്‍ ക്രൈസ്തവ സഭകള്‍ ശക്തമായ നിലപാടാണ് എടുത്തിരുന്നത്. അതിനാല്‍ അവരെ വരുതിയിലാക്കാനാണ് ആദ്യം നിശ്ചയിച്ച സ്വന്തം സ്ഥാനാര്‍ഥിയെ പോലും മാറ്റി ലിസി ആശുപത്രിയിലെ ഡോക്ടറെ കെട്ടിയിറക്കിയത്. മാത്രമല്ല സഭാധ്യക്ഷനെ ഇടപെടുത്തിയും സഭയുടെ കീഴിലുള്ള ആശുപത്രിയില്‍ വച്ചു തന്നെ വാര്‍ത്താസമ്മേളനം നടത്തിയും സഭയെ പിടിക്കാനായിരുന്നു പരിപാടി. എന്നാല്‍ സഭയില്‍ തന്നെ ചേരിതിരിവ് രൂക്ഷമാകുകയും ഇതര സമുദായക്കാര്‍ക്ക് സിപിഎമ്മിന്റെ മതക്കളിയില്‍ അതൃപ്തി ഉടലെടുക്കുകയും ചെയ്തതോടെ പാര്‍ട്ടി ആശങ്കയിലായി. സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ നോമിനിയാണ് ഇടത് സ്ഥാനാര്‍ഥിയെന്ന പ്രചാരണം ശക്തമായതോടെ Â പാര്‍ട്ടി പ്രതിരോധത്തിലായി.

കര്‍ദ്ദിനാളിനെതിരായ എറണാകുളം-അങ്കമാലി അതിരുപത തര്‍ക്കങ്ങളും തിരിച്ചടിയാകുമെന്ന് സിപിഎം ഭയക്കുന്നു. മുമ്പും മതം നോക്കി സിപിഎം സ്ഥാനാര്‍ഥിയെ ഇറക്കിയിട്ടുണ്ടെങ്കിലും അതിന് പലപ്പോഴും മറയുണ്ടായിരുന്നു. എന്നാല്‍ പരസ്യമായി പുരോഹിതരെ ഒപ്പം നിര്‍ത്തി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്നത് ആദ്യമാണ്. ആരാധന ക്രമവിഷയത്തിലും ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ടും സഭയ്‌ക്കുള്ളില്‍ തര്‍ക്കം രൂക്ഷമാണ്. എറണാകുളം-അങ്കമാലി അതിരൂപതക്കാര്‍ ആലഞ്ചേരിയുടെ നടപടിയോട് കടുത്ത വിയോജിപ്പുള്ളവരാണ്. സഭയുടെ സ്ഥാനാര്‍ഥി അല്ലെങ്കില്‍ സഭയുടെ സ്ഥാപനത്തില്‍ വച്ച് പത്രസമ്മേളനം നടത്തിയതെന്തിനാണെന്നാണ് അവര്‍ ചോദിക്കുന്നത്.

സ്ഥാനാര്‍ഥിക്കെതിരെ സഭയ്‌ക്കുള്ളിലും സിപിഎമ്മിലും പലരും പ്രതികരിച്ചു തുടങ്ങി. മതേതരത്വം പ്രസംഗിക്കുകയും മതം വച്ചു രാഷ്‌ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തില്‍നിന്നുള്ള തിരിച്ചുപോക്കാണെന്നാണ് കെസിബിസി മുന്‍വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടിന്റെ വിമര്‍ശനം. മതത്തിനും സമുദായങ്ങള്‍ക്കുമുപരി, മനുഷ്യരുടെയും സമൂഹത്തിന്റെയും പൊതുനന്മ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തെ രൂപപ്പെടുത്താന്‍ പ്രസ്ഥാനങ്ങള്‍ തയ്യാറാകണം. എളുപ്പവഴിയില്‍ ക്രിയ ചെയ്യുന്നവരെ ഒഴിവാക്കി സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള പ്രബുദ്ധത കേരളത്തിലെ വോട്ടര്‍മാര്‍ക്കുണ്ട് എന്നത് എല്ലാവരും ഓര്‍ക്കണമെന്നും അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു. സിറോ മലബാര്‍ സഭയുടെ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ടും കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു.

Tags: cpmelectionThrikkakkara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.